ഇന്ത്യയിലും ലോകമെമ്പാടും ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധറിന്റെ 'ധുരന്ധർ: ദി റിവഞ്ച്'. ചിത്രം ഇതിനോടകം ആഗോളതലത്തിൽ 1200 കോടി രൂപയിലധികം നേടിയിട്ടുണ്ട്. പാകിസ്താനിലെ ല്യാരിയെന്ന പ്രദേശത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം. ഇപ്പോൾ ല്യാരിയിലെ ആളുകൾ തങ്ങളുടെ നഗര വികസനത്തിനായി ചിത്രത്തിന്റെ വരുമാനത്തിൽ നിന്ന് 500 കോടി രൂപയോ അല്ലെങ്കിൽ 70-80 ശതമാനമോ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.
'Comparison TV' എന്ന യൂട്യൂബ് ചാനലാണ് ല്യാരിയിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവെച്ചത്. അതിൽ 'ധുരന്ധർ 2'ന്റെ വിജയത്തെക്കുറിച്ച് പ്രദേശവാസികൾ സംസാരിക്കുന്നു. വീഡിയോയിൽ, ഒരു നിവാസി ഇങ്ങനെ പറയുന്നു- "ല്യാരിയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്, വളരെ പ്രധാനപ്പെട്ട സിനിമയാണ്, ധാരാളം പണം നേടിയിട്ടുണ്ട്. ല്യാരിക്ക് വലിയ പുരോഗതിയുണ്ടാകട്ടെ, ഈ റോഡുകൾ പണിയട്ടെ."
Also Read
മറ്റൊരാൾ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്: "1000 കോടി രൂപ ലഭിക്കുന്നുണ്ടെങ്കിൽ, 500 കോടി രൂപ ല്യാരിക്കാർക്ക് നൽകൂ. (Lyari demands ₹500 crore from Aditya Dhar) നിങ്ങളുടെ വരുമാനത്തിന്റെ പകുതി നൽകിയാൽ ഈ റോഡുകൾ പണിയാം. കുട്ടികൾ നടക്കുമ്പോൾ അവരുടെ കാലിൽ പരിക്കുകളുണ്ടാവുന്നു."
"ഞങ്ങൾ വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ട്, പക്ഷേ ല്യാരിക്ക് ഒന്നും ലഭിച്ചിട്ടില്ല. എന്തെങ്കിലും നൽകൂ സഹോദരാ."-മറ്റൊരാൾ പറഞ്ഞു. 'ധുരന്ധർ 2'ന്റെ വരുമാനത്തിൽ നിന്ന് ല്യാരിക്ക് എത്ര ലഭിക്കണം എന്ന് യൂട്യൂബർ ചോദിച്ചപ്പോൾ, "കുറഞ്ഞത് കോടികളെങ്കിലും ലഭിക്കണം. 70%-80% ലഭിക്കണം. വരുമാനം എവിടെ നിന്നാണ് വരുന്നത്? ല്യാരിയുടെ പേരിൽ നിന്നും അവിടുത്തെ സാഹചര്യങ്ങൾ ഉപയോഗിച്ചുമാണ് ഇത് നേടിയെടുത്തത്, അതിനാൽ അവർ സംഭാവന നൽകണം." എന്നായിരുന്നു ഒരാളുടെ മറുപടി.
ഇന്ത്യൻ ആരാധകരും ഈ വീഡിയോകളോട് പ്രതികരിച്ചു. "ല്യാരിക്കാർക്ക് ആദിത്യയിൽ നിന്ന് വികസനം വേണമെന്ന് തോന്നുന്നു. ഒരു ഡീൽ ഉണ്ടാക്കി സിനിമയ്ക്ക് കൂടുതൽ ഉള്ളടക്കം നൽകാം.", "ആദിത്യ ധർ, ല്യാരിക്ക് നിങ്ങളുടെ പേരിൽ ഒരു റോഡ് ആവശ്യമുണ്ട്."-എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ല്യാരിയിലെ കുറ്റവാളി സംഘങ്ങളെ നശിപ്പിക്കാനും ഇന്ത്യയെ ബാധിക്കുന്ന അധോലോകത്തെയും ഭീകരവാദ ശൃംഖലയെയും തകർക്കാനുമായി ഇന്ത്യൻ ചാരനെത്തുന്ന കഥയാണ് ധുരന്ധർ പറയുന്നത്.
രൺവീർ സിങ് ആണ് പ്രധാനവേഷത്തിലെത്തിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dhurandhar 2 has grossed over ₹1,100 crore globally., Lyari residents claim the film used their region's name and situation for profit., Locals are demanding 50-80% of the film's earnings for local infrastructure development., The film stars Ranveer Singh as an undercover spy in the underworld of Lyari.
Published: 29 Mar 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented