ആമസോൺ പ്രൈമിൽ പ്രക്ഷേപണം ചെയ്യുന്ന 'ടൂ മച്ച്' എന്ന ടോക്ക് ഷോയിൽ നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധ നേടുകയാണ്. അന്തരിച്ച നടൻ റിഷി കപൂറിനെപ്പറ്റിയുള്ള സംസാരത്തിനിടെയായിരുന്നു ഇത്. താൻ അദ്ദേഹത്തിൻ്റെ 'അവിഹിത പുത്രി'യെന്ന് വിളിക്കപ്പെട്ടുവെന്നാണ് തമാശരൂപേണ ട്വിങ്കിൾ പറഞ്ഞത്. "ഞാൻ ഏതാണ്ട് ഒരു കപൂർ ആയിത്തീർന്നതാണ്. എൻ്റെ പിറന്നാൾദിനത്തിൽ അദ്ദേഹം ഇങ്ങനെ ട്വീറ്റ് ചെയ്തു. 'ഓ നിങ്ങൾക്കറിയാമോ... നിങ്ങൾ നിങ്ങളുടെ അമ്മയുടെ വയറ്റിലായിരുന്നപ്പോൾ ഞാനവരെ പാട്ടുപാടി മയക്കിയിരുന്നു.' ഇതോടെ ഞാനദ്ദേഹത്തിൻ്റെ അവിഹിത പുത്രിയാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചു. പിന്നീട് അദ്ദേഹത്തിനുനേരെ ട്രോളുകൾ വന്നു. ഇതോടെ അദ്ദേഹം വിശദീകരണവുമായെത്തുകയായിരുന്നു. 1973-ലെ ക്ലാസിക് ചിത്രമായ 'ബോബി'യിൽ ഋഷിയും ട്വിങ്കിളിന്റെ അമ്മ ഡിംപിളും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സമയത്താണ് രാജേഷ് ഖന്നയിൽ ഡിംപിൾ ഗർഭം ധരിക്കുന്നത്.
അതേസമയം, ആലിയ ഭട്ടും വരുൺ ധവാനും ടോക്ക്ഷോയിൽ പ്രത്യേക അതിഥികളായിരുന്നു. 'സ്റ്റുഡൻ്റ് ഓഫ് ദ ഇയർ' എന്ന ചിത്രത്തിലെ ഒരു രംഗം ചിത്രീകരിക്കാൻ ഋഷി കപൂർ വിസമ്മതിച്ചതിനെപ്പറ്റി വരുൺ പറഞ്ഞു. "സിദ്ധാർഥ് മൽഹോത്രയുമായി ഒരു ഫുട്ബോൾ രംഗം ചിത്രീകരിക്കുകയായിരുന്നു. ഞങ്ങളുടെ മുടിയിലെ ജെൽ ഋഷിജിക്ക് പ്രശ്നമുണ്ടാക്കി. അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു, 'ഇതെന്താണ്? നിങ്ങളുടെ മുടി അനങ്ങുന്നില്ല. ഇടിയും മഴയും വന്നാലും മുടി അനങ്ങുന്നില്ല. നിങ്ങൾ ഫുട്ബോൾ കളിക്കുകയാണ്, മുടി അനങ്ങണം. ഈ ജെൽ മാറ്റൂ. ഞാൻ ഈ ഷോട്ട് ചെയ്യില്ല.' ജെൽ മാറ്റുന്നത് വരെ ഞങ്ങൾ അടുത്ത ഷോട്ട് ചെയ്തില്ല."-വരുൺ പറഞ്ഞു.
രൺബീർ കപൂറുമായി പ്രണയത്തിലാവുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ അച്ഛൻകൂടിയായ ഋഷിയുമായി സൗഹൃദം സ്ഥാപിച്ചതിനെപ്പറ്റിയാണ് ആലിയ സംസാരിച്ചത്. 'കപൂർ & സൺസ്' എന്ന സിനിമയുടെ ചിത്രീകരണസമയത്ത് ഇരുവരുമൊന്നിച്ച് സമയം ചെലവിട്ടിരുന്നു. "അന്ന് രൺബീറുമായി ഡേറ്റിങ്ങിലായിരുന്നില്ല. പക്ഷേ ഞാനും ഋഷി കപൂറും എല്ലാ വൈകുന്നേരവും ഒരുമിച്ചു കൂടുമായിരുന്നു. അദ്ദേഹത്തിന് ഒരുപാട് കഥകൾ പറയാനുണ്ടായിരുന്നു. ഷൂട്ടിന് ശേഷം ഒന്നിച്ചുകൂടാനും അത്താഴം കഴിക്കാനും അദ്ദേഹം വിളിക്കും. നല്ല അന്തരീക്ഷമായിരുന്നു അത്. എനിക്ക് അദ്ദേഹത്തെ ശരിക്കും മിസ്സ് ചെയ്യുന്നു. ഇപ്പോൾ, ആളുകൾ റാഹയെ കാണുമ്പോഴെല്ലാം, മിനി ഋഷി കപൂറും ആലിയ ഭട്ടുമാണെന്ന് പറയും. അദ്ദേഹത്തിൻ്റെ ഊർജ്ജത്തിൻ്റെ ഒരംശം അവളിലുണ്ട്"-ആലിയ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Rishi Kapoor`s son-in-law`s `illegitimate daughter` remark and Alia Bhatt`s memories of the late actor revealed on Kajol & Twinkle`s show.
Published: 03 Oct 2025, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented