ഇത്തവണ ദേശീയചലച്ചിത്രപുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന വിശേഷണം ട്രീഷ തോസറിന് സ്വന്തം. മോഹൻലാൽ, ഷാരൂഖ് ഖാൻ, റാണി മുഖർജി, വിക്രാന്ത് മാസി എന്നിവർ പുരസ്കാരമേറ്റുവാങ്ങിയ വേദിയിൽ ഏവരും കൗതുകത്തോടെ നോക്കിയതും ഈ ആറുവയസ്സുകാരിയെ തന്നെ.
മറാത്തി സിനിമയായ 'നാൽ 2'വിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ട്രീഷയെ തേടിയെത്തിയത്. അവാർഡ് നൽകുന്നതിനായി വേദിയിലേക്ക് ക്ഷണിക്കുമ്പോൾ അവതാരക ആ പെൺകുട്ടിയെ വിശേഷിപ്പിച്ചതിങ്ങനെ, ''അവളുടെ സ്വാഭാവികതയും നിഷ്കളങ്കതയും സാന്നിധ്യവും കൊണ്ട് സിനിമയെ ഉയർത്തിയ പെൺകുട്ടി''.
സ്വർണനിറത്തിലുള്ളൊരു സാരിധരിച്ച്, പൊട്ടും കുത്തിയാണ് ട്രീഷ വേദിയിലേക്കെത്തിയത്. നിറഞ്ഞ കൈയടികളോടെ വിഗ്യാൻ ഭവനിലുള്ളവർ ആ പെൺകുട്ടിയെ വരവേറ്റു. 330-ലേറെ എൻട്രികളിൽനിന്നാണ് ട്രീഷ തിരഞ്ഞെടുക്കപ്പെട്ടത്. അവാർഡ് സ്വീകരിച്ചശേഷം ട്രീഷ പറഞ്ഞതിങ്ങനെ, ''രാഷ്ട്രപതി എന്നെ അഭിനന്ദിച്ചു. അതിലൊരുപാട് സന്തോഷമുണ്ട്''.
2023-ൽ പുറത്തിറങ്ങിയ സിനിമകൾക്കാണ് 71-ാമത് ദേശീയപുരസ്കാരം ലഭിച്ചത്. പുരസ്കാരം നേടിയ 'നാൽ 2'ൽ അഭിനയിക്കുമ്പോൾ ട്രീഷയ്ക്ക് വെറും നാലുവയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ.
ആറുവയസ്സിൽ തന്നെ ഹിന്ദിയിലും മറാത്തിയിലുമായി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ട്രീഷ. പ്രമുഖസംവിധായകരായ മഹേഷ് മഞ്ജരേക്കർ, സിദ്ധാർഥ് ജാധവ് തുടങ്ങിയവരുടെ ചിത്രങ്ങളിൽ വരെ ട്രീഷ ഈ ചുരുങ്ങിയ പ്രായത്തിനുള്ളിൽ തന്നെ അഭിനയിച്ചുകഴിഞ്ഞു. വെബ്സീരീസ്, പരസ്യചിത്രങ്ങൾ എന്നിവയിലും അഭിനയിച്ചിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Treesha Thosar, the youngest recipient at the 69th National Film Awards, won Best Child Artist for her role in `Naal 2`.
Published: 25 Sept 2025, 02:10 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented