തന്നെ നടി അനുശ്രീയുമായി ചേര്‍ത്ത് വ്യാജപ്രചാരണം നടത്തുന്നതിനെതിരേ രൂക്ഷമായി പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്യാണം എന്നു നടക്കും എന്നറിയാനാണ് എന്ന ക്യാപ്ഷനോടെ ഇരുവരുടെയും ചിത്രത്തിനൊപ്പമാണ് വ്യാജവാര്‍ത്ത പ്രചരിച്ചത്.

ആ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്. ഇത്തരം വാര്‍ത്തകള്‍ നിര്‍ത്താന്‍ താന്‍ എത്ര പണം നല്‍കണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു.  

ഒട്ടേറെയാളുകള്‍ ഉണ്ണി മുകുന്ദന് പിന്തുണയുമായെത്തിയിട്ടുണ്ട്. താരങ്ങളുടെ സ്വകാര്യകാര്യങ്ങളില്‍ ഇടപെടരുതെന്നടക്കമുള്ള കമന്റുകള്‍ പോസ്റ്റിനുതാഴെ വന്നു. ഉണ്ണി മുകുന്ദനും അനുശ്രീയും അടുത്ത സുഹൃത്തുക്കളാണ്.