90-കളിലെ ജനപ്രിയപരമ്പരയായ 'ശക്തിമാൻ' നടനും സംവിധായകനുമായ ബേസിൽ ജോസഫ് ബിഗ് സ്‌ക്രീനിലെത്തിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത പ്രചരിച്ചുതുടങ്ങിയിട്ട് കുറച്ചുനാളായി. ആദ്യമൊക്കെ രൺവീർ സിങ് നായകനാവുമെന്നായിരുന്നു പറയപ്പെട്ടിരുന്നത്. ഇതിനെതിരെ ശക്തിമാൻ താരം മുകേഷ് ഖന്ന രംഗത്തുവരികയും ചെയ്യും.
പിന്നാലെ രൺവീർ അല്ല, അല്ലു അർജുനാണ് ഈ സിനിമ ചെയ്യുന്നതെന്നും വാർത്തകൾ വന്നു. അതിനിടെ അല്ലുവിന്റെ സഹോദരൻ അല്ലു സിരിഷിന്റെ വിവാഹറിസപ്ഷന് ബേസിൽ ജോസഫും പങ്കെടുത്തിരുന്നു. അതോടെ ശക്തിമാനിൽ അല്ലു അഭിനയിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ശക്തിയേറി.
എന്നാലിപ്പോൾ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുകയാണ് 'അതിരടി' സിനിമയുടെ സംവിധായകൻ അരുൺ അനിരുദ്ധൻ. ക്ലബ് എഫ്എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''പോൾസണും ഞാനും ബേസിൽ അടുത്തതായി സംവിധാനം ചെയ്യുന്ന പടത്തിനായി തിരക്കഥ എഴുതുകയായിരുന്നു. നിർഭാഗ്യവശാൽ അത് നടന്നില്ല. ഒരു വമ്പൻപടമായിരുന്നു അത്, ശക്തിമാൻ. അതിനി നടക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല'', അദ്ദേഹം പറയുന്നു. ('അതിരടി'യുടെ സഹതിരക്കഥാകൃത്താണ് പോൾസൺ സ്‌കറിയ)
ബേസിലിന്റെ ചിത്രത്തിൽ അല്ലു അഭിനയിക്കുന്നതുകൊണ്ടാണോ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്തതെന്ന ചോദ്യത്തിന് അരുൺ മറുപടി നൽകിയതിങ്ങനെ, ''അല്ലു അർജുൻ ബേസിലിനെ ക്ഷണിച്ചതാണ്. അല്ലു 'മിന്നൽ മുരളി' കണ്ടിരുന്നു. അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. അന്നുമുതൽ അവർതമ്മിൽ ബന്ധമുണ്ട്''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Clarification on rumours linking Allu Arjun to the Shaktimaan project. Director Arun Anirudhan confirms the Shaktimaan script project did not materialize
Published: 23 May 2026, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented