ഓസ്കറിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് മത്സരിക്കുന്ന ചിത്രമാണ് 'ഹോംബൗണ്ട്'. പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലിം ബാലനായ ഷൊഹൈബിന്റെ വേഷമാണ് ചിത്രത്തിൽ നടൻ ഇഷാൻ ഖട്ടർ അവതരിപ്പിക്കുന്നത്. വിശാൽ ജേത്വ അവതരിപ്പിക്കുന്ന ദളിത് ബാലനായ ചന്ദന്റെ ഉറ്റ സുഹൃത്താണ് ഷൊഹൈബ്. താനുമൊരു മിശ്രമത ചുറ്റുപാടിലാണ് വളർന്നതെന്ന് പറയുകയാണ് ഇഷാൻ ഇപ്പോൾ.
അമ്മയും നടിയുമായ നീലിമ അസീമാണ് ഇഷാനെ വളർത്തിയത്. രാജേഷ് ഖട്ടറാണ് അദ്ദേഹത്തിന്റെ അച്ഛൻ. നടൻ ഷാഹിദ് കപൂർ ഇഷാന്റെ അർധസഹോദരനാണ്.
"എന്നെ സംബന്ധിച്ചിടത്തോളം, ഇതാണ് ഇന്ത്യയെക്കുറിച്ചുള്ള സങ്കൽപ്പം. ബഹുസ്വരവും മതേതരവും ഉദാരവുമായ ഒരു വീട്ടിലാണ് നിങ്ങൾ വളരുന്നതെങ്കിൽ, ഞാൻ വളർന്നപോലെ, അമ്പലങ്ങളിലും പള്ളികളിലും ചർച്ചുകളിലും പോവുകയും ഈ മതങ്ങളുടെയും സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും സൗന്ദര്യം ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യും"- ബർഖ ദത്തിന് നൽകിയ അഭിമുഖത്തിൽ ഇഷാൻ പറഞ്ഞു.
ആ ബഹുസ്വര സംസ്കാരത്തിൽ ഇന്ത്യ മുറുകെ പിടിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇഷാൻ പറഞ്ഞു. അത് നമ്മുടെ രാജ്യത്തിന്റെ ഒരു സൗന്ദര്യമാണ്. സ്വാഭാവികമായി നമ്മിൽ അലിഞ്ഞുചേർന്നിട്ടുള്ളതാണ്. അടിച്ചേൽപ്പിക്കപ്പെട്ടതല്ല. അതിൽ മുറുകെ പിടിക്കാൻ നമുക്ക് കഴിയുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു. സിനിമയിൽ ആ സൗഹൃദം കാണിച്ചിരിക്കുന്ന രീതി മനോഹരവും പ്രതീകാത്മകവുമാണ്. അതുതന്നെ ഒരു നിശബ്ദമായ ചെറുത്തുനിൽപ്പാണ്. വ്യവസ്ഥിതികൾ നിങ്ങളെ പുറന്തള്ളാനോ പാർശ്വവൽക്കരിക്കാനോ ശ്രമിക്കുമ്പോൾ ബന്ധങ്ങൾ ഒരുതരം പ്രതിരോധമാണെന്നും ഇഷാൻ അഭിപ്രായപ്പെട്ടു.
ഒരു ഹിന്ദു ആൺകുട്ടിയുടെയും മുസ്ലിം ആൺകുട്ടിയുടെയും സൗഹൃദത്തിനപ്പുറമാണ് 'ഹോംബൗണ്ട്' എന്നും നടൻ വിശദീകരിച്ചു. ബഹുസാംസ്കാരിക പശ്ചാത്തലത്തിൽ വളർന്നതിനാൽ താൻ പാതി ഹിന്ദുവും പാതി മുസ്ലിമുമായിരിക്കാം, എന്നാൽ പൂർണ്ണമായും മനുഷ്യനാണെന്ന കാര്യത്തിൽ ഉറപ്പ് നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീരജ് ഘേവാൻ സംവിധാനം ചെയ്യുന്ന ചിത്രം കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് ആണ് നിർമിക്കുന്നത്. ജാൻവി കപൂറും ഇതിലഭിനയിക്കുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ishaan Khatter discusses his multicultural upbringing and the importance of pluralism in India, inspired by his film `Homebound`. Explore his views on interfaith harmony and connection.
Published: 01 Dec 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented