റൺബീർ കപൂർ നായകനാവുന്ന ചിത്രമാണ് 'രാമായണ'. രണ്ടുഭാഗങ്ങളിലായെത്തുന്ന സിനിമയിൽ രവി ദുബെ, സായ് പല്ലവി, സണ്ണി ഡിയോൾ, യഷ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്.
സംഗീതസംവിധാനം നിർവഹിക്കുന്നത് എ.ആർ.റഹ്മാൻ. ഈ വർഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണിത്. 1600 കോടിയാണത്രെ സിനിമയുടെ ബജറ്റ്.
അതിനിടെ 'രാമായണ'യുടെ റിലീസിനുമുമ്പായി റൺബീർ കപൂർ അയോധ്യയിൽ സ്ഥലം വാങ്ങിയെന്നാണ് സിനിമാലോകത്തുനിന്നുള്ള റിപ്പോർട്ട്. ഹൗസ് ഓഫ് അഭിനന്ദൻ ലോധയുടെ കീഴിലുള്ള പ്രീമിയം പ്ലോട്ടാണ് റൺബീർ സ്വന്തമാക്കിയിരിക്കുന്നത്. സരയൂനദിയുടെ തീരത്തുള്ള 75 ഏക്കർ ഭൂമിയുടെ ഭാഗമാണിത്. ഈ സ്ഥലത്ത് ഒരു ക്ലബ് ഹൗസ്, ദ ലീല ഗ്രൂപ്പിന്റെ ഒരു ലക്ഷ്വറി ഹോട്ടൽ എന്നിവയും ഉൾപ്പെടുന്നു. 3.31 കോടി രൂപയ്ക്കാണ് റൺബീർ സ്ഥലം വാങ്ങിയത്.
''അയോധ്യ എന്നെ തിരഞ്ഞെടുത്തുവെന്ന് ഞാൻ വിശ്വസിക്കുന്നു. ആ വിളിക്ക് ഞാൻ ഉത്തരം നൽകിയെന്നേയുള്ളൂ'', റൺബീർ പറയുന്നു. ''അയോധ്യ നമ്മുടെ ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയതും നമ്മുടെ സാംസ്‌കാരിക ഘടനയുടെ ഒരു നിർണായക ഭാഗവുമാണ്. സരയുവിലെ ഈ ഭൂമി എന്റെ കുടുംബത്തിനായുള്ള എന്റെ പൈതൃകത്തിന്റെ ഭാഗമാണ്'', റൺബീർ കൂട്ടിച്ചേർക്കുന്നു.
'രാമായണ'ത്തിനുപുറെ സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന 'ലവ് ആന്റ് വാർ' എന്ന ചിത്രത്തിലും റൺബീർ വേഷമിടുന്നുണ്ട്. ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranbir Kapoor purchased land in Ayodhya for 3.31 crore. The land is located near the Sarayu river in a 75-acre project.
Published: 17 May 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented