നടൻ രാജ്കുമാർ റാവുവിന്റെ ശാരീരികമാറ്റങ്ങൾ അടുത്തിടെയായി ആരാധകർ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. തലയിൽ മുടി കുറഞ്ഞിട്ടുണ്ട്, ശരീരത്തിലും മാറ്റങ്ങളുണ്ട്. മൊത്തത്തിൽ ആരോഗ്യം കുറഞ്ഞപോലെ. മുംബൈയിൽ നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ നിന്ന് പുറത്തുവന്ന താരത്തിൻ്റെ ചിത്രങ്ങളും വീഡിയോകളുമാണ് വൈറലായിരുന്നത്. അദ്ദേഹത്തിൻ്റെ നേർത്ത മുടിയും വ്യത്യസ്തമായ രൂപവും കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ചു. അദ്ദേഹത്തിന് കഷണ്ടി കേറുകയാണോ, മുടികൊഴിച്ചിൽ നേരത്തേയെത്തിയോ, ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണോ എന്നു തുടങ്ങുന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തു.
അടുത്തകാലത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ഊഹാപോഹങ്ങൾക്കും ഒടുവിൽ രാജ്കുമാർ റാവു പ്രതികരണവുമായി രംഗത്തെത്തി. മുടികൊഴിച്ചിൽ കാരണമല്ല, മറിച്ച് തൻ്റെ വരാനിരിക്കുന്ന സിനിമകൾക്കായുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമാണിതെന്നും, പ്രത്യേകിച്ച് നികമെന്ന ബയോപ്പിക്കിനായാണ് ഈ മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.
"എൻ്റെ അസ്ഥിത്വം കലയിലൂടെയാണ്. എൻ്റെ അടുത്ത ചിത്രം നികമിന്റെ ചിത്രീകരണം പൂർത്തിയായി, എന്നിൽ ശാരീരികമാറ്റം ആവശ്യപ്പെടുന്നതായിരുന്നു ചിത്രം. അത് ചെയ്യാൻ ഞാനിഷ്ടപ്പെടുന്നു. കഠിനാധ്വാനത്തിലൂടെ ഈ രൂപം നേടാൻ കഴിയുമെങ്കിൽ, കൃത്രിമ വിദ്യകളിൽ ഞാൻ വിശ്വസിക്കുന്നില്ല. നികമിൽ ഞാൻ ശരീരഭാരം കൂട്ടുകയും, പ്രായം തോന്നിപ്പിക്കുകയും മുടി നേർത്തതാക്കുകയും ചെയ്തിട്ടുണ്ട്. എൻ്റെ ഹെയർ സ്റ്റൈലിസ്റ്റ് ഇതിനെ ശക്തമായി എതിർത്തിരുന്നു. എന്നാൽ ബോസ് ചിത്രത്തിനായി ഞാൻ പാതി കഷണ്ടി ആകരുതെന്നും, ട്രാപ്പഡ് സിനിമയ്ക്കായി ഭക്ഷണം കഴിക്കാതിരിക്കുകയോ ഭാരം കുറയ്ക്കുകയോ ചെയ്യരുതെന്നും എല്ലാവരും പറഞ്ഞിരുന്നു"
"നികമിനായി ഞാൻ ഏകദേശം 9-10 കിലോയോളം ശരീരഭാരം കൂട്ടി, ഞാൻ രണ്ടു പിസ്സയും ധാരാളം മധുരപലഹാരങ്ങളും എൻ്റെ പ്രിയപ്പെട്ട ആലു പറാത്തയും ബിരിയാണിയും കഴിച്ചു. വേഷത്തിനായി അനാകർഷകമായി കാണാൻ വേണ്ടിയായിരുന്നു ഇത്. സിനിമ കാണുമ്പോൾ ഈ കഠിനാധ്വാനം നിങ്ങൾക്ക് കാണാനാവും. ഇപ്പോഴിത് പരിവർത്തന ഘട്ടമാണ്, ഈ അധിക ഭാരം കുറച്ച് ഗാംഗുലി മോഡിലേക്ക് മാറാനുള്ള സമയമാണ്. നമ്മുടെ സ്വന്തം ദാദ. എൻ്റെ ജോലികളിലൂടെ നിങ്ങളെ രസിപ്പിക്കാൻ എപ്പോഴും കഠിനാധ്വാനം ചെയ്യും. സ്നേഹത്തോടെ," അദ്ദേഹം ഉപസംഹരിച്ചു.
പ്രശസ്ത പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികമിൻ്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രമാണ് നികം. 2025 അവസാനത്തോടെ ചിത്രീകരണം തുടങ്ങിയ ചിത്രം 2026 അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗരവ് ഗാംഗുലിയുടെ ബയോപിക്കിനും രാജ്കുമാർ തയ്യാറെടുക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rajkummar Rao clarifies hair loss rumors, stating his new look is for his role in `Nikam`. Discover his dedication to natural transformations, not prosthetics.
Published: 16 Feb 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented