സംവിധായകൻ റോഹിത് ഷെട്ടിയുടെ വീട്ടിലുണ്ടായ ഞെട്ടിപ്പിക്കുന്ന വെടിവെപ്പിനു പിന്നാലെ, ബോളിവുഡ് നടൻ രൺവീർ സിങ്ങിനും ഭീഷണി. ചൊവ്വാഴ്ചയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോടികൾ ആവശ്യപ്പെട്ടുകൊണ്ട് വാട്സാപ്പിലൂടെയാണ് സന്ദേശമെത്തിയത്. മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശം അയച്ചയാളെയും ഉറവിടവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. രൺവീർ സിങ്ങോ അദ്ദേഹത്തിൻ്റെ ടീമോ ഔദ്യോഗികമായി ഇതുവരെ പരാതി നൽകിയിട്ടില്ല. എങ്കിലും, നടൻ്റെ വീടിന് പുറത്ത് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്, കുടുംബത്തിനും അധിക സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 31-നാണ് റോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് പുറത്ത് അഞ്ച് തവണ വെടിവെപ്പുണ്ടായത്. റോഹിത് വീട്ടിലുള്ളപ്പോഴായിരുന്നു സംഭവം. ആർക്കും പരിക്കേൽക്കുകയോ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ലെങ്കിലും ഭീതി പടർന്നിരുന്നു. മുംബൈ പോലീസ് നിലവിൽ ഈ വിഷയം അന്വേഷിച്ചുവരികയാണ്. പുണെയിൽ നിന്ന് സംശയാസ്പദമായി അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ ആയുധ വിതരണക്കാരൻ ആസാറാം ഫാസ്‌ലെ കഴിഞ്ഞ നാല് വർഷമായി ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിന് വേണ്ടി ഗാരേജ് മെക്കാനിക്ക് ആയി ജോലി ചെയ്യുകയാണെന്ന് മുംബൈ ക്രൈം ബ്രാഞ്ച് വെളിപ്പെടുത്തി.
ബാബാ സിദ്ദിഖ് വധക്കേസിൻ്റെയും റോഹിത് ഷെട്ടി വെടിവെപ്പ് സംഭവത്തിൻ്റെയും സൂത്രധാരൻ എന്ന് ആരോപിക്കപ്പെടുന്ന ശുഭം ലോങ്കറിൻ്റെ സ്വാധീനത്തിലാണ് അദ്ദേഹം ഈ സംഘത്തിൽ ചേർന്നതെന്ന് പോലീസ് പറഞ്ഞു. ലോങ്കറിൻ്റെ നിർദ്ദേശപ്രകാരം, ഇയാൾ ആയുധം മറ്റൊരാൾക്ക് കൈമാറി, ഈ ആയുധമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഷൂട്ടർ വെടിവെപ്പിന് ഉപയോഗിച്ചതെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.
രൺവീർ സിങ്ങിൻ്റെ അവസാന ചിത്രമായ 'ധുരന്ധർ' എല്ലാ കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമെന്ന പേരെടുത്തിരുന്നു. 2025 ഡിസംബറിൽ തിയേറ്ററുകളിലെത്തിയ 'ധുരന്ധർ' ലോകമെമ്പാടും 1300 കോടി രൂപയോളം നേടി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood star Ranveer Singh receives threatening WhatsApp voice note demanding crores after Rohit Shetty`s firing incident. Police investigating.
Published: 11 Feb 2026, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented