ഹിന്ദി സിനിമാരംഗത്തുള്ളവര്‍ രാഷ്ട്രീയകാര്യങ്ങള്‍ പൊതുവേദികളില്‍ പറയാന്‍ മടി കാണിക്കുന്നവരാണെന്നും അധികാരത്തിലിരിക്കുന്നവരെ വിമര്‍ശിക്കാന്‍ തയ്യാറാവാറില്ലെന്നും നടന്‍ പ്രകാശ് രാജ്. ഭൂരിഭാഗം ആളുകള്‍ക്കും ഭയമാണ്. 'പകുതിപ്പേരെയും വിറ്റുകഴിഞ്ഞു', അവര്‍ സര്‍ക്കാരിനെതിരേ ശബ്ദമുയര്‍ത്താന്‍ തയ്യാറാകുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കാറുള്ള വ്യക്തിയാണദ്ദേഹം.
വിയോജിപ്പുകള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ അധികാരം പ്രയോഗിക്കുമ്പോള്‍ ചിന്തിപ്പിക്കുന്ന സിനിമകള്‍ സൃഷ്ടിക്കാനും അത് പുറത്തിറക്കാനും ചലച്ചിത്ര പ്രവര്‍ത്തകര്‍ പോരാടാന്‍ തയ്യാറാകണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 'ഏതൊരു ശക്തമായ സര്‍ക്കാരും ചര്‍ച്ചകള്‍ അവസാനിപ്പിക്കും. രണ്ടാമതായി ഇക്കാര്യം കലാകാരന്മാര്‍ക്കുള്ളിലും ഉണ്ടാകണം. അവര്‍ നിര്‍മ്മിക്കുന്ന സിനിമകളെപ്പറ്റി അവബോധമുണ്ടായിരിക്കണം. അപ്പോള്‍ അത് പുറത്തിറക്കാനായി പോരാടാന്‍ അവര്‍ തയ്യാറാകും. ആ പ്രതിരോധശേഷി ആവശ്യമാണ്.'-അദ്ദേഹം പറഞ്ഞു. ബോളിവുഡില്‍ അടുത്തിടെയിറങ്ങിയ സിനിമകള്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയപക്ഷം പിടിക്കുന്നവയാണെന്ന് ചില കോണുകളില്‍നിന്ന് ആരോപണം ഉയര്‍ന്നിരുന്നു
തന്റെ സഹപ്രവര്‍ത്തകരില്‍ പകുതിപ്പേരും വിറ്റുപോയെന്നാണ് പ്രകാശ് രാജ് പറയുന്നത്. ''പകുതി പേര്‍ക്ക് സ്വയം ശക്തിയില്ലാത്തതിനാല്‍ ഭയമാണ്. എന്റെ വളരെയടുത്തൊരു സുഹൃത്ത് എന്നോട് പറഞ്ഞു, നിങ്ങള്‍ക്ക് ശക്തിയുണ്ട്, അതുകൊണ്ട് സംസാരിക്കാന്‍ കഴിയും, എനിക്ക് കഴിയില്ല' എന്ന്. ഞാന്‍ സുഹൃത്തിനോട് പറഞ്ഞു, എനിക്ക് മനസ്സിലാകും, പക്ഷേ ക്ഷമിക്കാന്‍ കഴിയില്ല, കാരണം ഭാവിയില്‍, ചരിത്രം എഴുതപ്പെടുമ്പോള്‍, കുറ്റകൃത്യങ്ങള്‍ ചെയ്തവരോടത് ക്ഷമിക്കും, നിശബ്ദരായിരിക്കുന്നവരോട് ക്ഷമിക്കില്ല. എല്ലാവരും ഉത്തരവാദികളാണ്.'
അതേസമയം, തന്റെ തുറന്ന രാഷ്ട്രീയ നിലപാടിന്റെ പേരില്‍ പ്രകാശിന് നഷ്ടങ്ങളുണ്ടാവുന്നില്ല എന്ന് പറയാനാവില്ല. ഉറക്കെ അഭിപ്രായങ്ങള്‍ പറയുന്നതു കാരണം ഹിന്ദി സിനിമാ വ്യവസായത്തില്‍ തനിക്ക് അവസരം കുറഞ്ഞുവരുന്നുണ്ടെന്നെന്നാണ് അദ്ദേഹം പറയുന്നത്. ''ഒരു സിനിമയില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചാല്‍, പ്രതീക്ഷിക്കുന്നതൊന്നും സ്വന്തമാക്കാനാവില്ലെന്ന് അവര്‍ പേടിക്കുന്നുണ്ട്. ഈ അന്തരീക്ഷം അങ്ങനെയാണ്. ഇതൊന്നും ശരിയല്ലെന്ന് പറയാന്‍ ഇതൊക്കെയെന്നെ കൂടുതല്‍ ശക്തനാക്കുന്നു, അതിനാല്‍ നമ്മള്‍ പോരാടേണ്ടിവരും, ശബ്ദം ഉയര്‍ത്തേണ്ടിവരും.''
സംഘപരിവാര്‍ സംഘടനകളെ ശക്തിമായി എതിര്‍ത്തിരുന്ന മാധ്യമപ്രവര്‍ത്തകയും ആക്ടീവിസ്റ്റുമായ ഗൗരി ലങ്കേഷ് ഏകദേശം എട്ടുവര്‍ഷം മുമ്പാണ് വെടിയേറ്റുമരിക്കുന്നത്. പ്രകാശ് രാജിന്റെ അടുത്ത സുഹൃത്തായിരുന്നു ഗൗരി ലങ്കേഷ്.
Content Highlights: prakash raj says half of bollywood is sold and the other half is scared
Published: 05 May 2025, 12:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented