മൂന്ന് പ്രണയകഥകളും അതിനെ പൊതിയുന്ന അച്ഛന്‍ മകന്‍ ആത്മബന്ധവുമാണ് ഗൗതം വാസുദേവ മേനോന്‍ അംവിധാനം ചെയ്ത ‘വാരണം ആയിരം’ കാട്ടിത്തന്നത്. 2008 നവംബര്‍ 14-ന് റിലീസ് ചെയ്ത സിനിമ പതിനേഴാം വയസ്സിലെത്തിയിരിക്കുകയാണ്. സംവിധായകനും നായകനും നായികമാരും മ്യൂസിക്കും സ്‌റ്റൈലും പ്രശംസിക്കപ്പെടുന്ന, ഓര്‍മിക്കപ്പെടുന്ന സിനിമ.
കൃഷ്ണന്റെയും (സൂര്യ) മാലിനി(സിമ്രാന്‍)യുടെയും പ്രണയകഥയാണ് ആദ്യം. ഒരു ടിപ്പിക്കല്‍ കോളേജ് ലവ്സ്റ്റോറി. അവരുടെ മകനായ സൂര്യയാണ് സിനിമയിലെ നായകന്‍. രണ്ട് പ്രണയങ്ങളാണ് സൂര്യയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അതില്‍ ഓരോന്നിനെയും ആരാധകര്‍ നെഞ്ചോടുചേര്‍ക്കുന്നു. ഏതാണ് കൂടുതല്‍ ആഴമുള്ള പ്രണയമെന്നത് ഇന്നും റൊമാന്‍സ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്.
ഒരു ട്രെയിന്‍ യാത്രക്കിടെ കാണുന്ന മേഘ്‌നയാണ് സൂര്യയുടെ ആദ്യ പ്രണയം. ഒറ്റനോട്ടത്തില്‍ ഉടലെടുത്ത ബന്ധം. അവളുടെ വീട്ടില്‍ പിന്തുടര്‍ന്നെത്തുന്ന സൂര്യയെ അവള്‍ തിരസ്‌കരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യ അവളെ കണ്ടത്താനായി അമേരിക്കയില്‍ ചെല്ലുന്നു. തന്നെ തിരഞ്ഞെത്തിയ സൂര്യ അവളില്‍ കൗതുകവും അമ്പരപ്പുമാണുണ്ടാക്കുന്നത്. പതിയെ അവളും അവനെ പ്രണയിക്കുന്നു. പ്രണയം തുറന്നുപറഞ്ഞ അടുത്തദിവസം ഒരു യാത്രപോകുന്ന മേഘ്ന ഒരപകടത്തിൽ മരണപ്പെടുകയാണ്.
മേഘ്നയുടെ മരണം സൂര്യയുടെ നില തെറ്റിക്കുന്നുണ്ട്. അവന്റെ ജീവിതം കീഴ്‌മേല്‍മറിയുന്നു. വേദന, നിരാശ, ദേഷ്യം, മദ്യം, മയക്കുമരുന്ന്... നഷ്ടബോധത്തിന്റെ പടുകുഴിയില്‍ നിന്നും നായകന്റെ കരകയറ്റമാണ് പിന്നീട്. ഇതുതന്നെയാണ് ‘വാരണം ആയിര’ത്തെ യുവാക്കള്‍ക്കുള്ള പാഠപുസ്തകമാക്കി മാറ്റുന്നത്. സിനിമയിലെ സൂര്യയുടെ സിക്‌സ് പാക്ക് കണ്ട് ജിമ്മില്‍ പോയി സ്വന്തം ആരോഗ്യം മെച്ചപ്പെടുത്തിയയവരും ഒരുപാടുണ്ട്.

മേഘ്‌നയെ നഷ്ടപ്പെട്ടതില്‍ പിന്നെയാണ് അനിയത്തിയുടെ സുഹൃത്തായ പ്രിയയുമായി സൂര്യ അടുക്കുന്നത്. അവര്‍ക്കിടയില്‍ സുഖകരമായ സൗഹൃദമാണുള്ളത്. പ്രിയയാണ് ആദ്യമതിനെ പ്രണയമെന്ന് പേരിട്ടു വിളിക്കുന്നത്. തനിക്ക് മറുപടി തരാതെ പട്ടാളത്തിരക്കുകളിലേക്ക് പോകുന്ന സൂര്യയെ തിരഞ്ഞ് പ്രിയ ഡെറാഡൂണിലേക്ക് പോകുന്നു. തന്നെക്കാണാന്‍ ഇത്രയും ദൂരെ വന്ന പ്രിയയെ നോക്കി സൂര്യ അതിശയിക്കുകയാണ്. ആ നിമിഷം മുതല്‍ അവന്‍ അവളെ പ്രണയിക്കുന്നു. പ്രിയയാണ് പിന്നീട് അവന്റെ ജീവിതപങ്കാളിയായി മാറുന്നത്.
ഏഴ് ഗാനങ്ങളാണ് സിനിമയിലുള്ളത്. ഏഴും സൂപ്പര്‍ഹിറ്റുകള്‍. ഇതില്‍ ‘മുന്‍ദിനം പാര്‍ത്തേനെ’ എന്ന ഗാനം കൃഷ്ണന്റെയും മാലിനിയുടെയും പ്രണയഗാനമാണ്. മേഘ്‌നയും സൂര്യയും കടന്നുവരുന്ന ‘നെഞ്ചുക്കുള്‍ പെയ്തിടും’ എന്ന ഗാനം എവര്‍ഗ്രീന്‍ ഹിറ്റായി കണക്കാക്കപ്പെടുന്നു. മേഘ്നയുടെ മരണശേഷമുള്ള സൂര്യയുടെ മനസ്സുപറയുന്ന ദുഃഖഗാനമാണ് ‘അവ എന്ന’.. സൂര്യ-പ്രിയ പ്രണയം കാണിക്കുന്ന ‘അനല്‍മേലേ’ ഗാനവും ക്ളാസ്സിക് ഹിറ്റാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Celebrating 17 years of Gautham Menon`s Varanam Aayiram. Relive the epic love stories, father-son bond, and life lessons that inspired millions.
Published: 24 Nov 2025, 02:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented