അഭിനയജീവിതത്തിൽ നിന്ന് നാല് വർഷത്തെ ഇടവേളയെടുത്തത് വ്യക്തിപരമായും തൊഴിൽപരമായും തനിക്ക് സഹായകമായെന്ന് നടൻ ആർ. മാധവൻ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. കരിയറിലെ ഒരു വഴിത്തിരിവായിരുന്നു ഇത്. സിനിമകളിൽ നിന്ന് വിട്ടുനിന്നത് കാര്യങ്ങളിൽ കൂടുതൽ വ്യക്തത നൽകി. ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള മാറ്റം, ആവേശം നൽകുന്ന പ്രോജക്റ്റുകൾ മാത്രം തിരഞ്ഞെടുക്കൽ എന്നിവയുമായി ഊർജ്ജത്തോടെ തിരിച്ചുവരാൻ സഹായിച്ചെന്നും നടൻ പറയുന്നു.
പാൻഡെമിക് സമയത്ത് ഭാര്യ തന്നെ ജോലിക്ക് പോകാൻ നിർബന്ധിച്ച സംഭവത്തെപ്പറ്റിയും യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തമാശരൂപേണ മാധവൻ ഓർത്തെടുത്തു.
"നിങ്ങൾക്ക് ജോലിയിൽ നിന്ന് ഒരിക്കലും വിട്ടുനിൽക്കാൻ കഴിയില്ലെന്ന് എൻ്റെ ഭാര്യ പറഞ്ഞു. വീട്ടിലിരിക്കുന്നതിൽ അത്ഭുതപ്പെടുന്നുവെന്നും. 2020-ൽ കോവിഡ് സമയത്ത്, അവൾ എന്നെ വീട്ടിൽ നിന്ന് പുറത്താക്കി പറഞ്ഞു, 'പുറത്തുപോയി എന്തെങ്കിലും ജോലി ചെയ്യൂ, പണം സമ്പാദിക്കൂ' എന്ന്"-മാധവൻ പറഞ്ഞു.
തമാശകൾക്കപ്പുറം, തൻ്റെ മാനസികാവസ്ഥയെക്കുറിച്ച് സരിത നടത്തിയ സത്യസന്ധമായ നിരീക്ഷണം ചിന്തിപ്പിച്ചെന്നും ജോലിയോടുള്ള തൻ്റെ മനോഭാവത്തിൽ അത് മാറ്റം വരുത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.
"ഒരു ദിവസം എൻ്റെ ഭാര്യ ചോദിച്ചു, 'എന്താണ് നിനക്ക് പറ്റിയത്? നീ ജോലിക്ക് പോകുന്നത് അവിടുന്ന് തിരികെ വരാൻ ആഗ്രഹിക്കുന്നതുപോലെയാണ്'. അത് വളരെ ശരിയായിരുന്നു,"
അതേസമയം, താൻ പണം ചെലവിടുന്ന കാര്യത്തിൽ അതിരറ്റ് ഉദാരമതിയാണെന്നാണ് ഭാര്യ കരുതുന്നതെന്നും മാധവൻ പറഞ്ഞു. ഞാൻ ഒരു വിഡ്ഢിയാണെന്നും, എൻ്റെ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ലെന്നുമാണ് അവൾ പറയുന്നത്. ഞാനതെല്ലാം മറ്റുള്ളവർക്ക് കൊടുക്കുന്നു എന്നാണ് അവളുടെ ധാരണ. എനിക്ക് കൃത്യതയുണ്ടെന്ന് ഞാൻ പറഞ്ഞാലും അവളത് സമ്മതിക്കില്ല.
" ചിലവഴിക്കുന്ന കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധാലുവല്ല, പക്ഷേ ഞാൻ എപ്പോഴും എൻ്റെ വരുമാനത്തിനനുസരിച്ചാണ് ജീവിക്കുന്നത്. അതിനാൽ എനിക്ക് ഒരു വലിയ കാറോ മികച്ച സാധനങ്ങളോ വേണമെന്ന് തോന്നിയാൽ... അത് എൻ്റെ ബജറ്റിൽ ഒതുങ്ങുന്നില്ലെങ്കിൽ ഞാനത് വാങ്ങില്ല. ഈ താരപരിവേഷം എനിക്ക് നൽകുന്ന സ്വാതന്ത്ര്യമുണ്ട്, ഞാൻ അത് ആസ്വദിക്കുന്നു," അദ്ദേഹം പറഞ്ഞു.
മാധവൻ്റെയും സരിതയുടെയും ബന്ധം
1990-കളുടെ തുടക്കത്തിൽ കോലാപൂരിലെ അദ്ദേഹത്തിൻ്റെ പബ്ലിക് സ്പീക്കിങ്, പേഴ്സണാലിറ്റി ഡെവലപ്‌മെൻ്റ് ക്ലാസുകളിൽ ചേർന്നപ്പോഴാണ് സരിത മാധവനെ ആദ്യമായി കാണുന്നത്. 2011-ൽ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെപ്പറ്റി അദ്ദേഹം പറഞ്ഞതിങ്ങനെയാണ്- "അവൾ ഒരു എയർലൈനറിൽ ജോലി കിട്ടാൻ ആഗ്രഹിച്ചാണ് എൻ്റെ ക്ലാസിൽ ചേർന്നത്. ഒടുവിൽ അവസരം കിട്ടിയപ്പോൾ അത് എൻ്റെ ക്ലാസുകൾ കാരണം കൂടിയാണെന്ന് അവൾ കരുതി, നന്ദിയറിയിക്കാനായി എന്നെയൊരു ഡിന്നറിന് കൊണ്ടുപോയി. അങ്ങനെയാണ് ഇത് തുടങ്ങിയത്."
ഏതാനും വർഷത്തെ ഡേറ്റിങ്ങിനുശേഷം 1999-ൽ ഇരുവരും വിവാഹിതരായി. ദേശീയതലത്തിൽ മാധവൻ ശ്രദ്ധിക്കപ്പെടുന്നതിനു മുമ്പായിരുന്നു ഇത്. വേദാന്ത് ആണ് ദമ്പതികളുടെ മകൻ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: R Madhavan recalls his wife Sarita pushing him back to work during the pandemic, offering career clarity and a renewed focus on exciting projects, including OTT.
Published: 05 Feb 2026, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented