ബോളിവുഡ് നടി ദീപിക പദുകോൺ നാൽപ്പതാം ജൻമദിനം ആഘോഷിക്കുകയാണ്. ഇപ്പോൾ കുടുംബമൊന്നിച്ച് ന്യൂയോർക്കിൽ അവധിക്കാലം ആഘോഷിക്കുന്ന താരത്തിന്റെ, ഫാൻ മീറ്റിനിടയിലെ വീഡിയോയും ചിത്രങ്ങളും വൈറലാവുകയാണ്.

To advertise here,

കുറച്ചുദിവസങ്ങൾക്കുമുമ്പ് മുംബൈയിൽ വെച്ചാണ് ഫാൻ മീറ്റ് സംഘടിപ്പിച്ചത്. പരിപാടിയിൽവെച്ച് ദീപിക ഒരു ഭീമൻ കേക്ക് മുറിക്കുമ്പോൾ ആരാധകർ 'ഓം ശാന്തി ഓ'മിലെ ട്രാക്ക് പാടുന്നതും കേൾക്കാം. ഗംഭീരമായിട്ടാണ് ആരാധകസംഗമം സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്തവർക്ക് ലഘുഭക്ഷണങ്ങളും വിളമ്പി.

അതിനിടെ ആരാധകർ ദീപികയോട് ഒട്ടേറെ ചോദ്യങ്ങളും ചോദിച്ചു. ഒരാരാധകൻ തന്റെ അനുഭവങ്ങളാണ് പങ്കുവെച്ചത്. മാനസികാരോഗ്യപ്രശ്‌നങ്ങളുണ്ടായപ്പോൾ താൻ അതിനെ നേരിട്ട രീതിയും, ദീപികയുടെ വാക്കുകൾ തന്നെ എങ്ങനെ സഹായിച്ചുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ചേർത്തുപിടിച്ചാണ് ദീപിക ആ ആരാധകനെ ആശ്വസിപ്പിച്ചത്.

ആരാധകസംഗമത്തിന്റെ വിശദാംശങ്ങൾ ഒരാൾ റെഡ്ഡിറ്റിൽ പങ്കുവെക്കുകയും ചെയ്തു. ഇന്ത്യയിലുടനീളമുള്ള 50-ലധികം ആരാധകർക്ക് വിമാനടിക്കറ്റുകൾക്കുള്ള പണം ദീപികയുടെ ടീമാണ് നൽകിയതെന്നും അയാൾ പറയുന്നു. ആരാധകസംഗമത്തിൽ പങ്കെടുക്കാനായി വന്നവർക്കാണ് ഈ പണം നൽകിയത്. മാത്രമല്ല, 15,000 രൂപ വിലവരുന്ന 5 കിലോ വീതമുള്ള ഗിഫ്റ്റ് ഹാമ്പറുകളും ആരാധകർക്ക് സമ്മാനിച്ചു. പാരീസ് ആണ് തന്റെ സ്വപ്‌നനഗരമെന്ന് ആരാധകരിലൊരാൾ പറഞ്ഞപ്പോൾ, ആ സ്വപ്‌നം സഫലമാക്കാൻ താൻ സഹായിക്കാമെന്ന് ദീപിക പറഞ്ഞതായും ആരാധകർ വെളിപ്പെടുത്തുന്നു.

ജൻമദിനത്തിനൊപ്പം അഭിനയത്തിന്റെ 19-ാം വാർഷികവും കൊണ്ടാടുകയാണ് താരം. 'ഓം ശാന്തി ഓം' എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെയാണ് അവർ അഭിനയത്തിലേക്ക് കടക്കുന്നത്. മാനസികാരോഗ്യത്തിന്റെ വക്താവ് കൂടിയാണവർ. സ്വന്തമായൊരു സ്‌കിൻ കെയർ ബ്രാൻഡുമുണ്ട് അവർക്ക്.

'സിംഗം എഗെയ്ൻ' ആണ് ദീപികയുടെ അവസാനമിറങ്ങിയ ചിത്രം. ഇപ്പോൾ ഷാരൂഖ് ഖാനൊപ്പമുള്ള 'കിങ്' എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണവർ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi