അനുരാഗ് കശ്യപ് തിരക്കഥാരചനയും സംവിധാനവും നിർവഹിച്ച 'കെന്നഡി' റിലീസിനൊരുങ്ങുകയാണ്. 2023-ൽ ചിത്രീകരണം പൂർത്തിയായ സിനിമ, ഇതുവരെ ഇന്ത്യയിലെ തിയേറ്ററുകൾ റിലീസ് ചെയ്തിട്ടില്ല. സെൻസർ ബോർഡുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്‌നങ്ങൾ കാരണമാണ് സിനിമ ഇതുവരെ തിയേറ്ററിലെത്താതിരുന്നത്. സണ്ണി ലിയോൺ, രാഹുൽ ഭട്ട്, മോഹിത് തകൽകർ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
ഫെബ്രുവരി 20-ന് ഒ.ടി.ടി.യിലാണ് സിനിമ റിലീസാവുക. 2023-ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. അന്ന് സിനിമ കണ്ട കാണികൾ ഏഴുമിനിറ്റോളം എണീറ്റുനിന്ന് കൈയടിച്ചു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് അനുരാഗ് ഇപ്പോൾ.
അതിനിടെ ഒരു യൂട്യൂബ് അഭിമുഖത്തിൽ ഒരു നടനെക്കുറിച്ചുള്ള അനുരാഗിന്റെ പരാമർശങ്ങൾ ചർച്ചയാവുകയാണ്. അഭിമുഖത്തിൽ ഏതെങ്കിലും സിനിമയുടെ ചിത്രീകരണത്തിനിടെ, ഒരു നടനെ അഭിനയിപ്പിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ എന്ന് അനുരാഗിനോട് ചോദിച്ചു. അതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു, ''ഉണ്ട്, ഒരിക്കൽ ഞാൻ ശരിക്കും കുടുങ്ങിപ്പോയിട്ടുണ്ട്. ഒരിക്കൽ ഒരു നടൻ, എന്തുകൊണ്ടാണെന്നറിയില്ല. അയാൾക്ക് നേരെ നടക്കാൻ പോലുമറിയില്ലായിരുന്നു. അതെല്ലാം അവൻ മറികടക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. ചെറിയൊരു സ്ഥലത്തായിരുന്നു ഷൂട്ടിങ്. അയാൾക്ക് ശരിക്ക് നടന്നുവരാനും പറ്റുമായിരുന്നു. പക്ഷേ എനിക്കറിയില്ല. എന്തുകൊണ്ടാണ് അയാൾക്ക് അത് കഴിയാതിരുന്നതെന്ന്. കൈകാലുകൾ അയാളുടെ നിയന്ത്രണത്തിൽ അല്ലാത്തതുപോലെയായിരുന്നു'', അനുരാഗിന്റെ വാക്കുകൾ.
''എനിക്ക് ദേഷ്യവും നിരാശയും വന്നു. ഞാൻ ഒരു ചോക്ക് എടുത്തു. ചോക്കുകൊണ്ട് ചുവരിൽ ഓരോ വശങ്ങളിലും രേഖപ്പെടുത്തി. എന്നിട്ട് അയാളോട് പറഞ്ഞു, 'ഇനി നടക്കുമ്പോൾ നിന്റെ ശരീരത്തിൽ ചോക്കിന്റെ അടയാളം കണ്ടാൽ, ഞാൻ നിന്നെ ഈ സിനിമയിൽനിന്ന് മാറ്റും. അതുപറഞ്ഞ് വീണ്ടും ഷൂട്ടിങ് തുടങ്ങി. അടുത്ത ടേക്കിൽ ആ നടത്തം ശരിയായി''.
'സാലി മൊഹബ്ബത്തി'ലാണ് അനുരാഗ് അവസാനമായി അഭിനയിച്ചത്. വൺ ടു വൺ, ഡക്കോയിറ്റ്: എ ലവ് സ്‌റ്റോറി എന്നീ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anurag Kashyap reveals frustration with an actor`s inability to walk properly during filming. `Kennedy` set for OTT release on Feb 20
Published: 20 Feb 2026, 11:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented