2021-ൽ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ അറസ്റ്റിലായപ്പോൾ കഠിനമായ ദിവസങ്ങളിലൂടെയാണ് ഖാൻ കുടുംബം കടന്നുപോയത്. മൂന്നാഴ്ചത്തെ ജയിൽവാസത്തിനുശേഷമായിരുന്നു ആര്യന്റെ മോചനം. കേസിൽ പിന്നീട് ആര്യന് ക്ലീൻ ചിറ്റ് ലഭിക്കുകയും ചെയ്തു. മുൻ അറ്റോർണി ജനറലും സീനിയർ അഭിഭാഷകനുമായ മുകുൾ റോത്തഗിയാണ് ആര്യന്റെ കേസ് വാദിച്ചിരുന്നത്. ഷാരൂഖ് ഖാൻ എന്ന പിതാവ് എങ്ങനെയാണ് ആ കേസ് ഏറ്റെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും, ഇംഗ്ലണ്ടിൽ നിന്ന് മുംബൈയിലേക്ക് വരാനായി ഒരു സ്വകാര്യ വിമാനം വാഗ്ദാനം ചെയ്തെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മുകുൾ റോത്തഗി ഇപ്പോൾ. റിപ്പബ്ലിക് ടിവിയുടെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുകുളിന്റെ അഭിപ്രായത്തിൽ, അതൊരു സാധാരണ ജാമ്യാപേക്ഷയായിരുന്നു, എന്നാൽ ഒരു പ്രധാന വ്യക്തി ഉൾപ്പെട്ടതിനാൽ അത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
"ഞാൻ അവധിയാഘോഷിക്കാൻ യുകെയിലായിരുന്നു. കോവിഡ് കാലമാണത്. മിസ്റ്റർ ഖാനുമായി അടുപ്പമുള്ള ഒരാൾ എന്നെ വിളിച്ച് ബോംബെ ഹൈക്കോടതിയിൽ ആ കേസ് വാദിക്കണമെന്നാവശ്യപ്പെട്ടു. അവധി മുടക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഞാനത് നിരസിച്ചു. പിന്നീട് ഖാൻ നേരിട്ടുവിളിച്ചു. ഞാനദ്ദേഹത്തോടും അതുതന്നെ പറഞ്ഞു. അദ്ദേഹം ഒരു മികച്ച നടനാണ്, 'എനിക്ക് നിങ്ങളുടെ ഭാര്യയോട് സംസാരിക്കാമോ?' എന്ന് അദ്ദേഹം എന്നോടു ചോദിച്ചു"
ഷാരൂഖ് ഭാര്യയോട് സംസാരിച്ചെന്നും, ഈ കേസ് ഒരു കക്ഷിയുടെ കേസായി കാണരുതെന്നും 'ഞാനൊരു അച്ഛനാണ്' എന്നുപറഞ്ഞ് അഭ്യർഥിച്ചെന്നും മുകുൾ വെളിപ്പെടുത്തി.
ഷാരൂഖ് ആ വികാരങ്ങളെല്ലാം അനുഭവിക്കുകയായിരുന്നു. അതിനുശേഷം തന്റെ ഭാര്യയാണ് ആര്യന്റെ കേസ് ഏറ്റെടുക്കാൻ നിർബന്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസ് വാദിക്കാനുള്ള തയ്യാറെടുപ്പിലും ഷാരൂഖിന് വലിയ പങ്കുണ്ടായിരുന്നു. "മിസ്റ്റർ ഖാൻ വളരെ നല്ല മനുഷ്യനായിരുന്നു. അദ്ദേഹം എനിക്കൊരു സ്വകാര്യ വിമാനം വാഗ്ദാനം ചെയ്തു, ഞാനത് സ്വീകരിച്ചില്ല. എനിക്ക് ചെറിയ വിമാനങ്ങളോട് അത്ര താൽപ്പര്യമില്ല. അങ്ങനെ ഞാൻ മുംബൈയിലേക്ക് വിമാനത്തിൽ വന്നു, ഞാൻ സാധാരണ താമസിക്കാറുള്ള നരിമാൻ പോയിന്റിലെ ട്രൈഡന്റ് ഹോട്ടലിൽ ഷാരൂഖും മുറിയെടുത്തിരുന്നു. അദ്ദേഹത്തിനിത് അത്രയും പ്രധാനപ്പെട്ടതാണെന്നും ഖാൻ ബുദ്ധിമാനാണെന്നും എനിക്ക് തോന്നി. അഭിഭാഷകർക്ക് പുറമെ, അദ്ദേഹം തന്നെ ഒരുപാട് കുറിപ്പുകളും പോയിന്റുകളും മറ്റും തയ്യാറാക്കിയിരുന്നു. അതെല്ലാം എന്നോട് ചർച്ച ചെയ്തു. ഞങ്ങൾ കേസ് വാദിച്ചു, ജാമ്യം ലഭിച്ചു. ഞാനുടൻ തന്നെ അവധിയുടെ ബാക്കി ഭാഗം ചെലവഴിക്കാൻ ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോയി."-അദ്ദേഹം പറഞ്ഞു.
ആര്യൻ ഖാന്റെ കേസ്
മുംബൈ തീരത്ത് നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ആഡംബരകപ്പലിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്ന് വലിയതോതിൽ ലഹരിമരുന്ന് കണ്ടെത്തി. ലക്ഷദ്വീപിലേക്ക് പുറപ്പെട്ട കപ്പലിൽ നിന്ന് ആര്യനെയും സുഹൃത്ത് അർബാസ് മർച്ചന്റിനെയും മറ്റ് നിരവധി പേരെയും കസ്റ്റഡിയിലെടുത്തതോടെ സംഭവം ദേശീയശ്രദ്ധ നേടി. സതീഷ് മാനെഷിൻഡെയായിരുന്നു തുടക്കത്തിൽ ആര്യന് വേണ്ടി ഹാജരായത്. പിന്നീട്, സീനിയർ അഭിഭാഷകൻ അമിത് ദേശായിയും. കേസ് ബോംബെ ഹൈക്കോടതിയിലേക്ക് മാറിയപ്പോഴാണ് മുകുൾ റോത്തഗിയെ കൊണ്ടുവന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shah Rukh Khan convinced Mukul Rohatgi to fight Aryan Khan`s drug case, offering a private jet and collaborating closely on case notes.
Published: 19 Sept 2025, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented