ബോളിവുഡിന്റെ മാർക്കറ്റിങ് രംഗത്ത് വലിയ വിപ്ലവത്തിന് തുടക്കം കുറിച്ചത് ഓം ശാന്തി ഓം എന്ന ചിത്രമാണെന്ന് അറിയാമോ? സിനിമാ പ്രമോഷനുകൾക്കായി സോഷ്യൽ മീഡിയയെ ഇന്ന് വലിയ രീതിയിൽ ആശ്രയിക്കുന്നുണ്ട്. എന്നാൽ അതിനും എത്രയോ മുമ്പ്, 2007-ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ-ദീപിക പദുകോൺ കൂട്ടുകെട്ടിൽ പിറന്ന ഈ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ്, ടെലിവിഷൻ വഴിയുള്ള മാർക്കറ്റിങ് കാമ്പെയ്‌ന് തുടക്കമിട്ടത്. ഇത് പിന്നീട് ചലച്ചിത്ര വ്യവസായത്തിന്റെ തന്നെ പ്രമോഷൻ രീതികളെ പൂർണ്ണമായി മാറ്റിമറിക്കുകയായിരുന്നു.
പ്രൊമോഷൻ ചെയ്ത ആദ്യ ബോളിവുഡ് ചിത്രം
Also Read
ടെലിവിഷൻ ഷോകളിലൂടെ പ്രൊമോഷൻ ചെയ്ത ആദ്യ ബോളിവുഡ് ചിത്രമാണ് 'ഓം ശാന്തി ഓം' എന്ന് തന്റെ പുതിയ വ്ലോഗിൽ, ചിത്രത്തിന്റെ സംവിധായിക ഫറാ ഖാൻ വെളിപ്പെടുത്തി.
"ആദ്യമായാണ് ഒരു ബോളിവുഡ് സിനിമ ടെലിവിഷൻ ഷോകളിൽ പ്രൊമോഷൻ ചെയ്യുന്നത്. അന്ന് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന 'സരിഗമ' എന്ന ഷോയിലാണ് ഞങ്ങൾ മ്യൂസിക് ലോഞ്ച് ചെയ്തത്. പിന്നീട് ദീപികയും ഞാനും കൂടി 'നാച്ച് ബലിയേ', 'ഡാൻസ് ഇന്ത്യ ഡാൻസ്' എന്നീ ഷോകളിൽ പങ്കെടുത്തു. കൂടാതെ 'ഷോപ്പേഴ്സ് സ്റ്റോപ്പിൽ' ഒരു ഫാഷൻ ഷോയും നടത്തി. ഞാൻ അന്ന് ഗർഭിണിയായിരുന്നു. ബെഡ് റെസ്റ്റിലാണെന്ന് ഡോക്ടറോട് കള്ളം പറയുമായിരുന്നെങ്കിലും, 'നിങ്ങളെ ഞാൻ ടിവിയിൽ കാണുന്നുണ്ടല്ലോ' എന്ന് ഡോക്ടർ തിരിച്ചു ചോദിക്കുമായിരുന്നു," ഫറ ഖാൻ പറഞ്ഞു.
ഓം ശാന്തി ഓം
റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മിച്ച 'ഓം ശാന്തി ഓം' ഒരു റൊമാന്റിക് ഫാന്റസി ചിത്രമാണ്. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ എന്നിവർ വേഷമിട്ട ചിത്രത്തിൽ അർജുൻ രാംപാൽ, ശ്രേയസ് തൽപഡെ, കിരൺ ഖേർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തു. 1970-കളിലെ ഒരു ജൂനിയർ ആർട്ടിസ്റ്റായ ഓം പ്രകാശ് മഖിജ, സൂപ്പർസ്റ്റാർ ശാന്തിയെ പ്രണയിക്കുന്നു. എന്നാൽ ഒരു സിനിമാ സെറ്റിലുണ്ടായ തീപിടുത്തത്തിൽ ശാന്തി കൊല്ലപ്പെടുകയും ഓം അവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ മരണപ്പെടുകയും ചെയ്യുന്നു. 30 വർഷങ്ങൾക്ക് ശേഷം, ഓം കപൂർ എന്ന സൂപ്പർസ്റ്റാറായി അവൻ പുനർജനിക്കുന്നു. തുടർന്ന് ശാന്തിയുടെ രൂപസാദൃശ്യമുള്ള മറ്റൊരു പെൺകുട്ടിയുടെ സഹായത്തോടെ, തങ്ങളെ കൊന്നവരോട് പ്രതികാരം ചെയ്യാൻ അവൻ തീരുമാനിക്കുന്നു.
40 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ 'ഓം ശാന്തി ഓം' 2007-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറി. ഇന്ത്യയിൽ നിന്ന് 78 കോടിയും ലോകമെമ്പാടുനിന്നുമായി 148 കോടിയും ചിത്രം നേടി. ചിത്രത്തിലെ ഗാനങ്ങൾ വൻ ഹിറ്റായി മാറി. ഈ ചിത്രത്തിലൂടെയാണ് ദീപിക പദുകോൺ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ന് ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ദീപിക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Om Shanti Om was the first Bollywood film to utilize television shows for aggressive marketing., Farah Khan pioneered the use of reality shows like Sa Re Ga Ma for music launches., The film set a new standard for PR and marketing campaigns in the Indian film industry., Deepika Padukone made her successful Bollywood debut in this 2007 blockbuster., The film grossed ₹148.20 crore worldwide, becoming the highest-grossing Hindi film of 2007.
Published: 30 Jun 2026, 12:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented