തന്റെ നാൽപ്പതുകളിൽ വളരെ സെലക്ടീവായി മാത്രം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നയാളാണ് നടി കരീന കപൂർ. അഭിനേതാക്കളായ ദമ്പതിമാർ പുതിയ തിരക്കഥകൾ വരുമ്പോൾ വീട്ടിൽ എങ്ങനെയായിരിക്കും ചർച്ച ചെയ്യുകയെന്നറിയാൻ പൊതുവേ ആരാധകർക്ക് താത്പര്യമാണ്. തങ്ങളുടെ വീട്ടിൽ എങ്ങനെയാണെന്ന് തുറന്നുപറയുകയാണ് Brut Indiaയ്ക്ക് നൽകിയ അഭിമുഖത്തിൽ കരീനയിപ്പോൾ.

To advertise here,

ഭർത്താവ് സെയ്ഫ് അലി ഖാനുമായി ചർച്ചകൾ നടക്കുമ്പോൾ തന്നെ 'കഠിനനിലപാടുകാരി' ആയാണ് അദ്ദേഹം കാണുന്നതെന്ന് കരീന പറഞ്ഞു.

കുടുംബത്തിൽ നിരവധി അഭിനേതാക്കളുള്ളതുകൊണ്ട് ആരിൽ നിന്നാണ് ഏറ്റവും സുതാര്യമായ അഭിപ്രായങ്ങൾ ലഭിക്കാറുള്ളതെന്ന ചോദ്യത്തിന്, സഹോദരി കരിഷ്മയുടെയും ഭർത്താവ് സെയ്ഫിന്റെയും പേരാണ് കരീന പറഞ്ഞത്. എല്ലാവരും അവരുടെ ജോലിയെക്കുറിച്ചും സിനിമകളെക്കുറിച്ചും വളരെ സെൻസിറ്റീവ് ആയതുകൊണ്ട് രണ്ടുപേരും ഇക്കാര്യത്തിൽ 'സൂക്ഷ്മതയോടെയാണ്' ഇടപെടുന്നതെന്നും അവർ വിശദീകരിച്ചു. 

"എനിക്കു തോന്നുന്നത് സെയ്ഫും ഞാനും വ്യത്യസ്ത തരത്തിലുള്ള അഭിനേതാക്കളാണെന്നാണ്. ചിലപ്പോൾ ഞാൻ പറയും, 'ഇല്ല, എനിക്ക് ഈ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ല' എന്ന്. അപ്പോൾ അദ്ദേഹം പറയും ഞാൻ വളരെ 'ഹാർഡ്‌കോർ' ആണെന്ന്. ഉടൻതന്നെ ഞാൻ അദ്ദേഹത്തോട് പറയും, 'എന്നാൽ നിങ്ങൾ പോയി അത് ചെയ്യൂ!' എന്ന്. അതായത്, ഞങ്ങൾ രണ്ടുപേരും രണ്ട് തരത്തിലുള്ള അഭിനേതാക്കളാണ്. അതിനാൽ, ഞങ്ങൾ പരസ്പരം കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ ശ്രമിക്കാറുണ്ട്, കാരണം അതൊരു ബുദ്ധിമുട്ടാണ്. ഒരേ തൊഴിൽ മേഖലയിൽ നിന്ന് വരുമ്പോൾ, ചില കാര്യങ്ങളെക്കുറിച്ചും അത് ചെയ്യുന്ന രീതികളെക്കുറിച്ചും നിങ്ങൾക്ക് അഭിപ്രായങ്ങൾ ഉണ്ടാകും. പക്ഷേ ഞങ്ങൾ വളരെ ശ്രദ്ധയോടെ മുന്നോട്ടുപോകണം. കാരണം അഭിനേതാക്കൾ വളരെ സെൻസിറ്റീവ് ആയ ആളുകളാണ്."

അഭിമുഖത്തിൽ 'ദായ്റ' സിനിമയുടെ സംവിധായിക മേഘ്ന ഗുൽസാറും നടൻ പൃഥ്വിരാജ് സുകുമാരനുമുണ്ടായിരുന്നു. സംസാരത്തിനിടെ, കരീന ഇരുവരെയും നോക്കിക്കൊണ്ട് 'ദായ്റ'യെക്കുറിച്ച് സെയ്ഫിന് ഒരഭിപ്രായമുണ്ടായിരുന്നുവെന്ന് തമാശ രൂപേണ പറഞ്ഞു. 

എന്നാൽ താനത് കേൾക്കാൻ നിന്നില്ലെന്നും കരീന പറഞ്ഞു. "സെയ്ഫ് പോസ്റ്ററിന്റെ നിറത്തെക്കുറിച്ച് അഭിപ്രായം പറയുന്നുണ്ടായിരുന്നു, അപ്പോൾ ഞാൻ പറഞ്ഞു, 'കേൾക്കൂ, മിണ്ടാതിരിക്കൂ! നിങ്ങൾ മേഘ്നയ്ക്ക് മെസ്സേജ് അയക്കൂ എന്ന്" - കരീന കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi