പലതരത്തിലുളള സിനിമകളാണ് ഓരോ ആഴ്ചയിലും ബിഗ്സ്ക്രീനിലേക്കെത്തുന്നത്. നടന്നസംഭവങ്ങളും ബയോഗ്രഫിയും ചരിത്രവുമെല്ലാം സിനിമകളായി പുറത്തിറങ്ങാറുണ്ട്. അതുപോലെ ഹിറ്റായ പുസ്തകങ്ങളും സിനിമയാകാറുണ്ട്. അത്തരത്തില്‍ പുസ്തകത്തില്‍നിന്ന് ബിഗ്സ്ക്രീനിലെത്തിയ ബോളിവുഡ് സിനിമകളെ പരിചയപ്പെടാം.
3 ഇഡിയറ്റ്സ്
ആമിര്‍ ഖാന്, ഷര്‍മന്‍ ജോഷി, മാധവന് എന്നിവരെ പ്രധാന കഥാപാത്രമാക്കി രാജ്കുമാര് ഹിറാനി സംവിധാനം ചെയ്ത് സിനിമയാണ് 3 ഇഡിയറ്റ്സ്. തിയേറ്ററില്‍ വന്‍ ഹിറ്റായ ചിത്രം ചേതന്‍ ഭഗത്തിന്റെ ' ഫൈവ് പോയന്റ് സംവണ്‍' എന്ന പുസ്തകം അടിസ്ഥാനമാക്കിയായിരുന്നു.
കായി പോ ചെ
മൂന്ന് യുവാക്കളുടെ ജീവിതത്തിലൂടെ കടന്നുപോവുന്ന ചിത്രമായിരുന്നു കായി പോ ചെ. 2013-ല്‍ റിലീസായ ചിത്രം സംവിധാനം ചെയ്തത് അഭിഷേക് കപൂറാണ്. സുഷാന്ത് സിങ് രാജ്പുത്, രാജ്കുമാര് യാദവ്, അമിത് സാദ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തില്‍. ' ദ ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്' എന്ന ചേതന്‍ ഭഗതിന്റെ ഫിക്ഷന്‍ അടിസ്ഥാനമാക്കിയായിരുന്നു ഈ ചിത്രം.
7 ഖൂന് മാഫ്
പ്രിയങ്കാ ചോപ്ര പ്രധാനവേഷത്തിലെത്തിയ 7 ഖൂന് മാഫ് സംവിധാനം ചെയ്തിരിക്കുന്നത് വിശാല്‍ ഭരത്വാജാണ്. ഇര്ഫാന് ഖാന് അടക്കമുളളവരും ചിത്രത്തിലുണ്ട്. റസ്കിന് ബോണ്ടിന്റെ 'സുസന്നാസ് സെവന് ഹസ്ബന്‍ഡ്സ്' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് 7 ഖൂന് മാഫ് ഒരുക്കിയിരിക്കുന്നത്.
ദേവ്ദാസ്
ഷാരൂഖ് ഖാന്, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ദേവ്ദാസ്. സഞ്ജയ് ലീല ബന്‍സാലിയാണ് സിനിമയുടെ സംവിധായകന്. ബംഗാളി എഴുത്തുകാരന് ശരത് ചന്ദ്ര ചതോപാധ്യായയുടെ ദേവ്ദാസ് എന്ന പുസ്തകം അടിസ്ഥാനമാക്കിയാണ് ഈ ചിത്രം. 2002-ല്‍ റിലീസായ സിനിമ തിയേറ്ററില്‍ വന്‍ഹിറ്റായിരുന്നു.
ദ ബ്ലൂ അമ്പര്‍ല്ല
വിശാല്‍ ഭരത്വാജ് സംവിധാനം ചെയ്ത ചിത്രമാണ് ദ ബ്ലൂ അമ്പര്‍ല്ല. 2006-ല്‍ റിലീസായ ചിത്രത്തില്‍ പങ്കജ് കപൂറായിരുന്നു പ്രധാനവേഷത്തില്‍. തിയേറ്ററില്‍ വന്‍പരാജയമായ ചിത്രം റസ്കിന് ബോണ്ടിന്റെ ദ ബ്ലൂ അമ്പര്‍ല്ല എന്ന നോവല്‍ അടിസ്ഥാനമാക്കിയായിരുന്നു.
Content Highlights: Bollywood movies inspired by books
Published: 29 May 2025, 03:43 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented