ടെലിവിഷനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങിനിൽക്കുന്ന താരദമ്പതികളാണ് പർമീത് സേഥിയും അർച്ചന പുരൺ സിങ്ങും. പ്രായവ്യത്യാസം പ്രണയത്തിനും ദീർഘകാല ദൗമ്പത്യത്തിനും തടസ്സമല്ലെന്ന് തങ്ങളുടെ ജീവിതത്തിലൂടെ തെളിയിച്ചവരാണ് രണ്ടുപേരും. 38 വർഷത്തെ ദാമ്പത്യജീവിതത്തിനിടയിലെ ചില മറക്കാനാവാത്ത അനുഭവങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയാണ് ഇരുവരും.
1980-കളിൽ പ്രണയം തുടങ്ങുന്നത് എങ്ങനെയാണെന്നും തങ്ങൾക്കിടയിലെ ഏഴുവർഷത്തെ പ്രായവ്യത്യാസത്തെപ്പറ്റിയുമെല്ലാം അവർ തുറന്നുപറയുന്നുണ്ട്. തുടക്കത്തിൽ ഈ ബന്ധം ഗൗരവമുള്ള ഒന്നിലേക്ക് പോകുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് അർച്ചന പറഞ്ഞത്. "അക്കാലത്ത്, പ്രണയത്തിലാകുന്ന വനിതാ താരങ്ങൾക്ക് നല്ല കരിയർ ഉണ്ടാകുമായിരുന്നില്ല. ഞങ്ങൾ ഒരു രസത്തിന് ഒന്നിച്ചു. അതെങ്ങോട്ടാണ് പോകുന്നതെന്ന് ഞങ്ങൾക്കുപോലും അറിയില്ലായിരുന്നു - വിവാഹത്തിലേക്ക് നയിക്കുമെന്ന് കരുതിയില്ല."-അവർ പറഞ്ഞു.
അർച്ചനയേക്കാൾ ഏഴുവയസ്സിന് ഇളയതാണ് പർമീത്. പക്ഷേ, ഈ സത്യം കുറച്ചുകാലം പുറത്തുവന്നില്ല. പ്രായത്തെക്കുറിച്ച് പർമീത് അർച്ചനയോട് കള്ളം പറയുകയായിരുന്നു, അതിൽ തനിക്ക് ഇപ്പോഴും നാണക്കേടുണ്ടെന്ന് പർമീത് പറയുന്നു.
അർച്ചന പറഞ്ഞു, "ഞാനിത് വളരെ വൈകിയാണ് മനസ്സിലാക്കിയത്, പ്രത്യക്ഷത്തിൽ അദ്ദേഹം ഇളയതായി തോന്നിയിരുന്നില്ല. എന്റെ അതേ പ്രായമാണെന്നാണ് കരുതിയത്. ആദ്യമായി കാണുന്ന ഒരാളുടെ പ്രായം ആരും ചോദിക്കില്ല. വൈകിയാണ് ഞാനത് ചോദിച്ചത്. എന്നെക്കാൾ അഞ്ചുവയസ്സ് കുറവാണെന്ന് മറുപടി കിട്ടി, ഞെട്ടിപ്പോയി. അക്കാലത്ത് പ്രായം കൂടിയ സ്ത്രീയെ വിവാഹം കഴിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു."
സ്നേഹമുണ്ടെങ്കിലും വിവാഹത്തിന്റെ കാര്യത്തിൽ ആശങ്കയുണ്ടായിരുന്നെന്നും അർച്ചന സമ്മതിച്ചു. "പിന്നീടൊരിക്കൽ എന്നെക്കാൾ ആറ് വയസ്സ് കുറവാണെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ ബോധംകെട്ടു വീണു, ഈ ബന്ധം അവസാനിപ്പിക്കാമായിരുന്നു എന്ന് ഞാൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു. പിന്നീട്, ഏഴുവയസ്സ് കുറവാണെന്ന് വെളിപ്പെടുത്തി. അത് അംഗീകരിക്കാൻ കുറച്ച് സമയമെടുത്തു."- അർച്ചന പറഞ്ഞു.
അർച്ചനയുടെ പ്രായത്തിനൊത്ത് പക്വതയുള്ളയാളാണ് താനെന്ന പക്ഷമായിരുന്നു പർമീതിന്. അദ്ദേഹം 17 വയസ്സിൽ ജോലി ചെയ്യാൻ തുടങ്ങിയെന്നും പറഞ്ഞു. പിന്നീട് അർച്ചന തന്റെ ഹൃദയം ആഗ്രഹിക്കുന്നത് അനുസരിക്കുകയായിരുന്നു. അതേസമയം, വിവാഹിതരായി ആദ്യത്തെ നാലുവർഷത്തോളം ബന്ധം രഹസ്യമായി സൂക്ഷിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Archana Puran Singh reveals shock and apprehension over 7-year age gap with husband Parmeet Sethi. Read their love story!
Published: 22 Jan 2026, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented