ബച്ചനെക്കാളും ഹിറ്റ് സിനിമകളുള്ള നടനാണ് ധര്‍മേന്ദ്ര. പതിറ്റാണ്ടുകളായി സിനിമാപ്രേമികളുടെ മനസ്സില്‍ പതിഞ്ഞുപോയ പേരാണ് ധര്‍മേന്ദ്ര എന്നത്. പക്ഷെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ധരം സിങ് ഡിയോള്‍ എന്നാണെന്ന് പലര്‍ക്കുമറിയില്ല. ഭാഗ്യത്തിനുവേണ്ടിയും ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയും സിനിമാതാരങ്ങള്‍ അവരുടെ പേര് മാറ്റാറുണ്ട് . ബോളിവുഡിലെ ചില താരങ്ങളുടെ യഥാര്‍ത്ഥ പേരുകള്‍ എന്താണെന്ന് നോക്കാം.
സൗന്ദര്യംകൊണ്ട് ആരാധികമാരുടെ ഹൃദയം കവര്‍ന്ന ദേവ് ആനന്ദ്. അദ്ദേഹത്തെ ഒരു നോക്കുകണ്ട് ആ കാഴ്ചയില്‍ മനംമയങ്ങി മരിച്ചുവീണ ആരാധികമാരുണ്ട് എന്നാണ് പറയപ്പെടുന്നത്. കറുപ്പ് ധരിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതിന് അദ്ദേഹത്തിന് വിലക്കുണ്ടായിരുന്നത്രെ. ആ ദേവ് ആനന്ദിന്റെ യഥാര്‍ത്ഥ പേര് ധര്‍മദേവ് പിഷോരിമോല്‍ ആനന്ദ് എന്നായിരുന്നു. സിനിമയ്ക്ക് വേണ്ടി അദ്ദേഹമത് ചുരുക്കുകയായിരുന്നു.

ദിലീപ് കുമാര്‍-മധുബാല പ്രണയവും വേര്‍പിരിയലും ഇന്ത്യന്‍ സിനിമയുടെതന്നെ ചരിത്രത്തിന്റെ ഭാഗമാണ്. അനശ്വര ജോഡിയായി സിനിമയില്‍ തുടരുന്ന ഇവര്‍ ജീവിതത്തില്‍ ഒരുപാട് അടുത്തുപോയി പിന്നെ അകന്നുപോയവരാണ്. പ്രണയത്തിന്റെ എക്കാലത്തെയും ഉദാത്ത ഉദാഹരണമായ അനാര്‍ക്കലിയുടെയും സലീമിന്റെയും കഥ പറഞ്ഞ 'മുഗള്‍ ഇ ആസാം' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും വഴിപിരിഞ്ഞത്. ദിലീപ് കുമാറിന്റെ പേര് മുഹമ്മദ് യൂസഫ് എന്നായിരുന്നു. മുംതാസ് ജഹാന്‍ ആണ് വെള്ളിത്തിരയില്‍ മധുബാലയായി വാണത്.
കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ഹരിവംശറായ് ബച്ചന്‍ മകന് പേരിട്ടത് ഈന്‍ക്വിലാബ് ശ്രീവാസ്തവ എന്നാണ്. ആ മകന്‍ പിന്നെ അമിതാഭ് ബച്ചനായി. ബോളിവുഡിന്റെ ബിഗ്ബിയായി. അമിതാഭിനൊപ്പം അന്നും ഇന്നും ഗോസിപ്പ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന രേഖയുടെ പേര് ഭാനുരേഖ ഗണേശന്‍ എന്നാണെന്നും പലര്‍ക്കും അറിയില്ല.
സ്വതസിദ്ധമായ അഭിനയം കൊണ്ട് ശ്രദ്ധേയ, സുനില്‍ ദത്തിന്റ ജീവിതപങ്കാളി, സഞ്ജയ് ദത്തിന്റെ അമ്മ. നര്‍ഗീസിനെ സിനിമാപ്രേമികള്‍ ഓര്‍ത്തിരിക്കാന്‍ പല കാരണങ്ങളുണ്ട്. പക്ഷേ, അവരുടെ പേര് ഫാത്തിമ അബ്ദുല്‍ റഷീദ് എന്നാണെന്ന് ഓര്‍ത്തുവെച്ചവര്‍ വിരളം. സുനില്‍ ദത്തിന്റെ പേര് ബല്‍രാജ് ദത്ത് എന്നുമായിരുന്നു.

രണ്‍ബീര്‍ രാജ് പൃഥ്വിരാജ് കപൂര്‍ എന്ന രാജ്കപൂറില്ലാതെ ഹിന്ദി സിനിമയുടെ നാള്‍വഴികള്‍ ചിന്തിക്കാനാകില്ല. മഹജബീന്‍ ബാനോ എന്ന മീനാകുമാരിയും ഹരിലാല്‍ ജാരിവാല എന്ന സഞ്ജീവ് കുമാറും ജതിന്‍ ഖന്ന എന്ന രാജേഷ് ഖന്നയും രവി കപൂര്‍ എന്ന ജിതേന്ദ്രയും ഇന്ത്യന്‍ സിനിമാചരിത്രത്തിലെ അവിഭാജ്യ ഘടകങ്ങളാണ്.

ഡിസ്‌ക്കോ ഡാന്‌സറായി കടന്നുവന്ന ആരാധകരെ ത്രസിപ്പിക്കുകയും ഹോട്ടല്‍ വ്യവസായത്തിലൂടെ അതിസമ്പന്നനായി മാറുകയും ചെയ്ത മിഥുന്‍ ചക്രവര്‍ത്തിയയുടെ പേര് ഗൗരങ്ക് ചക്രവര്‍ത്തി എന്നാണ് കടുത്ത ആരാധകര്‍ക്ക് പോലും അറിയണമെന്നില്ല. മിഥുന്‍ ചക്രവര്‍ത്തിയുമായി ചേര്‍ത്ത് ധാരാളം ലിങ്കപ്പ് വാര്‍ത്തകളില്‍ പെട്ടിട്ടുള്ള നടിയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവി. ബാലതാരമായി സിനിമയിലെത്തിയ ശ്രീദേവി, ശ്രീ അമ്മ അയ്യപ്പന്‍ എന്ന തന്റെ പേര് പിന്നിലുപേക്ഷിച്ചു.
സിനിമയിലെ ആണ്‍-പെണ്‍ സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമായി കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി നിലകൊള്ളുന്നവരാണ് അജയ് ദേവ്ഗണും തബുവും. ഇരുവരും അഭിനയസിദ്ധിക്കും പേരെടുത്തവര്‍. വിശാല്‍ ദേവ്ഗണ്‍ എന്ന പേരാണ് സിനിമയ്ക്ക് വേണ്ടി അജയ് ദേവ്ഗണ്‍ എന്നാക്കിയത്. തബുവാകട്ടെ തബസ്സും ഹാഷ്മി എന്ന പേരിനെ ജനകീയമാക്കാനായി വെട്ടിച്ചുരുക്കി.
രാജീവ് ഹരിഓം ഭാട്ടിയ എന്ന പേറുള്ള ഒരു സൂപ്പര്‍സ്റ്റാര്‍ ബോളിവുഡിലുണ്ട്. അതും കഴിഞ്ഞ 34 വര്‍ഷമായി. ഇപ്പോള്‍ പരാജയചിത്രങ്ങളാണ് കൂടുതലെങ്കിലും ഒരു വര്‍ഷം ഏറ്റവുമധികം സിനിമകള്‍ പൂര്‍ത്തിയാക്കുന്ന ബോളിവുഡ് നടന്‍ എന്ന ഖ്യാതി അദ്ദേഹത്തിന് ഇനിയും കൈമോശം വന്നിട്ടില്ല. അക്ഷയ് കുമാറാണ് ആ നടന്‍.

ആലിയഭട്ട് നേരത്തെതന്നെ സിനിമയിലെത്തിയതിനാല്‍ ആലിയ എന്ന സ്വന്തം പേര് മാറ്റേണ്ടിവന്ന കിയാര അദ്വാനി. അശ്വിനി ഷെട്ടി ശില്പ ഷെട്ടിയായതും റീമ ലാംബ മല്ലിക ഷെരാവത് ആയതും വെള്ളിത്തിരയ്ക്ക് വേണ്ടിയാണ്. സര്‍നെയിം മാത്രമായി മാറ്റിയവരുമുണ്ട്. ഉദാഹരണത്തിന് രണ്‍വീര്‍ ഭവ്‌നാനി എന്ന പേര് രണ്‍വീര്‍ സിങ്ങായി. കാര്‍ത്തിക് തിവാരി കാര്‍ത്തിക് ആര്യന്‍ എന്നായതുപോലെ.
Content Highlights: the real names of bollywood actors
Published: 14 Feb 2025, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented