മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരമാണ് സ്വാസിക. ഒന്നാം വിവാഹവാര്‍ഷികത്തിലേക്ക് കടക്കുന്നതിന് മുന്നേയുള്ള ആദ്യത്തെ ക്രിസ്മസ് സ്വാസികയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ വിവാഹത്തിന് മുമ്പുള്ള ക്രിസ്മസിന് അതിനേക്കാള്‍ ഒരല്പം മധുരം അധികമുണ്ടെന്ന് പറയുകയാണ് താരം. ''ഞാനും പ്രേമും പ്രണയത്തിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ആഘോഷിച്ച ക്രിസ്മസ് മനസ്സില്‍ മായാതെ കിടപ്പുണ്ട്. അന്ന് ഒരു ഷൂട്ടിന്റെ ഭാഗമായി തിരുവനന്തപുരത്ത് പോയിരുന്നു. അപ്പോള്‍ ഉച്ചഭക്ഷണം കഴിക്കാനായി പ്രേമിന്റെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചു. ഞങ്ങള്‍ പ്രണയത്തിലാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് അറിയില്ലായിരുന്നു. ഷൂട്ട് കഴിഞ്ഞശേഷം എന്റെ അമ്മയെ ഹോട്ടലിലാക്കിയിട്ട് ഞാന്‍ ലഞ്ച് കഴിച്ചിട്ട് വരാമെന്ന് പറഞ്ഞ് പ്രേമിന്റെ വീട്ടിലേക്ക് പോയി. ആ സമയത്ത് പ്രേമിന്റെ അമ്മ അദ്ദേഹം വിവാഹത്തിന് സമ്മതിക്കാത്തതിനെക്കുറിച്ച് കുറേ സംസാരിച്ചു. എത്ര നിര്‍ബന്ധിച്ചിട്ടും വിവാഹത്തിന് തയ്യാറാവുന്നില്ല, അടുത്ത വര്‍ഷമെങ്കിലും അവന് വിവാഹം കഴിച്ചാല്‍ മതിയായിരുന്നു എന്നൊക്കെ എന്നോട് പറഞ്ഞു. അവിടുത്തെ ക്രിസ്മസ് ആഘോഷത്തെക്കുറിച്ചും ഞങ്ങള്‍ കുറേ സംസാരിച്ചിരുന്നു.
Content Highlights: christas memory of actress swasika
Published: 24 Dec 2024, 04:02 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented