'അനിമൽ' എന്ന സിനിമയ്ക്കുശേഷം ബോളിവുഡിൽ ടോക്‌സിസിറ്റിയും വയലൻസും ഏറെ ചർച്ചയായിക്കഴിഞ്ഞു. റൺബീർ കപൂർ നായകനായ 'അനിമൽ', 1000 കോടിക്കടുത്ത് കളക്ട് ചെയ്തു. 2025-ൽ പുറത്തിറങ്ങിയ ധനുഷ്-കൃതി സനോൺ ചിത്രമായ 'തേരെ ഇഷ്‌ക് മേം' എന്ന സിനിമയിലെ നായകനും 'അനിമൽ' നായകനെ പോലെ തന്നെയാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. അതും ബോക്‌സോഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതോടെ ബോളിവുഡിലെ ചില താരങ്ങളും ടോക്‌സിക് കഥാപാത്രങ്ങൾ ഉയരുന്നതിനെതിരെ ശബ്ദമുയർത്തിയിരുന്നു. ഇപ്പോഴിതാ നടി രാധിക ആപ്‌തെയും അതിനെക്കുറിച്ച് സംസാരിക്കുകയാണ്.
രാധികയുടെ 'സാലി മൊഹബ്ബത്' എന്ന സിനിമയിൽ വഞ്ചിക്കുന്ന ഭർത്താവിനെ കൊല്ലുന്ന സ്ത്രീയുടെ കഥാപാത്രമാണ് രാധികയുടേത്. എങ്കിലും അത്തരം പ്രവർത്തികളെ മഹത്വവത്കരിക്കരുതെന്നും രാധിക പറയുന്നു. അതൊന്നും പ്രണയത്തിന്റെ പേരിൽ സാധൂകരിക്കാവുന്നതുമല്ല.
''അതാണ് പ്രശ്‌നം. വികാരഭരിതമായ പ്രണയത്തിൽ നിന്നുണ്ടാവുന്നതാണ് സിനിമയിൽ സംഭവിക്കുന്നതെന്ന് ഞാൻ കരുതുന്നില്ല. അവളോടുള്ള കടുത്ത അനീതിയിൽനിന്നും മോശമായ പെരുമാറ്റത്തിൽനിന്നുമാണ് അത് നടക്കുന്നത്. പങ്കാളിയോടോ ലോകത്തിലെ മറ്റാരോടെങ്കിലുമോ ഉള്ള വികാരഭരിതമായ സ്‌നേഹമായി അതിനെ മഹത്വവത്കരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. നമ്മൾ അതിനെ എങ്ങനെ കാണുന്നു എന്നതിൽ തെറ്റ് സംഭവിക്കുന്നത് ഇവിടെയാണ്. വീണ്ടും വീണ്ടും നമ്മൾ ഒരാളോട് മോശമായി പെരുമാറുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്,'' രാധിക പറയുന്നു.
''നമ്മുടെ നാട്ടിൽ, ഇങ്ങനെയുള്ള പ്രവർത്തികളെ പ്രണയമായി തെറ്റിദ്ധരിക്കുന്നു. നമ്മൾ അതിനെ പ്രണയം എന്ന് വിളിക്കുന്നു. എന്നാൽ ആരെയെങ്കിലും പ്രീതിപ്പെടുത്താൻ നമ്മുടെ സന്തോഷത്തിൽ ആവർത്തിച്ച് വിട്ടുവീഴ്ച ചെയ്യേണ്ടിവരുമ്പോൾ അത് യഥാർത്ഥത്തിൽ പ്രണയമല്ല. നിങ്ങൾക്ക് അതിനെ പ്രണയം എന്ന് വിളിക്കാൻ കഴിയില്ല. ഞാൻ ആ ആശയത്തോട് യോജിക്കുന്നില്ല'', താരം കൂട്ടിച്ചേർക്കുന്നു.
''ഭർത്താവായാലും ഭർത്താവിന്റെ കുടുംബമായാലും നിങ്ങളുടെ മാതാപിതാക്കളായാലും, അവർ പറയുന്നതെല്ലാം കേൾക്കുകയും അവരാഗ്രഹിക്കുന്നതെല്ലാം നിങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് സ്‌നേഹമല്ല. ഒരാൾ സ്വന്തം സന്തോഷത്തിൽ വിട്ടുവീഴ്ച ചെയ്യണമെന്നും താൻ ആവശ്യപ്പെടുന്നതെല്ലാം അയാൾ ചെയ്യണമെന്നും പ്രതീക്ഷിക്കുന്നുവെങ്കിൽ, അതും സ്‌നേഹമല്ല. യഥാർത്ഥ സ്‌നേഹം മറ്റേയാളെ സന്തോഷത്തോടെ കാണലാണ്. അനുസരണയല്ല സ്‌നേഹം. അത് അധികാരവും നിയന്ത്രണവും മാത്രമാണ്'', രാധിക പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood`s obsession with toxic and violent characters, as seen in `Animal`, is concerning. Radhika Apte critiques these roles and the glorification of unhealthy relationships
Published: 05 Jan 2026, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented