നടൻ രൺബീർ കപൂറിന്റെ 43-ാം പിറന്നാളാഘോഷം ഞായറാഴ്ചയായിരുന്നു. മുംബൈയിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് താരം പിറന്നാൾ ആഘോഷിച്ചത്. പാപ്പരാസികൾക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കാനും താരം സമയം കണ്ടെത്തി. പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായൊരു കാര്യംകൂടി രൺബീർ ചെയ്തു. സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിക്കുന്ന താരം, തന്റെ ബ്രാൻഡിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ ലൈവിൽ വരികയും പിറന്നാളിനെക്കുറിച്ചും, പ്രായമാകുന്നതിനെപ്പറ്റിയുമെല്ലാം ആരാധകരുമായി സംസാരിക്കുകയായിരുന്നു.
"നിങ്ങൾ കാണുന്നതുപോലെ എൻ്റെ താടിയിൽ ഒരുപാട് നരയുണ്ട്. അത് ഓരോ വർഷവും കൂടിക്കൂടി വരുന്നു" എന്ന് താടിയിലെ നരച്ച മുടികൾ കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "43 വയസ്സിൽ ഇത്രയും സുന്ദരനായി ആരും ഉണ്ടായിട്ടില്ല" എന്നൊരാൾ കമൻ്റ് ചെയ്തപ്പോൾ രൺബീറിന്റെ മറുപടി ഇങ്ങനെയായിരുന്നു: “ഒന്ന് ആലോചിച്ച് നോക്കൂ, എനിക്ക് 50 വയസ്സാകാൻ ഇനി ഏഴുവർഷം കൂടിയേ ഉള്ളൂ, അത് പെട്ടന്നാണ് എനിക്ക് മനസ്സിലായത്. ഞാനൊരു വീഡിയോ ചെയ്യുകയായിരുന്നു, അപ്പോഴാണ് എൻ്റെ നരച്ച മുടി കണ്ടത്, അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു, ഏഴുവർഷത്തിനുള്ളിൽ എനിക്ക് 50 വയസ്സാകും. ജീവിതം വേഗത്തിൽ കടന്നുപോകുന്നു. ഓരോ ദിവസവും പൂർണ്ണമായി ജീവിക്കുക, നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുക, ദയയും സ്നേഹവുമുള്ളവരായിരിക്കുക, സന്തോഷിക്കുക, നല്ല മനുഷ്യനായിരിക്കുക.”
അതേസമയം, രൺബീറിന് പിറന്നാൾ ദിനത്തിൽ മകൾ റാഹ 43 ഉമ്മകളാണ് സമ്മാനം നൽകിയതെന്നും രൺബീർ പറഞ്ഞു. അദ്ദേഹത്തിന്റെ തുറന്നുള്ള സംസാരവും ലളിതമായ പെരുമാറ്റവുമെല്ലാം ആരാധകർക്ക് ഒരുപാടിഷ്ടപ്പെട്ടു. ഇനിയും ഇടയ്ക്കിടെ ലൈവിൽ വരണമെന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, പിറന്നാളിനോടനുബന്ധിച്ച് രൺബീറും കുടുംബവും രഹസ്യമായി ഒരിടത്തേക്ക് ചെറുയാത്ര പോയിരുന്നുവെന്നും, ഞായറാഴ്ച സ്വകാര്യ വിമാനത്തിൽ മുംബൈയിൽ മടങ്ങിയെത്തിയെന്നുമാണ് വിവരം. സഞ്ജയ് ലീല ബൻസാലിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിലാണ് രൺബീർ അടുത്തതായി അഭിനയിക്കുന്നത്. ആലിയ ഭട്ടും വിക്കി കൗശലും ചിത്രത്തിന്റെ ഭാഗമാകും. അടുത്ത വർഷം മാർച്ചിലാണ് റിലീസ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranbir Kapoor celebrated his 43rd birthday with an Instagram Live. He candidly discussed aging, showed off his grey beard, and shared life advice with fans.
Published: 29 Sept 2025, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented