
റിക്കോഡുകള്‍ തിരുത്തിയ ലിയോയുടെ വിജയം, വിജയ് ആരാധകര്‍ ആഘോഷമാക്കുകയാണ്. തമിഴകത്ത് മാത്രമല്ല കേരളത്തില്‍ നിന്നും കോടികളാണ് വിജയ് ചിത്രം കൊണ്ടുപോയത്. പൊന്നിയന്‍ സെല്‍വന്‍, വിക്രം, ജയിലര്‍ എന്നിങ്ങനെ അടുത്തകാലത്തായി ഇന്ത്യന്‍ സിനിമയില്‍ കോളിവുഡ് തുടര്‍നേട്ടങ്ങള്‍ സ്വന്തമാക്കി കുതിക്കുകയാണ്. ആ പട്ടികയിലേക്കാണ് ലിയോയും കണ്ണിചേര്‍ക്കുന്നത്. മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം എന്നീ സിനിമകള്‍ക്കുശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുക്കുന്ന ചിത്രമെന്ന ഖ്യാതി പ്രദര്‍ശനത്തിനുമുന്‍പേ ലിയോയുടെ പ്രതീക്ഷയുയര്‍ത്തി. കേരളത്തില്‍ അഞ്ഞൂറിലധികം ഫാന്‍സ് ഷോകളൊരുക്കിയ ലിയോ, ആദ്യ ദിനം അറുനൂറ്റിഅമ്പത്തിയഞ്ച് സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.
അച്ഛൻറെ കൈപിടിച്ച് സിനിമയിലേക്ക്
സംവിധായകനും നിര്‍മാതാവുമായ അച്ഛന്റെ കൈപിടിച്ചാണ് ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന വിജയ് സിനിമയിലേക്കെത്തുന്നത്. ബാലതാരമായി അരങ്ങേറ്റം, പതിനെട്ടാം വയസ്സില്‍ നാളിയ തീര്‍പ്പ് എന്ന സിനിമയിലൂടെ കേന്ദ്രകഥാപാത്രമായെത്തി. വിക്രമന്റെ 'പൂവേ ഉനക്കാക'യിലൂടെയാണ് പ്രേക്ഷകശ്രദ്ധനേടുന്നത്. അനിയത്തിപ്രാവിന്റെ തമിഴ് റീമേക്ക് 'കാതലുക്കു മര്യാദ'യിലൂടെ സംസ്ഥാനപുരസ്‌കാരം.
പ്രിയമുടൈ, തുള്ളാത്തമനവും തുള്ളും, ഖുഷി... റൊമാന്റിക് ഹീറോ പരിവേഷം നല്‍കിയ ചിത്രങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു. പുരച്ചിതലൈവരും നടികര്‍ തിലകവും ഉലകനായകനും സ്‌റ്റൈല്‍മന്നനും വാണ തമിഴ്‌മക്കളുടെ മനസ്സിലേക്ക് ആദ്യം ഇളയദളപതിയായും പിന്നീട് ദളപതിയായും വിജയ് ചുവടുറപ്പിച്ചു. കാമുകനും റൊമാന്റിക് ഹീറോയുമായി പേരെടുത്ത വിജയ് പിന്നീട് രോക്ഷാകുലനായ നായകവേഷങ്ങളിലേക്ക് പതിയെ മാറി. കുടുംബത്തിനും സൗഹൃദത്തിനും ന്യായത്തി നും വേണ്ടിയുള്ള ഒറ്റയാള്‍പ്പോരാട്ടങ്ങളായിരുന്നു അതിലേ റെയും. തിരുമലയിലൂടെ ആക്ഷന്‍ രംഗങ്ങള്‍ വഴങ്ങുമെന്ന് തെളിയിച്ചു. ഗില്ലിയുടെ വിജയം സൂപ്പര്‍താരപദവിയിലേക്കു യര്‍ത്തി. ധരണി സംവിധാനം ചെയ്ത ഗില്ലി തെലുങ്കില്‍ മഹേഷ്ബാബു നായകനായ ഒക്കഡുവിന്റെ റീമേക്കായിരുന്നു. കേരളത്തിലും തമിഴകത്തും മലേഷ്യയിലും പണംവാരിയ ചിത്രം, രജനീകാന്തിന്റെ 'പടയപ്പ'യുടെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് അമ്പതുകോടി ക്ലബ്ബില്‍ ഇടംപിടിച്ചു. മധുരൈ, തിരുപ്പാച്ചി, പോക്കിരി, വേട്ടക്കാരന്‍, ശിവകാശി, കാവലന്‍, വില്ല്... തിയേറ്ററുകളില്‍ ആര്‍പ്പുവിളി തീര്‍ത്ത ചിത്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരുന്നു.
വെളുത്ത ടാറ്റാസുമോയില്‍ വടിവാളുമായെത്തുന്ന ഗുണ്ടകളെ എത്ര സിനിമകളില്‍ വിജയ് ഒറ്റയ്ക്കുനിന്നടിച്ച് നിലംപരിശാക്കിയെന്നു പറയാന്‍ പ്രയാസമാണ്. പശ്ചാത്തലം മാറുന്നുണ്ടെങ്കിലും മിക്ക സിനിമകളുടെയും കഥയും കഥാപാത്രവും ഏതാണ്ട് ഒരേ അച്ചില്‍ വാര്‍ത്തതായിരുന്നു. രക്ഷകന്‍ വേഷങ്ങള്‍ ആവര്‍ത്തിച്ചെത്തിയപ്പോള്‍ വിജയ് യുഗം അവസാനിച്ചതായി വിമര്‍ശകര്‍ എഴുതി. പുലി പോലുള്ള ചിത്രങ്ങള്‍ ഈ എഴുത്തിന് ബലംനല്‍കി. എന്നാല്‍, സകലവീഴ്ചകളില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന വിജയ് കഥാപാത്രങ്ങള്‍പോ ലെ താരം തിരിച്ചുവന്നു. തലചെരിച്ച്, കോളര്‍ മൂല കടിച്ചുപി ടിച്ച്, കൂളിങ് ഗ്ലാസുയര്‍ത്തി വിമര്‍ശകര്‍ തീര്‍ത്ത ചെണ്ടമേള ത്തിനിടയിലൂടെ പലതവണ ആ വരവുണ്ടായി. കൈകള്‍ തലയ്ക്കുമുകളില്‍ പിണച്ചുവെച്ച് ആള്‍ക്കൂട്ടത്തെ അഭിവാദ്യം ചെയ്തപ്പോഴെല്ലാം ആള്‍ക്കടല്‍ ഇളകിമറിഞ്ഞു. അതേ ചിരി, അതേ സ്റ്റെല്‍. രജനീകാന്ത് കഴിഞ്ഞാല്‍ സ്വന്തം മാനറിസങ്ങള്‍കൊണ്ടും സ്‌റ്റൈലുകൊണ്ടും ആരാധകരെ ഇത്രമേല്‍ ഇളക്കിമറി ക്കുന്ന മറ്റൊരുതാരം ഇന്ന് തമിഴകത്ത് വേറെയില്ല.
പാട്ടും നൃത്തവും സംഘട്ടനവും വിജയ് സിനിമകളുടെ സ്ഥിരം ഹൈലൈറ്റുകളാണ്, ഇരമ്പിയെത്തുന്ന ഇന്‍ട്രോ സോങ്ങിനും 'ഐ ആം വെയിറ്റിങ്' എന്ന സ്ഥിരം ഇന്റര്‍വെല്‍ പഞ്ച് ഡയ ലോഗിനുംവേണ്ടി മാത്രം സിനിമയ്ക്ക് ടിക്കറ്റെടുക്കുന്നവരുണ്ട്. നൃത്തച്ചുവടുകളില്‍ തിയേറ്ററിനകം ഇളകിമറിയും. അപ്പടിപോട് പോട്..., നാന്‍ അടിച്ചാല്‍ താങ്കമാട്ടെ..., മച്ചാന്‍പേര് മധു..., പോക്കിരിപൊങ്കല്‍..., ഡാഡി മമ്മി വീട്ടില്‍ ഇല്ല..., വെരിത്തനം... ആരാധകര്‍ ഉന്മാദനൃത്തംചവിട്ടിയ എത്രയെത്ര പാട്ടുകള്‍, ചുവടുകള്‍. റീമേക്ക് സിനിമകള്‍ വിജയുടെ താരപരിവേഷത്തി ന് എന്നും മുതല്‍ക്കൂട്ടായിട്ടുണ്ട്. കാതലുക്കുമര്യാദെ, പ്രിയമാ നവളെ, ഗില്ലി, ഫ്രണ്ട്‌സ്, പോക്കിരി, കാവലന്‍, നന്‍പന്‍ ഇവ യെല്ലാം കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. റൊമാന്റിക് നായകനും രക്ഷ കന്‍ പരിവേഷവും പിന്നിട്ട് ഇന്ന് വിജയ് മൂന്നാമതൊരു ഘട്ട ത്തിലേക്ക് കടന്നിരിക്കുകയാണ്. തുപ്പാക്കിയും കത്തിയും രക്ഷ കന്‍ ഫോര്‍മുലയ്ക്ക് പുതിയ മാനംനല്‍കി. കാര്‍ഷികപ്രശ്‌നങ്ങളും സ്ത്രീപക്ഷനിലപാടുകളും കോര്‍പ്പറേറ്റ് ചൂഷണവും മതതീവ്രവാദവുമെല്ലാം പുതിയ കഥകള്‍ക്ക് പ്രമേയമാകുന്നു. സര്‍ക്കാറും ബിഗിലുമെല്ലാം ഇത്തരത്തില്‍ ശ്രദ്ധനേടി.
സിനിമയില്‍ സ്വന്തമായൊരിടംനേടിയ വിജയ് ഇന്ന് സാമൂ ഹികവിഷയങ്ങളില്‍ നിലപാടുകടുപ്പിക്കുകയാണ്. വോട്ടുചെ യ്യാന്‍ സൈക്കിളിലെത്തിയതും ജല്ലിക്കെട്ട് സമരക്കൂട്ടര്‍ക്കൊ പ്പം ഇറങ്ങിയതും അശരണര്‍ ഐക്യവുമായുള്ള വീടുസന്ദര്‍ ശനവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുമെല്ലാം പുതിയ ചുവടുവെപ്പില്‍ ചിലതുമാത്രം. വിജയുടെ രാഷ്ട്രീയപ്രവേശനം ഉടന്‍ ഉണ്ടാകു മെന്ന് വിശ്വസിക്കുന്നവരാണ് തമിഴകത്ത് ഏറെ.
ലിയോ വിജയം
പൊങ്കലിനോ ദീപാവലിക്കോ റിലീസ് എന്ന പതിവുരീതി തെറ്റിച്ചാണ് ഇത്തവണ ചിത്രം(ലിയോ) പ്രദര്‍ശനത്തിനെത്തിയത്. ഹിമാചല്‍പ്രദേശില്‍ കുടുംബത്തോടൊപ്പം കഴിയുന്ന പാര്‍ഥിപന്റെ കഥ യാണ് ലിയോയിലൂടെ ലോകേഷ് പറയുന്നത്. ആനിമല്‍ റെവറും കോഫിഷോപ്പ് ഉടമയുമായ പാര്‍ഥിപന്റെ ജീ വിതത്തിലേക്ക് ഇരച്ചെത്തുന്ന ചില അപ്രതീക്ഷിത സംഭവ ങ്ങളിലൂടെ കഥ വികസിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍കൊ ണ്ട് സമ്പന്നമായ ലിയോയില്‍ വൈകാരികപ്രകടനങ്ങള്‍ക്കും പ്രാധാന്യമുണ്ട്. തൃഷയ്ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞ് പത റുന്ന വിജയുടെ പ്രകടനമെല്ലാം കൈയടികളോടെ തിയേറ്ററില്‍ സ്വീകരിക്കപ്പെട്ടു.
ദാസ് ആന്‍ഡ് കോ എന്ന പുകയിലക്കമ്പനി നടത്തുന്ന ആന്റണിദാസ് എന്ന സൗത്തിന്ത്യന്‍ ഡോണ്‍ പാര്‍ഥിപനെ തേടിയെത്തുന്നതോടെ 'ലിയോ' മറ്റൊരു ട്രാക്കിലേക്ക് മാറുന്നു. ഹറോള്‍ഡ് എന്ന കൊടുക്രൂരന്റെ വേഷത്തിലാണ് അര്‍ജുന്‍. വിജയ് ചിത്രങ്ങളുടെ സ്ഥിരം ചേരുവകള്‍ നില നിര്‍ത്തിക്കൊണ്ടുതന്നെയാണ് ലോകേഷ് കനകരാജ് ലിയോ ഒരുക്കിയത്. വിജയ് പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ തൃഷയാണ് നായിക, അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതം ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നു.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ മാത്യു തോമസ് വിജയ്യുടെ മകനായി എത്തുന്നു. മലയാളിതാരം മഡോണ സെബാസ്റ്റ്യനും പ്രാധാന്യമുള്ള വേഷത്തിലുണ്ട്. സഞ്ജയ് ദത്ത്, ബാബു ആന്റണി, അര്‍ജുന്‍ സര്‍ജ, മിഷ്‌കിന്‍, ഗൗതം മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്,, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം എന്നിവരാണ് ചിത്രത്തി ലെ മറ്റ് അഭിനേതാക്കള്‍. ഡി.ഒ.പി. മനോജ് പരമഹംസ, സംഘട്ടനം അന്‍പറിവ്, കലാസംവിധാനം സതീഷ്, എഡി റ്റിങ് ഫിലോമിന്‍രാജ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പള നിസാമിയും ചേര്‍ന്ന് നിര്‍മിച്ച ലിയോ ശ്രീ ഗോകുലം മൂവീ സാണ് റെക്കോഡ് തുകയെറിഞ്ഞ് കേരളത്തില്‍ പ്രദര്‍ശന ത്തിനെത്തിച്ചത്.
Content Highlights: leo, actor vijay, vijay movies
Published: 31 Oct 2023, 10:15 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented