ഒരു സിനിമയുടെ വിജയം കണക്കാക്കുന്നതിന് പല മാനദണ്ഡങ്ങളുമുണ്ട്. നല്ല തിരക്കഥ, സംവിധാനം, സിനിമാറ്റോഗ്രാഫി, പശ്ചാത്തലമികവ് അങ്ങന പലതും. സിനിമ നിര്‍മിക്കാന്‍ മുടക്കിയ തുകയും അത് നേടിയ തുകയും തമ്മിലുള്ള അനുപാതമാണ് ആ സിനിമയുടെ മൊത്തത്തിലുള്ള വിജയമളക്കാന്‍ യഥാര്‍ഥത്തില്‍ മാനദണ്ഡമാക്കുന്നത്.
അങ്ങനെയെങ്കില്‍ 2007-ല്‍ പുറത്തിറങ്ങിയ 'പാരാനോര്‍മല്‍ ആക്റ്റിവിറ്റി' എന്ന ഹൊറര്‍ ഹിറ്റ് ഹോളിവുഡ് സിനിമയാണ് ലോകത്തിലെ ഏറ്റവുമധികം വിജയം നേടിയ സിനിമ, ടൈറ്റാനിക്കിനേക്കാളും അവതാറിനേക്കാളും അവഞ്ചേഴ്‌സ് എന്‍ഡ്‌ഗേമിനേക്കാളുമൊക്കെ ഏറെയാണ് ഈ സിനിമയുടെ ആനുപാതികലാഭം.
Also Read
പാരാനോര്‍മല്‍ ആക്റ്റിവിറ്റി ഉണ്ടാകുന്നത്
2007-ല്‍ സംവിധായകന്‍ ഒറെന്‍ പേളി ലോ ബജറ്റില്‍ ഒരു ഹൊറര്‍ സിനിമയൊരുക്കാന്‍ തീരുമാനിച്ചു. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി പുതിയ അഭിനേതാക്കളെയും ഹോം ക്യാമറയും തിരഞ്ഞെടുത്തു. കൃത്യമായ ഒരു തിരക്കഥയൊന്നുമില്ലായിരുന്നു. അങ്ങനെ 15,000 യു.എസ്. ഡോളര്‍ ബജറ്റില്‍ (ഏകദേശം 12.5 ലക്ഷം രൂപ) സിനിമയൊരുക്കി ആ വർഷം തന്നെ റിലീസ് ചെയ്തു. ഫിലിം ഫെസ്റ്റിവലുകളിലും കാണികള്‍ക്കിടയിലും ചിത്രം തിളങ്ങിയത് ഞൊടിയിടയിലായിരുന്നു. ഇതോടെ പാരമൗണ്ട് പിക്‌ച്ചേഴ്‌സ് സിനിമ വാങ്ങുകയും പോസ്റ്റ് പ്രൊഡക്ഷനും മാര്‍ക്കറ്റിങ്ങും നടത്തി 2009 സെപ്റ്റംബറില്‍ വീണ്ടും തിയേറ്ററുകളിലെത്തിക്കുകയും ചെയ്തു.
പ്രേക്ഷകര്‍ക്കിടയിലേക്ക് ശക്തമായി ഇറങ്ങിച്ചെന്ന സിനിമ ലോകമെമ്പാടും നിന്നും 194.2 ദശലക്ഷം ഡോളര്‍ നേടി. ഇതുവരെ ആര്‍ക്കും ഈ റെക്കോഡ് മറികടക്കാന്‍ സാധിച്ചിട്ടില്ല. പാരാനോര്‍മല്‍ ആക്റ്റിവിറ്റിയുടെ വിജയത്തിനു പിന്നാലെ ആ സീരീസിലെ അടുത്ത ചിത്രങ്ങൾ വരും വർഷങ്ങളിൽ വന്നുകൊണ്ടിരുന്നു. മൊത്തം ഏഴു സിനിമകൾ. 600 മില്യണ്‍ ഡോളറിലധികമാണ് സമ്പാദിച്ചത്.
ബജറ്റ് പരിമിതി കാരണം കാറ്റി ഫെതര്‍സ്റ്റണ്‍, മൈക്ക സ്ലോട്ട് എന്നിങ്ങനെ രണ്ട് പുതുമുഖങ്ങളെയാണ് ഒറെന്‍ പേളി ചിത്രത്തില്‍ അവതരിപ്പിച്ചത്. ആ സമയത്ത് പറയാന്‍ മാത്രം ജോലികളില്ലാതെ ബുദ്ധിമുട്ടുന്ന അഭിനേതാക്കളായിരുന്നു അവര്‍. കാസ്റ്റിംഗ് കോള്‍ കണ്ട് ഓഡിഷനില്‍ പങ്കെടുത്തു, 500 ഡോളര്‍ പ്രതിഫലത്തിന് അഭിനയിക്കാൻ തയ്യാറാവുകയും ചെയ്തു. സിനിമ ലാഭമുണ്ടാക്കിയശേഷം അതില്‍ നിന്ന് വീണ്ടും നല്ല വരുമാനമുണ്ടായെന്നാണ് അഭിനേതാക്കള്‍ പിന്നീട് പറഞ്ഞത്.
Content Highlights: world's most profitable film paranormal activity grossed 13000x its budget
Published: 04 Nov 2024, 03:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented