
''ആദ്യകാലങ്ങളില്‍ പരിശീലനത്തിന്റെ ചെലവിനെക്കുറിച്ചോര്‍ത്ത് ഒരുപാട് വിഷമിച്ചിട്ടുണ്ട്. വെടിമരുന്നിന് അന്ന് 120-130 രൂപയിലധികം വിലവരും. അതൊന്നും അവന് വിഷയമേ ആയിരുന്നില്ല. എന്തൊക്കെയാണെങ്കിലും വേഗത്തില്‍ ഷൂട്ടിങ് പഠിക്കണമെന്ന ആഗ്രഹം അവന്‍ പറഞ്ഞുകൊണ്ടേയിരിക്കും. പിന്നീട് പരിശീലനം തുടങ്ങി. 2015-ല്‍ പുണെയിലെ ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറായി ചേര്‍ന്നു. ഞങ്ങളുടെ അടുത്തേക്ക് വരാന്‍ അവന് വല്ലപ്പോഴും മാത്രമേ സമയം കിട്ടാറുള്ളൂ. പക്ഷേ, വരുമ്പോഴെല്ലാം ഗ്രാമത്തിലുള്ളവര്‍ക്ക് എന്തെങ്കിലും കൊണ്ടുവരും. ഇത്തവണ ഒളിമ്പിക്സ് മെഡലുമായാണ് അവന്‍ നാട്ടിലേക്ക് വരുന്നത്. അതില്‍ അഭിമാനം കൊളളുന്നു''- പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 50 മീറ്റര്‍ 3 പൊസിഷന്‍ ഫൈനലില്‍ വെങ്കലമെഡല്‍ നേടിയ സ്വപ്നിൽ കുശാലിന്റെ അച്ഛൻ സുരേഷിന്റെ വാക്കുകളാണിവ.
മഹാരാഷ്ട്രയിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച സ്വപ്‌നിലിന്റെ ഓരോ ചുവടും ദുരിതം നിറഞ്ഞതായിരുന്നു. പതിനാലാം വയസ്സില്‍ 'ക്രീഡ പ്രബോധിനി' എന്ന സര്‍ക്കാര്‍ പദ്ധതിയ്ക്കു കീഴില്‍ ഷൂട്ടിങ് പരിശീലനം. ആറുമാസത്തെ ശമ്പളം കൂട്ടിവെച്ച് ആദ്യ റൈഫിള്‍ എന്ന സ്വപ്നം നേടിയെടുത്തു. ആ യാത്ര ചെന്നെത്തിയത് പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായുള്ള മൂന്നാം മെഡലിലേക്കായിരുന്നു. യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനത്തോടെ ഫൈനലിലെത്തിയ സ്വപ്നില്‍ 451.4 പോയിന്റോടെയാണ് വെങ്കലം സ്വന്തമാക്കിയത്. 0.1 പോയിന്റിന്റെ വ്യത്യാസത്തിലാണ് സ്വപ്നിലിന് വെള്ളി മെഡല്‍ നഷ്ടമായത്. എങ്കിലും ആ മെഡല്‍ ഓരോ മഹാരാഷ്ട്രക്കാരന്റെയും അഭിമാനമായി മാറി. 72 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയ്ക്ക് വ്യക്തിഗത നേട്ടത്തിനുള്ള മെഡല്‍ ലഭിക്കുന്നത്. സ്വപ്നിലിന്റെ പ്രകടനം മഹാരാഷ്ട്രയ്ക്ക് അഭിമാനവും സന്തോഷവും നല്‍കിയെന്നും പാരിതോഷികമായി ഒരു കോടി രൂപ നല്‍കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അറിയിച്ചു.
Also Read

മാരത്തണ്‍ ഓഫ് ഷൂട്ടിങ് എന്നാണ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ഇവന്റ് അറിയപ്പെടുന്നത്. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ഇവന്റില്‍, മറ്റ് ഷൂട്ടിങ് ഇവന്റുകളില്‍ നിന്ന് വ്യത്യസ്തമായി, ഒരാള്‍ മൂന്ന് വ്യത്യസ്ത സ്ഥാനങ്ങളില്‍ ലക്ഷ്യം വെക്കുന്നു - മുട്ടുകുത്തുക, കുതിക്കുക, നില്‍ക്കുക. ഓരോ സ്ഥാനത്തിനും അവരുടെ ആയുധത്തിലും വസ്ത്രത്തിലും മാറ്റങ്ങള്‍ ആവശ്യമാണ്.
''2013-ലെ ജൂനിയര്‍ ക്യാമ്പിലാണ് സ്വപ്നില്‍ ആദ്യമായി എന്റെ അടുത്തേക്ക് വരുന്നത്. അന്ന് 10 മീറ്റര്‍ എയര്‍ റൈഫിളിനാണ് സ്വപ്നിലിനെ തെരഞ്ഞെടുത്തത്, പക്ഷേ അദ്ദേഹം പലപ്പോഴും 50 മീറ്റര്‍ 3 പൊസിഷന്‍ ഇനങ്ങൾക്കാണ് സമയം ചെലവഴിച്ചത്. ശാരീരികക്ഷമത സഹായിച്ചതിനാല്‍ അത്‌ലറ്റുകള്‍ക്കിടയില്‍ സ്വപ്‌നില്‍ തന്റേതായ സ്ഥാനം കണ്ടെത്തി. ഞങ്ങള്‍ അവനെ ജൂനിയര്‍ 50 മീറ്റര്‍ 3 പൊസിഷന്‍ ഇനത്തില്‍ ചേര്‍ത്തു. അതില്‍ സ്വപ്‌നില്‍ ഏകദേശം 1167-1168 സ്‌കോറുകള്‍ അടിച്ചു. സീനിയര്‍ ഇവന്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ സീനിയര്‍ ഫൈനലിലേക്ക് പോകുമായിരുന്നു. എന്നാല്‍ തന്റെ ആദ്യ 3 ദേശീയ മത്സരങ്ങളിലെ സ്‌കോര്‍ കൊണ്ടുതന്നെ ഞങ്ങളെ അത്ഭുതപ്പെടുത്തി,'' കോച്ച് ദീപാലി ദേശ്പാണ്ഡെ ഓര്‍ക്കുന്നു.
വ്യക്തിഗത നേട്ടങ്ങള്‍
ഷൂട്ടിങ് ആരംഭിച്ച് നാലുവര്‍ഷത്തിനുശേഷം, 2015-ല്‍ കുവൈത്തില്‍ നടന്ന ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ 3 ഇനത്തില്‍ സ്വപ്നില്‍ സ്വര്‍ണം നേടി. തുടർന്ന് ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ഗഗന്‍ നാരംഗിനെയും ചെയിന്‍ സിങിനെയും ഫൈനലില്‍ പിന്തള്ളി ദേശീയ കിരീടം നേടി.
തുഗ്ലക്കാബാദില്‍ നടന്ന 59-ാമത് ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇനത്തില്‍ ഗഗന്‍ നാരംഗിനെയും ചെയിന്‍ സിംഗിനെയും മറികടന്ന് സ്വപ്‌നില്‍ ജേതാവായി. തിരുവനന്തപുരത്ത് നടന്ന 61-ാമത് ദേശീയ ചാമ്പ്യന്‍ഷിപ്പിലും 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ സ്വര്‍ണം നേടി വീണ്ടും തന്റെ കഴിവ് തെളിയിച്ചു. വേള്‍ഡ് യൂണിവേഴ്‌സിറ്റി ഗെയിംസ്, ചെങ്ഡു (2021) 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍. ലോക ചാമ്പ്യന്‍ഷിപ്പ്, കെയ്‌റോ (2022) 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വെങ്കല മെഡല്‍. ISSF ലോകകപ്പ്, (2022) വ്യക്തിഗത, ടീം ഇനങ്ങളില്‍ 2 സ്വര്‍ണ്ണ മെഡലുകള്‍. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കൊറിയ (2023) 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ വെള്ളി മെഡലിനൊപ്പം 2024 ഒളിമ്പിക്സ് ക്വാട്ടയും സ്വന്തമാക്കി.
Content Highlights: story of paris olympics medalist swapnil kusale
Published: 02 Aug 2024, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented