പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ കാന്താര: ചാപ്റ്റർ 1. വ്യാഴാഴ്ച തിയറ്റേറുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ചിത്രത്തിൽ ഋഷഭ് ഷെട്ടി കഴിഞ്ഞാൽ ഏറ്റവും മികച്ച വേഷം കെെകാര്യം ചെയ്തിരിക്കുന്നത് ജയറാമാണ്. റിലീസിനു പിന്നാലെ ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ജയറാമിന്റെ ഇൻസ്റ്റഗ്രാം പോസ്ററും ഏവരും എറ്റെടുത്തു.
ഈ പ്രീക്വലിൽ വിജയേന്ദ്ര രാജാവായി വേഷമിടുന്ന ജയറാം, തൻ്റെ കഥാപാത്രത്തിൻ്റെ ചിത്രത്തോടൊപ്പം, വികാരനിർഭരമായ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
"കാന്താര: ചാപ്റ്റർ 1-ന് നിങ്ങൾ നൽകിയ സ്നേഹത്തിനും, മികച്ച അഭിപ്രായങ്ങൾക്കും, പ്രശംസകൾക്കും എൻ്റെ ഹൃദയത്തിൽ നിന്ന് ഓരോരുത്തർക്കും ഞാൻ നന്ദി പറയുന്നു, നിങ്ങൾ നൽകിയ പിന്തുണയ്ക്കും വാക്കുകൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ഈ സിനിമ നിങ്ങളുമായി ഇത്രയധികം ചേർന്നുനിൽക്കുന്നു എന്നറിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്."- ജയറാം കുറിച്ചു.
ആയുധ പൂജയുടെ സമയത്ത് സിനിമയുടെ വിജയവാർത്ത തന്നെ തേടിയെത്തിയത് കൂടുതൽ വിശേഷപ്പെട്ടതാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കഥാപാത്രത്തെ വിശ്വസിച്ച് ഏൽപ്പിച്ചതിന് ചിത്രത്തിൻ്റെ രചയിതാവും സംവിധായകനുമായ ഋഷഭ് ഷെട്ടിയോടുള്ള നന്ദിയും ജയറാം രേഖപ്പെടുത്തി.
പുറത്ത് പോയി ചെയ്തതിൽ നല്ല വേഷം ഇപ്പൊ കിട്ടി, ഒന്നും പറയാൻ ഇല്ലാ രോമാഞ്ചം, ജയറാമേട്ടൻ തീപ്പൊരി തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
ഹോംബാലെ ഫിലിംസ് നിർമ്മിച്ച കാന്താര: ചാപ്റ്റർ 1, നൂറ്റാണ്ടുകൾക്ക് മുൻപ് കർണാടകയുടെ തീരപ്രദേശത്ത് നടക്കുന്ന ഒരു മിത്തോളജിക്കൽ ആക്ഷൻ ഡ്രാമയാണ്. 2022-ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ കാന്താരയിൽ അവതരിപ്പിച്ച ഭൂത കോല എന്ന ആചാരത്തിൻ്റെ ഉത്ഭവത്തിലേക്കും തലമുറകളായുള്ള സംഘർഷങ്ങളിലേക്കുമാണ് ചിത്രം കടന്നുചെല്ലുന്നത്. ബെർമെ എന്ന കഥാപാത്രമായി ഋഷഭ് എത്തുമ്പോൾ, ഈ പ്രീക്വൽ നാടോടിക്കഥകളും ആത്മീയതയും ആക്ഷനും ഇഴചേർന്ന ഒന്നാണ്.
മേക്കിങ് കൊണ്ടും പ്രൊഡക്ഷൻ ക്വാളിറ്റി കൊണ്ടും അടുത്തിടെ പുറത്തിറങ്ങിയ കന്നഡ ചിത്രങ്ങളിൽ നിന്നെല്ലാം മികവ് പുലർത്തിയിട്ടുണ്ട് കാന്താര 2. 125 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. കാന്താര ചാപ്റ്റർ 1 ഹിന്ദിയിൽ നിന്ന് മാത്രം 19-21 കോടി ആദ്യ ദിനം കളക്ട് ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു കന്നഡ ചിത്രത്തിന് ലഭിക്കുന്ന മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണിത്. ഇതിന് മുൻപ് കെജിഎഫ് : ചാപ്റ്റർ 2 ആണ് ഹിന്ദിയിൽ ആദ്യ ദിന കളക്ഷനിൽ ഞെട്ടിച്ചത്. 54 കോടിയാണ് ചിത്രം ആദ്യ ദിനത്തിൽ സ്വന്തമാക്കിയത്.
കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആഗോള റിലീസ് ആയി കാന്താര ചാപ്റ്റർ 1 ഇന്നലെ എത്തിയത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Jayaram shares an emotional note for his role in Kantara: Chapter 1, a prequel exploring Bhoota Kola origins.
Published: 03 Oct 2025, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented