ഷാരൂഖ് ഖാന്റെ പിറന്നാൾദിനത്തിലാണ് റിലീസാവാനിരിക്കുന്ന 'കിങ്' എന്ന സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അതിലെ ഷാരൂഖിന്റെ ലുക്ക് ആരാധകരെ ഏറെ ആകർഷിച്ചു. ബോളിവുഡിന്റെ ബാദ്ഷായെ ഇതുവരെ കാണാത്ത, സോൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
എന്നാൽ, ഷാരൂഖിന്റെ ഈ ലുക്കിന് മറ്റൊരാളുടെ ലുക്കിനോടാണ് സാമ്യമുണ്ടെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. 'F1' എന്ന സിനിമയിലെ ബ്രാഡ് പിറ്റിനെ പോലെയുണ്ട് 'കിങ്ങി'ലെ ഷാരൂഖിനെ കാണാൻ എന്നാണവർ പറയുന്നത്. ടീസറിലെ നീലഷർട്ടിനുമുകളിൽ മസ്റ്റാർഡ് യെല്ലോ ജാക്കറ്റ് ധരിച്ച ഷാരൂഖിന്റെ ചിത്രമാണ് ആരാധകർക്ക് കൗതുകമുണ്ടാക്കിയത്. ബ്രാഡ് പിറ്റിനോടുള്ള ആദരമാണ് ഇതിലൂടെ ഷാരൂഖ് പ്രകടിപ്പിച്ചതെന്നാണ് ഒരുവിഭാഗം നെറ്റിസൺസിന്റെ അഭിപ്രായം. എന്നാൽ മറ്റൊരു വിഭാഗം പറയുന്നത്, ബ്രാഡ് പിറ്റിന്റെ ലുക്ക് കോപ്പിയടിച്ചതാണെന്നും. 'F1'ൽ ഡെനിം ഔട്ട്ഫിറ്റിനുമുകളിൽ ടാൻ ജാക്കറ്റ് ധരിച്ചാണ് ബ്രാഡ് പിറ്റ് പ്രത്യക്ഷപ്പെട്ടത്.
അതിനിടയിൽ തന്നെ ചില ആരാധകർ ഷാരൂഖിന്റെ പഴയ ചിത്രങ്ങളും തിരഞ്ഞുപോയി. 2017-ൽ പുറത്തിറങ്ങിയ 'ജബ് ഹാരി മെറ്റ് സേജൽ' എന്ന സിനിമയിൽ തന്നെ ഷാരൂഖ് ഈ ട്രെൻഡ് പിന്തുടർന്നിരുന്നുവെന്നാണ്. ആ സിനിമയിലും ഇതേ കോമ്പിനേഷനിലുള്ള ഡ്രസ് ധരിച്ചിട്ടുണ്ട് ഷാരൂഖ്. 'ഞങ്ങളുടെ കിങ്ങിന് മറ്റൊരാളെ കോപ്പിയടിക്കേണ്ട കാര്യമില്ല' എന്നും ആരാധകർ കൂട്ടിച്ചേർക്കുന്നു.
പിന്നാലെ ഇതിന് വിശദീകരണവുമായി സിനിമയുടെ സംവിധായകൻ സിദ്ധാർഥ് ആനന്ദും രംഗത്തെത്തി. ''ഹേറ്റേഴ്‌സിന്റെ രസകരമായ യുക്തി. ബോളിവുഡ് സിനിമയിൽ ഇവ ഉണ്ടെങ്കിൽ: ഫൈറ്റർ ജെറ്റ്-ടോപ്പ് ഗണ്ണിന്റെ പകർപ്പ്, കപ്പൽ- ടൈറ്റാനിക്കിന്റെ പകർപ്പ്, ഒരേ ഡ്രസ് കോഡ്- എഫ്1ന്റെ പകർപ്പ്, ഓറഞ്ച് ഡ്രസ്- ഹിന്ദുവിരുദ്ധം'' എന്നൊരാൾ ട്വിറ്ററിൽ കുറിച്ചു. ഇതിന് തൊട്ടുതാഴെ ചിരിക്കുന്ന ഇമോജിയുമായി സിദ്ധാർഥ് വന്നു.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിങ്', റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്‌ളിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് നിർമിക്കുന്നത്. ചിത്രം 2026-ൽ റിലീസ് ചെയ്യും. ദീപിക പദുകോൺ, സുഹാന ഖാൻ, ജാക്കി ഷ്‌റോഫ്, അർഷാദ് വാസി, റാണി മുഖർജി തുടങ്ങിയവരും സിനിമയിലുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Shah Rukh Khan`s `King` teaser sparks debate: Is his salt-and-pepper look a homage to Brad Pitt`s `F1` or a copy?
Published: 04 Nov 2025, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented