ട്വന്റി 20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജു സാംസണെ അഭിനന്ദിക്കുകയാണ് ആരാധകർ മുഴുവൻ. 'ചേട്ടാ' എന്നുവിളിച്ചാണ് എല്ലാവരും സഞ്ജുവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നത്. സ്റ്റാർ സ്‌പോർട്‌സിന്റേത് ഉൾപ്പെടെയുള്ള പേജിലും ചേട്ടൻ എന്നാണ് സഞ്ജുവിനെ അഭിസംബോധന ചെയ്തിരിക്കുന്നത്. കളി കഴിഞ്ഞശേഷമുള്ള അഭിമുഖത്തിൽ അവതാരക സഞ്ജന ഗണേശൻ സഞ്ജുവിനോട് ആദ്യം ചോദിച്ചതും, 'അടിപൊളി ചേട്ടാ' എന്നാണ്.
''ചേട്ടാ, ചേട്ടാ എന്നുവിളിച്ച് ആളുകൾ ആരവം മുഴക്കുമ്പോൾ, എനിക്ക് അഭിമാനം തോന്നും എന്നാണ് മുമ്പ് സഞ്ജു പറഞ്ഞിട്ടുള്ളത്. ഇപ്പോൾ ക്രിക്കറ്റ് കളിക്കാർക്കും ആരാധകർക്കുമെല്ലാം ചേട്ടനാണ് സഞ്ജു. മുമ്പ് സഞ്ജുവിന്റെ പിറന്നാളിന് രാജസ്ഥാൻ റോയൽസ് പോസ്റ്റിട്ടതിങ്ങനെ, 'Happy birthday, Chetta'.
അതിനിടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരത്തെ സഞ്ജുവിനെക്കുറിച്ച് പറഞ്ഞ വാക്കുകളും വൈറലാവുകയാണ്. സൂപ്പർ 8 റൗണ്ടിനുമുമ്പ് സഞ്ജുവിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ സൂര്യകുമാറിനോട് ചോദിച്ചിരുന്നു. അന്ന് അദ്ദേഹം അത് ചിരിച്ചുതള്ളുകയായിരുന്നു. അതേ ക്യാപ്റ്റന്റെ മുന്നിൽവെച്ച് തന്നെ മികച്ച ഇന്നിങ്‌സ് കളിച്ച് സഞ്ജു മധുരപ്രതികാരം വീട്ടുകയായിരുന്നുവെന്ന് ആരാധകർ പറയുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ സഞ്ജു 97 റൺസ് നേടി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് നാലുവിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, സഞ്ജുവിന്റെ കരുത്തിൽ മത്സരം ജയിച്ചു. ''ഇതെനിക്ക് ലോകത്തോളം വലുതാണ്. ഈയൊരു ദിവസത്തിനുവേണ്ടിയാണ് ഇക്കാലമത്രയും കാത്തിരുന്നത്'', മത്സരശേഷം സഞ്ജു പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: anju Samson scored a match-winning 97* runs to lead India to victory over West Indies in the T20 World Cup., Fans and media have affectionately nicknamed him 'Chetta' (elder brother), a term that has gone viral
Published: 02 Mar 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented