
ഒരുപകല്‍ കൂടി കടന്നുപോകാന്‍ ലോക സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ്, ക്രിസ്റ്റഫര്‍ നോളന്‍ എന്ന സിനിമ മജീഷ്യന്‍ ഓപ്പണ്‍ഹൈമറില്‍ കാത്തുവച്ച അത്ഭുതങ്ങള്‍ കാണാന്‍. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ഹൈമര്‍ ജൂലൈ 21 ന് ലോകം മുഴുവന്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ആറ്റംബോബിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജൂലിയസ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ ജീവിതമാണ് ഇത്തവണ ക്രിസ്റ്റഫര്‍ നോളന്‍ തന്റെ ദൃശ്യഭാഷ്യത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഓപ്പണ്‍ഹൈമര്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ കിലിയന്‍ മര്‍ഫിയാണ് കേന്ദ്രകഥാപാത്രമാകുന്നത്. പീക്കി ബ്ലൈഡേഴ്‌സ് എന്ന സീരിസിലൂടെ സെന്‍സേഷനായി മാറിയ താരം കൂടിയാണ് കിലിയന്‍ മര്‍ഫി.
ഐമാക്‌സ് 70 എം.എം ക്യാമറ ഉപയോഗിച്ച് ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ലോകം മുഴുവന്‍ റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിങാണ്. ആദ്യ ദിനം ഇന്ത്യയില്‍ നിന്നുമാത്രം 15 കോടി രൂപയാണ് ഓപ്പണ്‍ഹൈമര്‍ നേടുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. തിരുവനന്തപുരത്തെയും ബാംഗ്ലൂരിലെയുമടക്കം ഇന്ത്യയിലെ പ്രധാനനഗരങ്ങളിലെ ഐ മാക്‌സ് തിയേറ്ററുകളിലെല്ലാം ആദ്യ ദിനങ്ങള്‍ ഷോകള്‍ ഹൗസ് ഫുള്ളായി കഴിഞ്ഞു. ഒരുലക്ഷം ടിക്കറ്റുകള്‍ ഇന്ത്യയില്‍ മാത്രം ഇതിനോടകം വിറ്റുപോയിട്ടുണ്ട്. 21 ന് പുലര്‍ച്ചെ തന്നെ എല്ലായിടങ്ങളിലും ഷോ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അഞ്ചുമിനുട്ട് ദൈര്‍ഘ്യമുള്ള ഓപ്പണിങ് സ്വീകന്‍സ് കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ യൂട്യൂബിലുടെ പുറത്തുവിട്ടിരുന്നു. എഡിറ്ററായ ജെന്നിഫര്‍ ലാം കട്ട് ചെയ്ത സ്വീകന്‍സാണ് യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ടത്.
2005 ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിനര്‍ഹമായ ' അമേരിക്കന്‍ പ്രൊമിത്യൂസ്: ദി ട്രയംഫ് ആന്‍ഡ് ട്രാജഡി ഓഫ് ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍' എന്ന പുസ്തകമാണ് ചിത്രത്തിനാധാരം. രണ്ടാം ലോകമഹായുദ്ധ കാലത്ത് അണുബോംബിന്റെ കണ്ടുപിടിത്തവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമായി ചിത്രത്തിനാധാരം. സിനിമയില്‍ സി.ജി.ഐ ഷോട്ടുകള്‍ ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ക്രിസ്റ്റഫര്‍ നോളര്‍ വെളിപ്പെടുത്തിയിരുന്നു. സ്‌ഫോടനങ്ങള്‍ ഉള്‍പ്പെടെ യഥാര്‍ഥ്യത്തോടെയാണ് ചിത്രീകരിച്ചതെന്നാണ് നോളന്‍ പറയുന്നത്.
അതിനിടെ ചിത്രത്തില്‍ ഓപ്പണ്‍ഹൈമറാകാന്‍ നടത്തിയ തയ്യാറെടുപ്പിനിടെ ഭഗവത്ഗീത വായിച്ചിരുന്നുവെന്ന് കഴിഞ്ഞദിവസം മര്‍ഫി വെളിപ്പെടുത്തിയിരുന്നു. ' വളരെ മനോഹരവും പ്രചോദനം നല്‍കുന്നതുമായ ഉള്ളടക്കമാണ് ഭഗവത് ഗീതയുടേത്. ഓപ്പണ്‍ഹൈമറിന് സാന്ത്വനവും ആശ്വാസവും നല്‍കിയ പുസ്തകമാണത്.' എന്നാണ് മര്‍ഫി ഭഗവത്ഗീതയെ കുറിച്ച് പറഞ്ഞത്. സംസ്‌കൃത പഠനം നടത്തിയതായും മര്‍ഫി വെളിപ്പെടുത്തി.
മൂന്ന് മണിക്കൂര്‍ 11 മിനുട്ടാണ് ഓപ്പണ്‍ഹൈമറിന്റെ ദൈര്‍ഘ്യം. ജപ്പാനില്‍ സിനിമയ്ക്ക് നിരോധനമുണ്ട്. അതേസമയം കഴിഞ്ഞ വാരം പ്രദര്‍ശനത്തിനെത്തിയ ടോം ക്രൂയിസ് ചിത്രം മിഷന്‍ ഇംമ്പോസിബിള്‍ ഡെഡ് റെക്കണിങ് പാര്‍ട്ട് വണ്‍ ഇന്ത്യന്‍ ബോക്‌സോഫീസിലും വിജയക്കുതിപ്പ് നടത്തുകയാണ്. ആദ്യദിനം 12.50 കോടിരൂപയാണ് ചിത്രം ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. ഈ റെക്കോര്‍ഡ് ഓപ്പണ്‍ഹൈമര്‍ മറികടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
Content Highlights: Christopher Nolan Film openhymmer realising news
Published: 19 Jul 2023, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented