തമിഴ് സൂപ്പർതാരം വിജയ് സേതുപതി പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. 54-ാമത് അന്താരാഷ്ട്ര എമ്മി അവാർഡ്സിൽ അദ്ദേഹം പ്രസന്ററാകുമെന്നാണ് അറിയുന്നത്. 2025-ലെ അന്താരാഷ്ട്ര ടെലിവിഷൻ രംഗത്തെ മികച്ച പ്രതിഭകളെ ആദരിക്കുന്ന വേദിയിലാണ് ഈ വലിയ നേട്ടം. ഈ ചടങ്ങിൽ പ്രസന്ററാകുന്ന ആദ്യ ഇന്ത്യൻ താരമാവും അദ്ദേഹമെന്നത് രാജ്യത്തിന് വലിയ അഭിമാനനിമിഷമായിരിക്കും.
അന്താരാഷ്ട്ര എമ്മി അവാർഡുകൾ നൽകുന്ന ഇൻ്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസസ് (IATAS) ബോർഡ് അംഗമായ കവിത ഗുപ്തയാണ് വിജയ്‌യെ ഈ ആഗോള വേദിയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. 2024-ൽ നടന്ന 52-ാമത് അന്താരാഷ്ട്ര എമ്മി അവാർഡിൽ പ്രശസ്ത ഹാസ്യനടനും നടനുമായ വീർ ദാസിനെ ആദ്യമായി അവതാരകനാക്കിയതും ഇവരുടെ നേതൃത്വത്തിലാണ്.
ലോകമെമ്പാടുമുള്ള മികച്ച ടെലിവിഷൻ പരിപാടികളെ ആദരിക്കുന്ന പ്രസ്റ്റിജ്യസ് ചടങ്ങുകളിലൊന്നാണ് എമ്മി. നവംബർ 23 തിങ്കളാഴ്ച ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ വെച്ചാണ് പരിപാടി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. വിജയ് സേതുപതി പ്രസന്ററായി എത്തുന്നു എന്നതിന് പുറമെ, രണ്ട് പ്രധാന വിഭാഗങ്ങളിൽ ഇന്ത്യ നാമനിർദ്ദേശം നേടിയിട്ടുണ്ട് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
സോണിലൈവ് സ്പോർട്സ് ഡ്രാമ സീരീസായ 'റിയൽ കാശ്മീർ ഫുട്ബോൾ ക്ലബ്ബ്' ബെസ്റ്റ് ഡ്രാമ സീരീസ് വിഭാഗത്തിലും, നെറ്റ്ഫ്ലിക്സിന്റെ 'വീർ ദാസ്: ഫൂൾ വോളിയം' ബെസ്റ്റ് കോമഡി സീരീസ് വിഭാഗത്തിലും നാമനിർദ്ദേശം നേടിയിട്ടുണ്ട്. 14 നാമനിർദ്ദേശങ്ങളുമായി ഇത്തവണ യുകെയാണ് പട്ടികയിൽ മുമ്പിലുള്ളത്. ബ്രസീൽ ഒമ്പത് നാമനിർദ്ദേശങ്ങളോടെ തൊട്ടുപിന്നിലുണ്ട്.
ബെസ്റ്റ് ഡ്രാമ സീരീസ് വിഭാഗത്തിൽ 'റിയൽ കാശ്മീർ ഫുട്ബോൾ ക്ലബ്ബ്', എ തൗസൻഡ് ബ്ലോസ് (യുകെ), കാറീം (ഫ്രാൻസ്), മെനെം (അർജന്റീന) എന്നിവയോട് മത്സരിക്കുന്നു. വീർ ദാസ്: ഫൂൾ വോളിയത്തിനൊപ്പം അർജന്റീനയുടെ ഡിവിഷൻ പലേർമോ - സീസൺ 2, യുകെയുടെ മാൻ vs ബേബി, സ്പെയിനിന്റെ ഓൾഡ് ഡോഗ്, ന്യൂ ട്രിക്സ് എന്നിവയും ബെസ്റ്റ് കോമഡി സീരീസ് പദവിക്കായി രംഗത്തുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Sethupathi becomes the first Indian presenter at the International Emmy Awards., The 54th International Emmy Awards will take place in Manhattan on November 23, 2026.
Published: 06 Nov 2026, 12:44 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented