
അർപ്പിത ഖാൻ, ആയുഷ് ശർമയ്ക്കൊപ്പം അർപ്പിത / PTI, Instagram
പലതാരങ്ങളുമായി സൽമാൻ ഖാന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്. പക്ഷേ, സൽമാന്റെ ഹൃദയം അന്നുമിന്നും കവർന്ന ഒരു പെൺകുട്ടിയേയുള്ളൂ, അത് സൽമാന്റെ സഹോദരി അർപ്പിത ഖാനാണ്. സലീം ഖാന്റെ മക്കളിൽ ഏറ്റവും ഇളയവളായതുകൊണ്ട് സഹോദരങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവൾ കൂടിയാണ് അർപ്പിത. സൽമാന്റെ പിതാവ് സലീം ഖാന്റെയും ആദ്യ ഭാര്യ സൽമ ഖാന്റെയും ദത്തുപുത്രിയാണ് അർപ്പിത.
തീരെ കുഞ്ഞായിരിക്കുമ്പോഴാണ് സലീമും സൽമയും അർപ്പിതയെ ദത്തെടുക്കുന്നത്. ഒരുദിവസം മുംബൈയിലൂടെ യാത്ര ചെയ്യുകയായിരുന്നു സലീം. അപ്പോഴാണ് ഒരു സ്ത്രീയുടെ അടുത്തിരുന്ന് നിർത്താതെ കരയുന്ന കൊച്ചുകുഞ്ഞിനെ അദ്ദേഹം കാണുന്നത്. ഉടനെ വണ്ടിനിർത്തി അങ്ങോട്ടുചെന്നു. ആ സ്ത്രീ മരിച്ചുകിടക്കുകയാണെന്ന് അപ്പോഴാണ് മനസ്സിലായത്. കൊച്ചുകുഞ്ഞിനെ അവിടെ ഉപേക്ഷിച്ചുപോകാൻ അദ്ദേഹത്തിന് തോന്നിയില്ല. കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് ചെന്നു. നേരെ ചെന്ന് ഭാര്യ സൽമയെ ഏൽപിച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവർ ആ കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു.
അന്നുമുതൽ മൂന്ന് സഹോദരൻമാരുടെയും ഒരു സഹോദരിയുടെയും പ്രിയപ്പെട്ട അനുജത്തിയാണ് അർപ്പിത. സൽമാന് ഏറ്റവും അടുപ്പമുള്ളതും അർപ്പിതയോട് തന്നെ. കുറച്ചുമുമ്പ് സലീം, ഹെലൻ, സൽമ, സൽമാൻ, സൊഹൈൽ, അർബാസ് തുടങ്ങിയവരുടെ പേര് തന്റെ കൈയിൽ അർപ്പിത ടാറ്റൂ ചെയ്തിരുന്നു. തന്നെ എന്നും ചേർത്തുപിടിക്കുന്ന കുടുംബത്തോടുള്ള സ്‌നേഹം.
സഹോദരങ്ങളെല്ലാം സിനിമയുമായി ബന്ധപ്പെട്ടുള്ള ജോലികൾ ചെയ്യുമ്പോഴും അർപ്പിത അതിനോട് താത്പര്യം കാണിച്ചില്ല. ഇന്റീരിയർ ഡിസൈനിങ്ങാണ് പഠിച്ചത്. അതിനിടയ്ക്കാണ് നടൻ അർജുൻ കപൂറുമായി പ്രണയത്തിലാവുന്നത്. അന്ന് അർജുൻ സിനിമയിലേക്ക് വന്നിട്ടില്ല. രണ്ടുവർഷം മാത്രമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ. തന്റെ ആദ്യത്തെ പ്രണയിനിയെന്നാണ് അർപ്പിതയെ അർജുൻ എന്നും വിശേഷിപ്പിച്ചത്. തന്റെ ആദ്യത്തെ സീരിയസ് പ്രണയവും അതുതന്നെയെന്ന് അർജുൻ മുമ്പ് പറഞ്ഞിട്ടുണ്ട്.
2014-ലായിരുന്നു അർപ്പിതയുടെ വിവാഹം. ഹിമാചലിലെ പ്രമുഖ രാഷ്ട്രീയനേതാവായ അനിൽ ശർമയുടെ മകൻ ആയുഷ് ശർമയാണ് ഭർത്താവ്. ആയുഷിനെ അർപ്പിത പരിചയപ്പെടുത്തിയതിനെക്കുറിച്ച് ഒരിക്കൽ സൽമാൻ പറഞ്ഞതിങ്ങനെ. ''അന്ന് ഞങ്ങളെല്ലാവരും ഒരേ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിലായിരുന്നു താമസിച്ചിരുന്നത്. ഒരുദിവസം ഞങ്ങളോട് അവളുടെ ഫ്‌ളാറ്റിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ ആയുഷും ഉണ്ടായിരുന്നു. 'എനിക്ക് ആയുഷിനെ വിവാഹം കഴിക്കണം' എന്ന് അവൾ അച്ഛനോട് പറഞ്ഞു. 'ജിമ്മിൽവെച്ചാണോ പരിചയപ്പെട്ടത്' എന്ന് ഞാൻ ചോദിച്ചു. അതേയെന്ന് മറുപടിയും പറഞ്ഞു''. അന്ന് വിവാഹസമ്മാനമായി അർപ്പിതയ്ക്കും ആയുഷിനും സൽമാൻ നൽകിയത് 55 കോടിയുടെ ഫ്‌ളാറ്റാണ്. വിവാഹവാർത്ത പുറത്തുവന്നപ്പോൾ ആയുഷും അർപ്പിതയും ക്രൂരമായ വിമർശനങ്ങൾ നേരിട്ടു. പണത്തിനുവേണ്ടിയാണ് അർപ്പിതയെ ആയുഷ് വിവാഹം കഴിച്ചതെന്ന് ചിലർ പറഞ്ഞു. എന്നാൽ, നടനാകാൻ വേണ്ടിയായിരുന്നു വിവാഹമെന്ന് മറ്റു ചിലരും. അതിനെക്കുറിച്ച് ആയുഷ് പിന്നീട് തുറന്നുസംസാരിച്ചു, ''ഏറെക്കാലം പ്രണയിച്ചശേഷമാണ് ഞങ്ങൾ വിവാഹിതരായത്. അന്ന് തന്റെ വീട്ടുകാർക്ക് പോലും ഈ ബന്ധത്തിൽ സംശയമായിരുന്നു. അച്ഛൻ എന്നോട് ചോദിച്ചു, 'നിനക്ക് ജോലിയൊന്നുമില്ല, സമ്പാദ്യവുമില്ല. വിവാഹം കഴിക്കുന്നത് ധനികയായ ഒരു പെൺകുട്ടിയെയും. അവളുടെ ചെലവുകൾ എങ്ങനെ കൈകാര്യം ചെയ്യും'. അതൊക്കെ ഞാൻ നോക്കുമെന്ന് മറുപടി പറഞ്ഞു''.
വിവാഹശേഷമാണ് ആയുഷ് സിനിമയിലേക്ക് വരുന്നത്. ലവ് യാത്രി, അന്തിം, റസ്ലാൻ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതേസമയം ഇന്റീരിയർ ഡിസൈനിങ്ങിനൊപ്പം പുതിയ റെസ്റ്റോറന്റ് കൂടെ തുറന്നിരിക്കുകയാണ് അർപ്പിത ഇപ്പോൾ. മുംബൈ സാന്താക്രൂസിലാണ് 'മെർസി' എന്ന പുതിയ റെസ്റ്റോറന്റ് ഈയടുത്ത് അർപ്പിത തുടങ്ങിയത്. അവിടുത്തെ വിഭവങ്ങളുടെ വിലയെക്കുറിച്ച് ഈയടുത്ത് വാർത്ത വന്നിരുന്നു. രണ്ടുലക്ഷം രൂപ വരുന്ന ഫ്രഞ്ച് ഷാംപെയ്ൻ, 20,000 രൂപയുടെ ഹെർബ് ക്രസ്റ്റഡ് ലാമ്പ് ലോയിൻ എന്നിവയാണ് ചർച്ചയായത്. 170 കോടിയാണ് ഇന്ന് അർപ്പിതയുടെ മാത്രം ആസ്തി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: the heartwarming story of Arpita Khan, adopted by Salim Khan and salma and her special bond with Salman Khan
Published: 12 Aug 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented