മമ്മൂട്ടിയുടെ ‘കളങ്കാവൽ’ എന്ന ചിത്രത്തിൽ നായകപ്രാധാന്യമുള്ള വേഷത്തിലെത്തുകയാണ് വിനായകൻ. ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായ തമിഴ് ചിത്രം ‘ജയിലർ 2’-ലും താനുണ്ടെന്ന് നടൻ സ്ഥിരീകരിച്ചിരിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിക്കവേ, ചിത്രത്തിൽ താനുമുണ്ടെന്ന് വിനായകൻ പറഞ്ഞു. ‘ജയിലറി’ന്റെ ആദ്യഭാഗത്തിലെ വിനയകന്റെ പ്രകടനത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു. അതേസമയം, ഷൂട്ടിങ്ങിനായി ഗോവയിലെത്തിയ രജനീകാന്ത് ചെന്നൈയിൽ മടങ്ങിയെത്തിയിട്ടുണ്ട്.
വിജയ് സേതുപതിയും ഗോവയിലെ ഷൂട്ടിങ്ങിൽ പങ്കെടുത്തുവെന്നും സൂചനയുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. മോഹൻലാൽ ഉടൻ തന്നെ ചിത്രത്തിന്റെ സെറ്റിൽ ചേരുമെന്നാണ് അറിയുന്നത്. മാർച്ച് പത്തിന് ചെന്നൈയിലാണ് ‘ജയിലർ’ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം തുടങ്ങിയത്. ഷൂട്ടിങ് ഡിസംബർ വരെ നീളാനിടയുണ്ടെന്ന് നേരത്തേ രജനീകാന്ത് പറഞ്ഞിരുന്നു.
‘ജയിലറി’ന്റെ ആദ്യഭാഗം വൻ ഹിറ്റായിരുന്നു. ഏകദേശം 650 കോടി രൂപയാണ് ചിത്രം നേടിയത്. അതുകൊണ്ടുതന്നെ രണ്ടാംഭാഗത്തിനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ഇതിനിടെ, വിനായകന്റെ പേരിലുള്ള വിവാദവും പോലീസ് അറസ്റ്റുമെല്ലാം ചർച്ചയാവുന്നുണ്ട്. മദ്യലഹരിയിൽ ഫ്ലാറ്റിൽ കലഹമുണ്ടാക്കിയതിനെ തുടർന്നാണ് വിനായകനെ അറസ്റ്റുചെയ്തിരുന്നത്.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഹൈദരാബാദ് എയർപോർട്ടിൽ ഇൻഡിഗോ എയർലൈൻസ് ഗേറ്റ് സ്റ്റാഫുമായി വഴക്കുണ്ടാക്കിയതിന്റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ തടഞ്ഞിരുന്നു. പിന്നീട് പോലീസ് കസ്റ്റഡിയിൽ വിട്ടു. അന്നും വിനയകൻ മദ്യലഹരിയിലായിരുന്നുവെന്നും പിന്നീട് റിപ്പോർട്ടുകൾ വന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor Vinayakan confirms his presence in Rajinikanth`s `Jailer 2`, despite past controversies. Excitement builds for the action sequel.
Published: 03 Dec 2025, 02:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented