'ധുരന്ധർ: ദ റിവഞ്ച്' (Dhurandhar: The Revenge) എന്ന സിനിമയിലെ പുകവലി സീനിന്റെ (smoking scene) പേരിൽ സിഖ് സമുദായത്തോട് മാപ്പുപറഞ്ഞ് നടൻ ആർ.മാധവൻ. ചിത്രത്തിലെ പുകവലി രംഗം സിഖ് സമൂഹത്തെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രൺവീർ സിങ്ങിന്റെ കഥാപാത്രത്തോട് സംസാരിക്കുമ്പോൾ ഗുരു ഗോബിന്ദ് സിംഗ്ജിയുടെ ദസാം ഗ്രന്ഥത്തിലെ വരികൾ ചൊല്ലുന്നതിനുമുമ്പ് സിഗരറ്റ് കെടുത്തിയെന്നും സ്‌ക്രീനിൽ പുക വരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മാധവൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ''ചിത്രത്തിലെ ഒരു രംഗത്തിൽ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ ദശാം ഗ്രന്ഥത്തിലെ വരികൾ ചൊല്ലുന്നതിനിടയിൽ ഞാൻ ഒരു സിഗരറ്റ് വലിക്കുന്നത് ചിലരെ വേദനിപ്പിച്ചതായി ഞങ്ങൾ മനസ്സിലാക്കി. ഈ രംഗത്തിൽ, വരികൾ പറയുന്നതിനു മുമ്പ്, എന്നെക്കാൾ കൂടുതൽ ശ്രദ്ധിക്കുന്ന ആദിത്യ ധർ, സിഗരറ്റ് നേരത്തെ തന്നെ കെടുത്താൻ എന്നോട് പറഞ്ഞിരുന്നു. 'എന്റെ വായിൽ നിന്ന് പുകവരുന്നില്ല, സ്‌ക്രീനിൽ പുകവരുന്നില്ല, എന്റെ കൈയിൽ സിഗരറ്റ് ഇല്ല', ഇത്രയും കാര്യങ്ങൾ അദ്ദേഹം ഉറപ്പാക്കിയിരുന്നു'', മാധവൻ പറയുന്നു.
Also Read
''ഞങ്ങൾ മുഴുവൻ സിഖ് സമൂഹത്തോടൊപ്പമാണ്, എപ്പോഴും അങ്ങനെയാണ്. അവരോട് ഞങ്ങൾക്ക് വലിയ ബഹുമാനവുമുണ്ട്. വാസ്തവത്തിൽ, എല്ലാ സിനിമയും പുറത്തിറങ്ങുന്നതിന് മുമ്പ്, ഞാൻ സുവർണ്ണ ക്ഷേത്രം (Golden Temple) സന്ദർശിക്കാറുണ്ട്. എല്ലാവർക്കും അറിയാം. അതിനാൽ ആർക്കെങ്കിലും അറിഞ്ഞോ അറിയാതെയോ വേദനയുണ്ടായിട്ടുണ്ടെങ്കിൽ, ദയവായി ഞങ്ങളോട് ക്ഷമിക്കുക. ഇത് ഒരിക്കലും ഞങ്ങളുടെ ഉദ്ദേശ്യമായിരുന്നില്ലെന്ന് ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു''.
സിനിമയിൽ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടറായ അജയ് സന്യാൽ എന്ന കഥാപാത്രത്തെയാണ് മാധവൻ അവതരിപ്പിക്കുന്നത്. സിനിമയിലെ ഒരു സീനിൽ ഗുരു ഗോബിന്ദ് സിങ് രചിച്ച ദസം ഗ്രന്ഥത്തിലെ ഒരു വാക്യം ചൊല്ലുന്നതിനിടയിൽ ആ കഥാപാത്രം സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിച്ചുവെന്ന് സിഖ്‌സ് ഇൻ മഹാരാഷ്ട്ര സംഘടനയുടെ പ്രസിഡന്റാണ് ആരോപിച്ചത്. ഇതാണ് വിവാദങ്ങൾക്കിടയാക്കിയതും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: R. Madhavan clarifies the smoking scene in 'Dhurandhar: The Revenge'. The actor explains that the cigarette was extinguished before reciting verses. Madhavan emphasizes his deep respect for the Sikh community and Golden Temple.
Published: 25 Mar 2026, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented