പാട്ടുകളാണ് പലപ്പോഴും ബോളിവുഡ് സിനിമകളുടെ വിജയം നിശ്ചയിച്ചിരുന്നത്. പ്രത്യേകിച്ച് 2000-ത്തിനുമുമ്പ് വരെ. സിനിമ ഹിറ്റായിട്ടില്ലെങ്കിലും പാട്ടുകൾ ആളുകളേറ്റെടുത്ത സന്ദർഭങ്ങളുമുണ്ട്. ഇവിടെയാണ് 1969-ൽ പുറത്തിറങ്ങിയ 'ഇത്തേഫാഖ്' വ്യത്യസ്തമാവുന്നത്. യഷ് ചോപ്ര നിർമിച്ച മിസ്റ്ററി ത്രില്ലറാണിത്. യഷ് ചോപ്രയുടെ കരിയറിലെ വഴിത്തിരിവായി മാറുകയും ചെയ്തു. രാജേഷ് ഖന്ന, നന്ദ തുടങ്ങിയവരാണ് ചിത്രത്തിൽ നായികാനായകൻമാരായെത്തിയത്. 1965-ൽ പുറത്തിറങ്ങിയ 'സൈൻപോസ്റ്റ് ടു മർഡർ' എന്ന അമേരിക്കൻ ചലച്ചിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് 'ഇത്തേഫാഖ്'. ബി.ആർ.ചോപ്രയാണ് സിനിമ നിർമിച്ചത്.
ഒട്ടേറെ പ്രത്യേകതകളുള്ള സിനിമയാണിത്. ഒരൊറ്റ പാട്ടുപോലുമില്ലെന്നതാണ് ആദ്യത്തേത്. പാട്ടില്ലാതെ പുറത്തിറങ്ങിയ നാലാമത്തെ ചിത്രമായിരുന്നു 'ഇത്തേഫാഖ്'. നൗജവാൻ, മുന്ന, കാനൂൺ തുടങ്ങിയ സിനിമകളാണ് മറ്റ് മൂന്നെണ്ണം. പാട്ടുകളില്ലെങ്കിലും, ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചത് സലിൽ ചൗധരിയാണ്. ഇടവേളകളില്ലാത്ത ആദ്യ ഹിന്ദിസിനിമയെന്ന സവിശേഷതയും ഇതിന് സ്വന്തം. 28 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി, വെറും മൂന്നുമാസത്തിനുള്ളിൽ സിനിമ റിലീസായി. അക്കാലത്ത് ഇതുമൊരു റെക്കോഡ് നേട്ടമായി മാറി. പരീക്ഷണം വിജയിക്കില്ലന്ന അഭിപ്രായങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് സിനിമ സൂപ്പർഹിറ്റായി മാറി.
1969 മുതൽ 1971 വരെയുള്ള കാലത്ത് രാജേഷ് ഖന്നയ്ക്ക് തുടർച്ചയായി 17 ഹിറ്റുകൾ ലഭിച്ചിരുന്നു. അതിലൊന്നായിരുന്നു ഇത്. റിപ്പോർട്ടുകൾ പ്രകാരം അതിൽ അഭിനയിച്ചതിന് രാജേഷ് ഖന്നയ്ക്ക് ലഭിച്ച പ്രതിഫലം 2000 രൂപയാണ്.
2017-ൽ ഈ സിനിമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അതേപേരിൽ മറ്റൊരു സിനിമയിറങ്ങി. സിദ്ധാർഥ് മൽഹോത്ര, സൊനാക്ഷി സിൻഹ, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തിയത്. ആ സിനിമയും ബോക്‌സോഫീസിൽ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore `Ittefaq` (1969), the groundbreaking Bollywood mystery thriller starring Rajesh Khanna that defied conventions with no songs or intervals
Published: 14 Jan 2026, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented