തനു വെഡ്‌സ് മനു, പ്രേം രത്തൻ ധൻ പായോ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് സ്വരാ ഭാസ്‌കര്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. മനുഷ്യരെല്ലാം ബൈസെക്ഷ്വല്‍ ആണെന്നും എതിര്‍ലിംഗത്തോടുള്ള ലൈംഗിക താത്പര്യം നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആശയമാണെന്നും നടി പറഞ്ഞു. സമാജ് വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവിനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്നും സ്വര ഇതോടൊപ്പം പറയുകയുണ്ടായി.
‘നമ്മളെല്ലാവരും ബൈസെക്ഷ്വലാണ്. എന്നാല്‍, എതിര്‍ലിംഗത്തോടുള്ള ലൈംഗിക താത്പര്യമെന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളായി സാംസ്‌കാരികമായി നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആശയമാണ്. കാരണം, മനുഷ്യവംശം നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. അതിനാല്‍ അത് ഒരു സാമൂഹിക നിയമമായി മാറുകയായിരുന്നു.’
ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഡിപിംള്‍ യാദവ് എന്നായിരുന്നു സ്വരയുടെ മറുപടി. ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിള്‍ യാദവ്. ഭര്‍ത്താവ് ഫഹദ് അഹമ്മദിനൊപ്പമുള്ള അഭിമുഖത്തിലാണ് സ്വര ഭാസ്‌കര്‍ മനസുതുറന്നത്.
കുറച്ചുദിവസങ്ങൾക്കുമുമ്പ് ഭർത്താവിനെതിരെ വന്ന ജാതി അധിക്ഷേപകരമായ ട്രോളുകൾക്കെതിരെ സ്വര ശക്തമായി പ്രതികരിക്കുകയും വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ ഭര്‍ത്താവിന്റെ കരിയര്‍ അപകടത്തിലാക്കിയത് താനാണെന്നും ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ക്ക് ശേഷം ഉത്തര്‍പ്രദേശില്‍ പോലും അദ്ദേഹത്തിന് കാര്യങ്ങള്‍ നല്ലതായി തോന്നുന്നില്ലെന്നും സ്വര ഭാസ്‌കര്‍ പരിഹാസരൂപേണ പറഞ്ഞു.
ഇതോടൊപ്പം ഡിമ്പിൾ യാദവിന്റെ ജന്മദിനത്തിന് സ്വര ഭാസ്കർ പങ്കുവെച്ച് പോസ്റ്റും വെെറലാകുകയാണ്.
2023-ലാണ് സ്വരയ്ക്കും പങ്കാളി ഫഹദ് അഹമ്മദിനും റാബിയ എന്ന മകൾ ജനിക്കുന്നത്. അമ്മയായശേഷം വ്യക്തിത്വ പ്രതിസന്ധി നേരിടുന്നതിനെക്കുറിച്ചും സ്വര ഒരിക്കൽ തുറന്നുപറഞ്ഞിരുന്നു.
മധോലാല്‍ കീപ് വാക്കിംഗ് എന്ന സിനിമയിലൂടെയാണ് സ്വര അഭിനയരംഗത്തേക്കെത്തുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Swara Bhasker opens up about her bisexuality and reveals a crush on politician Dimple Yadav.
Published: 21 Aug 2025, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented