സണ്ണി ഡിയോൾ നായകനായ ‘ബട്‌വാര 1947’ ഇക്കൊല്ലം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു. എന്നാൽ റിലീസിനുശേഷം പൂർണ്ണമായൊരു സ്വീകാര്യത ലഭിച്ചില്ല. ബോക്സ് ഓഫീസിൽ വളരെ മോശം പ്രകടനവുമായിരുന്നു. ചിത്രം എന്തുകൊണ്ട് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നതിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നടി ഷബാന ആസ്മിയിപ്പോൾ. സണ്ണി ഡിയോൾ ഒരു മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രേക്ഷകർക്ക് അംഗീകരിക്കാൻ കഴിയാത്തതാവാം സിനിമയുടെ പരാജയത്തിന് കാരണമെന്ന് അവർ അഭിപ്രായപ്പെട്ടു.
“കാര്യം ഇതാണ്, നിങ്ങൾക്ക് സണ്ണി ഡിയോളിനെ ഒരു മുസ്ലീമായി (character) അംഗീകരിക്കാൻ കഴിയില്ല. 'കൂലി'യിലും മറ്റ് പല ചിത്രങ്ങളിലും അമിതാഭ് ബച്ചൻ വളരെ അനായാസമായി മുസ്ലീം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അത് അംഗീകരിക്കപ്പെടുകയും ചെയ്തു. അപ്പോൾ നമ്മൾ ഇതിനെ എങ്ങനെ മനസ്സിലാക്കണം? ഇത്തരം തീരുമാനങ്ങൾ ബോധപൂർവ്വം എടുക്കുന്ന ഒരു സാഹചര്യം അവർ സൃഷ്ടിക്കുകയാണോ? എനിക്ക് അത് മനസ്സിലാകുന്നില്ല. ആളുകൾ ഇതിനോട് പ്രതികരിക്കുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു. ചിത്രം കണ്ടവർ പോലും കരുതുന്നത് സണ്ണി ഡിയോൾ ഒരു പാകിസ്താൻകാരനായാണ് അഭിനയിക്കുന്നത് എന്നാണ്. എന്നാൽ അങ്ങനെയല്ല. ആ കാര്യം അവരുടെ തലയിൽ കയറുന്നില്ല."-ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്ന ഷബാന ആസ്മി സൂമിനോട് പറഞ്ഞു,
ഈ ചിത്രം രാഷ്ട്രീയമായി ഒരു തരത്തിലും തെറ്റല്ലെന്നും ഷബാന വാദിച്ചു. ഒരുപക്ഷേ, പരിചിതമായ ആഖ്യാനത്തോട് നീതി പുലർത്താത്ത ഒരു വിഭജന കഥ സ്വീകരിക്കാൻ പ്രേക്ഷകർ ബുദ്ധിമുട്ടുന്നുണ്ടാകാം. ഇത് രാഷ്ട്രീയപരമായി യാതൊരു തെറ്റുമില്ലാത്ത സിനിമയാണ്. ഇതിൽ നിങ്ങൾക്ക് കുറ്റങ്ങൾ കണ്ടെത്താൻ കഴിയില്ല. സണ്ണി വളരെ നന്നായി ജോലി ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shabana Azmi believes audience struggled to accept Sunny Deol as a Muslim character in Batwara 1947., The film portrays a Partition narrative that challenges familiar audience expectations., Batwara 1947 stars Sunny Deol, Preity Zinta, and Shabana Azmi, directed by Rajkumar Santoshi.
Published: 29 Aug 2026, 04:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented