'കൽക്കി 2898 എഡി'-യുടെ തുടർഭാഗങ്ങളിൽ ദീപിക പദുകോൺ ഉണ്ടാകില്ലെന്ന വാർത്തയെ ചുറ്റിപ്പറ്റി വലിയ ചർച്ചകളാണ് നടക്കുന്നത്. പഴയൊരു അഭിമുഖത്തിൽ ദീപികയെ നിർമാതാവ് രമേശ് തൗരാനി 'അൺപ്രൊഫഷണൽ' എന്നു വിളിച്ച സംഭവവും ഇതോടെ ഉയർന്നുവരികയാണ്. 2012-ൽ സെയ്ഫ് അലി ഖാനും ജോൺ എബ്രഹാമും അഭിനയിച്ച അബ്ബാസ്-മസ്താന്റെ 'റേസ് 2' എന്ന സിനിമയിൽ നിന്ന് ദീപിക പദുകോൺ പിന്മാറിയത് വലിയ വാർത്തയായിരുന്നു. ആറുദിവസം ചിത്രീകരണത്തിന്റെ ഭാഗമായശേഷമാണ് പിന്മാറാനുള്ള തീരുമാനം ദീപിക അറിയിക്കുന്നത്. അവരുടെ മാനേജർ ഇക്കാര്യം പറഞ്ഞപ്പോൾ നിർമാതാവ് രമേശ് തൗരാനി ശരിക്കും രോഷാകുലനായി.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആ സംഭവത്തെപ്പറ്റി അദ്ദേഹം പറഞ്ഞതിങ്ങനെ. “ഏറ്റവും സങ്കടകരമായ കാര്യം, ജനുവരി 27-ന് ദീപിക എന്നെ കാണേണ്ടതായിരുന്നു എന്നതാണ്. അവസാന നിമിഷം, തനിക്ക് വരാൻ കഴിയില്ലെന്നും മാനേജർ കാര്യങ്ങൾ വിശദീകരിക്കുമെന്നും 'ഒരുമിച്ച് പ്രവർത്തിക്കാൻ വഴി കണ്ടെത്തുമെന്നും' പറഞ്ഞ് അവർ എനിക്ക് മെസ്സേജയച്ചു. ജനുവരി 27 മുതൽ 31 വരെ ദീപിക മുംബൈയിലുണ്ടായിരുന്നു, പക്ഷേ എൻ്റെ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകാനോ കാണാനോ തയ്യാറായില്ല. എൻ്റെ 25 വർഷത്തെ സിനിമാ ജീവിതത്തിൽ, ഒരു നടിയും ഇത്രയധികം അനാദരവ് കാട്ടിയിട്ടില്ല. പ്രമുഖരായ താരങ്ങൾക്കൊപ്പം ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.”
ഒരു ഹോളിവുഡ് പ്രോജക്റ്റ് ലഭിച്ചതിനാല്‍ 'റേസ് 2'-വിൽ ഭാഗമാകുന്നില്ലെന്ന് ദീപികയുടെ മാനേജർ നിർമാതാവിനോട് പറഞ്ഞതായാണ് വിവരം. തൊട്ടുപിന്നാലെ ദീപിക യുഎസിലേക്ക് പോയി. നടി തിരിച്ചെത്തിയപ്പോൾ, ചിത്രീകരണം പുരോഗമിക്കുകയായിരുന്ന 'കോക്ക്‌ടെയിൽ' (2012) എന്ന സിനിമയുടെ സെറ്റിൽ വെച്ച് അവരെ കാണണമെന്ന് രമേശ് നിർബന്ധിച്ചു. മൂന്ന് ദിവസംകഴിഞ്ഞാവാമെന്ന് ദീപിക പറഞ്ഞെന്നും ആരോപണമുണ്ട്. എങ്കിലും സംവിധായകർക്കൊപ്പം സെറ്റിലെത്തി അനുനയിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു.
“ഇങ്ങനെ ചെയ്യരുതെന്ന് അവരെ ബോധ്യപ്പെടുത്താൻ ഞങ്ങൾ എല്ലാ വഴികളും നോക്കി. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചു. നിർഭാഗ്യവശാൽ, അവർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഞങ്ങൾക്കും മറ്റ് അഭിനേതാക്കൾക്കും മുതിർന്ന സംവിധായകർക്കുമുണ്ടായ വലിയ ബുദ്ധിമുട്ടിൽ അവർ ഒരു തരി പോലും ഖേദം പ്രകടിപ്പിച്ചില്ല. ഇതിന് ശേഷം, എഎംപിടിപിപി-യിലും സിനിറ്റാ-യിലും അവർക്കെതിരെ പരാതി നൽകുകയല്ലാതെ എനിക്ക് മറ്റ് മാർഗ്ഗമില്ലായിരുന്നു. ഈ പ്രൊഫഷണലല്ലാത്ത പെരുമാറ്റത്തിൽ ഞാൻ അങ്ങേയറ്റം ദുഖിച്ചു”
ഒടുവിൽ ദീപിക സിനിമയിലേക്ക് തിരിച്ചെത്തി. എന്നാൽ അത് വ്യവസ്ഥകളോടെയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 'റേസ് 2' മികച്ച പ്രതികരണം നേടുകയും ചെയ്തു. മുമ്പ്, രൺബീർ കപൂറിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാനായി ദീപികയ്ക്കായി പ്രത്യേക ടീം ഷെഡ്യൂൾ ക്രമീകരിച്ചിരുന്നുവെന്നും നിർമാതാവ് അവകാശപ്പെട്ടിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ramesh Taurani`s 2012 interview resurfaces, accusing Deepika Padukone of unprofessionalism after she exited Race 2. The controversy reignites amid her Kalki 2898 AD departure.
Published: 19 Sept 2025, 02:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented