ബോളിവുഡിലെ രാജാക്കന്മാരാണ് ഖാന്‍ ത്രയം. ആമിറും ഷാരൂഖും സല്‍മാനും ഏതാണ്ട് ഒരേസമയത്ത് സിനിമയിലെത്തിയവരാണ്. അവരുടെ കരിയര്‍ ഗ്രാഫ് നിരീക്ഷിച്ചാലറിയാം അവരുടെ വളര്‍ച്ചയുടെ ആരംഭവും താരപദവിയിലേക്കുള്ള ഉയര്‍ച്ചയും സമാനകാലത്തു തന്നെ. മൂവരും വലിയ വാണിജ്യമൂല്യമുള്ള ബ്രാന്‍ഡ് നെയിമുകളാണിപ്പോള്‍. ആഗോള പ്രശസ്തിയിലും അവര്‍ മുന്നില്‍ നില്‍ക്കുന്നു. പക്ഷേ, മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂവര്‍ക്കും കിട്ടിയിട്ടില്ല.
ആമിറിന് നാല് ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1988-ല്‍ ആദ്യ ചിത്രമായ 'ഖയാമത് സെ ഖയാമത് തക്' എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക പരാമര്‍ശം നേടാന്‍ ആമിറിനായി. 2000-ല്‍ ആമിര്‍ നിര്‍മിക്കുകയും കേന്ദ്ര കഥാപാത്രമായഭിനയിക്കുകയും ചെയ്ത 'ലഗാന്‍' മികച്ച ജനപ്രിയ ചിത്രമായി. 'ലഗാന്‍' സിനിമയുടെ അണിയറക്കഥ പറയുന്ന 'മാഡ്നെസ് ഇന്‍ എ ഡെസേര്‍ട്' എന്നൊരു ഡോക്യുമെന്ററി ആമിര്‍ നിര്‍മിച്ചിരുന്നു. അതിനും അവാര്‍ഡ് കിട്ടി. ആമിര്‍ നിര്‍മിക്കുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രമാണ് 'താരേ സമീന്‍ പര്‍.' മികച്ച കുടുംബചിത്രമായി ഈ സിനിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അഭിനേതാവെന്ന നിലയില്‍ ഒരു പരാമര്‍ശവും നിര്‍മാതാവെന്ന നിലയില്‍ മൂന്ന് അംഗീകാരങ്ങളുമാണ് ദേശീയ തലത്തില്‍ ആമിറിന്റെ സമ്പാദ്യം.

ഒറ്റ നാഷണല്‍ അവാര്‍ഡ് പോലും ബോളിവുഡിന്റെ കിംഗ് ഖാന് ലഭിച്ചിട്ടില്ല. അതേക്കുറിച്ചു ചോദിച്ചപ്പോള്‍ 'എനിക്കത് കിട്ടിയിട്ടില്ലെങ്കില്‍ എനിക്കതിന് അര്‍ഹതയില്ല എന്നാണ് അര്‍ഥമെന്ന്' ഷാരൂഖ് പറഞ്ഞിട്ടുമുണ്ട്. 'സ്വദേശ്' എന്ന സിനിമയിലെ പ്രകടനത്തിന് 2005-ല്‍ ഷാരൂഖ് പുരസ്‌കാരം നേടുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. പക്ഷേ, അവാര്‍ഡ് കിട്ടിയയത് സെയ്ഫ് അലി ഖാനാണ്. അതും 'ഹം തും' എന്ന കമേഴ്യസല്‍ ചിത്രത്തിന്. സെയ്ഫിന്റെ അമ്മ ശര്‍മിള ടാഗോറായിരുന്നു അന്ന് ദേശീയ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ ചെയര്‍പേഴ്സണ്‍. ആ സ്വാധീനമാണ് സെയ്ഫിന് അവാര്‍ഡ് നേടിക്കൊടുത്തതെന്നത് അന്നേ ഉയര്‍ന്ന ആരോപണമാണ്. അമ്മ കാരണമല്ല ആ അവാര്‍ഡ് തനിക്ക് കിട്ടിയതെന്ന് പിന്നീട് സെയ്ഫിന് പ്രതികരിക്കേണ്ടി വന്നു.
സല്‍മാന്‍ ഖാന്‍ ആദ്യമായി നിര്‍മിച്ച 'ചില്ലര്‍ പാര്‍ട്ടി' എന്ന സിനിമയ്ക്ക് 2012-ല്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ബഹുമതി ലഭിച്ചിരുന്നു. സല്‍മാന്‍ നിര്‍മിച്ച 'ബജ്റംഗി ഭായിജാന്‍' 2016-ല്‍ മികച്ച ജയപ്രിയ ചിത്രമായി. പക്ഷേ, അഭിനേതാവെന്ന നിലയില്‍ സല്‍മാന്‍ നാഷണല്‍ അവാര്‍ഡ് ചര്‍ച്ചകളില്‍ ഒരിക്കല്‍പോലും കടന്നുവന്നിട്ടില്ല. ഖാന്‍ ത്രയത്തില്‍ തന്റെ അഭിനയത്തിന് ഏറ്റവും കുറവ് പുരസ്‌കാരങ്ങള്‍ കിട്ടിയതും സല്‍മാന് തന്നെ.
Content Highlights: the khan trio and national awards
Published: 03 Jan 2025, 12:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented