2017-ൽ റിലീസായ സിനിമയാണ് 'മോം'. ഒരു പാർട്ടിയിൽവെച്ച് ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിക്കുവേണ്ടി പ്രതികാരം ചെയ്യുന്ന അമ്മയുടെ റോളിലാണ് സിനിമയിൽ ശ്രീദേവി അഭിനയിക്കുന്നത്. നവാസുദ്ദീൻ സിദ്ദിഖി, അക്ഷയ് ഖന്ന തുടങ്ങിയവരും സിനിമയിൽ പ്രധാനവേഷങ്ങളിലെത്തി. എന്നാൽ മകളായി അഭിനയിച്ചത് പാകിസ്താനി നടിയായ സജൽ അലിയാണ്.
മകളായി അഭിനയിച്ച സജലിനെ മകളായിട്ട് തന്നെയാണ് ശ്രീദേവിയും കണ്ടത്. സിനിമയുടെ സെറ്റിൽവെച്ചാണ് ശ്രീദേവിയും സജലും ആദ്യമായി കണ്ടുമുട്ടുന്നത്. അധികം വൈകാതെ അവരുടെ ബന്ധം ദൃഢമാവുകയും ചെയ്തു. ഒരു പ്രൊമോഷൻ പരിപാടിക്കിടെ 'തന്റെ മൂന്നാമത്തെ മകൾ' എന്നാണ് സജലിനെ ശ്രീദേവി പരിചയപ്പെടുത്തിയത്. മറ്റൊരു പരിപാടിക്കിടെ മാധ്യമങ്ങളോട് ശ്രീദേവി പറഞ്ഞതിങ്ങനെ, ''സജൽ എന്റെ മൂന്നാമത്തെ കുട്ടിയെപ്പോലെയാണ്. ഇപ്പോൾ എനിക്ക് ഒരു മകൾ കൂടി ഉണ്ടെന്ന് തോന്നുന്നു''.
2017-ൽ കാൻസർ ബാധിച്ചതിനെത്തുടർന്നാണ് സജലിന്റെ അമ്മ മരിക്കുന്നത്. തൊട്ടടുത്തവർഷമാണ് ശ്രീദേവി മരിക്കുന്നതും. പിന്നീട് സജൽ സംസാരിച്ചതിങ്ങനെ, ''അവർ എന്റെ അമ്മയെപ്പോലെയായിരുന്നു. വെറുമൊരു സിനിമാബന്ധം മാത്രമായിരുന്നില്ല ഞങ്ങൾക്കുണ്ടായിരുന്നത്. അതിനപ്പുറം എന്തോ ഒന്നായിരുന്നു അത്. ഞാൻ 'മോം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇന്ത്യയിൽ വന്നപ്പോഴാണ് അവർ എന്റെ അമ്മയെ കണ്ടുമുട്ടിയത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ്, എന്റെ അമ്മ ഞങ്ങളെ വിട്ടുപോയി. പിന്നീട് കുറച്ച് മാസങ്ങൾക്ക് ശേഷം, ശ്രീദേവിയും ഞങ്ങളെ ശരിക്കും വിട്ടുപോയി. വളരെ വൈകാരികമായ ഒരു ബന്ധമായിരുന്നു ഞങ്ങൾ തമ്മിലുള്ളത്. ഞങ്ങൾ മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുമായിരുന്നു''.
'നദാനിയാം' എന്ന പാകിസ്താനി സിറ്റ്‌കോമിലൂടെയാണ് സജൽ അഭിനയരംഗത്തെത്തുന്നത്. അതുകഴിഞ്ഞ് കുറേ സീരിയലുകളിലും അവർ അഭിനയിച്ചു. അതിനുശേഷമാണ് സിനിമയിലെത്തുന്നത്. 'സിന്ദഗി കിത്ത്‌നി ഹസീൻ ഹെ' എന്ന ചിത്രത്തിലൂടെയാണ് ബിഗ്‌സ്‌ക്രീനിലേക്കുള്ള വരവ്. അതുകഴിഞ്ഞാണ് ബോളിവുഡിലെത്തുന്നത്. അതിനുശേഷം രണ്ടുസിനിമകളിലേ അവർ അഭിനയിച്ചിട്ടുള്ളൂ.
പക്ഷേ റിപ്പോർട്ടുകൾ പ്രകാരം പാകിസ്താനിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ് സജൽ. കുറേ ബ്രാൻഡുകളുടെ അംബാസഡറുമാണ് അവർ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the special bond between legendary actress Sridevi and Pakistani star Sajal Aly, who played her daughter in the film `Mom`. Learn about their deep connection.
Published: 25 Feb 2026, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented