ഇന്ത്യയിലെ പ്രധാനപ്പെട്ട എന്റർടെയിൻമെന്റ് മേഖലയാണ് ക്രിക്കറ്റും ബോളിവുഡും. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നായികമാരും തമ്മിലുളള ബന്ധങ്ങള്‍ എക്കാലത്തും വാര്‍ത്തകളില്‍ നിറയാറുണ്ട്. അവരുടെ പ്രണയത്തിനും സൗഹൃദത്തിനും വര്‍ഷങ്ങളായി വലിയ പ്രാധാന്യം ലഭിക്കുന്നു. ചില സൗഹൃദങ്ങളും പ്രണയങ്ങളും വിവാഹത്തിലേക്കുമെത്തും. അത്തരത്തില്‍ നടന്ന ബോളിവുഡ്- ക്രിക്കറ്റ് വിവാഹങ്ങളിലൂടെ.

മന്‍സൂര്‍ അലി ഖാന്‍- ഷര്‍മിള ടാഗോര്‍

placeholder
മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ഷര്‍മിള ടാഗോറും / ഫോട്ടോ: PTI

ക്രിക്കറ്റ്- ബോളിവുഡ് വിവാഹ ട്രെന്‍ഡിന് തുടക്കം കുറിച്ചത് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ഷര്‍മിള ടാഗോറുമാണ്. ഇന്ത്യയ്ക്കായി 46 ടെസ്റ്റ് കളിച്ച താരമാണ് മന്‍സൂര്‍ അലി ഖാന്‍. ബോളിവുഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് ഷര്‍മിള. 1969 ഡിസംബര്‍ 27-നായിരുന്നു ഇരുവരും തമ്മിലുളള വിവാഹം. ബോളിവുഡ് അഭിനേതാക്കളായ സൈഫ് അലി ഖാൻ, സോഹ അലി ഖാൻ, ജ്വല്ലറി ഡിസൈനർ സബ അലി ഖാൻ എന്നിവരാണ് മക്കൾ. 

അസ്ഹറുദ്ദീന്‍- സംഗീത ബിജ്‌ലാനി

placeholder
അസ്ഹറുദ്ദീനും സംഗീത ബിജ്‌ലാനിയും / ഫോട്ടോ: PTI

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ആദ്യ പങ്കാളി ബോളിവുഡില്‍നിന്നായിരുന്നു. സംഗീത ബിജ്‌ലാനി. നീണ്ട പ്രണയത്തിന് ശേഷം 1986-ലായിരുന്നു ഇരുവരുടെയും വിവാഹം. 2010-ല്‍ ഇരുവരും തമ്മിലുളള ബന്ധം അവസാനിപ്പിച്ചു

വിരാട് കോലി- അനുഷ്‌ക

placeholder
വിരാട് കോലിയും അനുഷ്‌ക ശര്‍മയും / ഫോട്ടോ: PTI

ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ സൗഹൃദം പ്രണയത്തിലെത്തി. 2017-ലായിരുന്നു ഈ സ്റ്റാര്‍ കപ്പിളിന്റെ വിവാഹം. 2021-ല്‍ വാമിക എന്ന പെണ്‍കുഞ്ഞും 2024-ല്‍ അകായ് എന്ന ആണ്‍കുഞ്ഞും ദമ്പതികള്‍ക്ക് പിറന്നു.

സഹീര്‍ ഖാന്‍- സാഗരിക

placeholder
സഹീര്‍ ഖാനും സാഗരിക ഗാഡ്‌ഗെയും / ഫോട്ടോ: PTI

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് സഹീര്‍ ഖാന്‍. 2011-ല്‍ ഏകദിന ലോകകപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിലെ അംഗം. സഹീറും പങ്കാളിയെ കണ്ടെത്തിയിരിക്കുന്നത് ബോളിവുഡില്‍ നിന്നാണ്. സാഗരിക ഗാഡ്‌ഗെയാണ് സഹീറിന്റെ ഭാര്യ. ചക്‌ദേ ഇന്ത്യ എന്ന സിനിമയിലൂടെയായിരുന്നു സാഗരികയുടെ ബോളിവുഡ് അരങ്ങേറ്റം.

ഹര്‍ഭജന്‍- ഗീത

placeholder
ഹര്‍ഭജന്‍ സിങ്ങും ഗീത ബസ്‌റയും / ഫോട്ടോ: PTI

ഇന്ത്യയുടെ മുന്‍സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് വിവാഹം കഴിച്ചത് ഗീത ബസ്‌റയെയാണ്. ദില്‍ ദിയാ ഹേ, ദ ട്രെയിന്‍, ലോക്ക് അടക്കമുളള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ഗീത. 2015-ലായിരുന്നു ഇരുവരും തമ്മിലുളള വിവാഹം.
ഇനിയും ഒരുപാട് ക്രിക്കറ്റ് താരങ്ങള്‍ ബോളിവുഡില്‍ നിന്ന് പങ്കാളിയെ കണ്ടെത്തിയിട്ടുണ്ട്. ഹേസൽ കീച്ചിനെ കല്യാണം കഴിച്ച യുവ് രാജ് സിങ്, നടാഷ സ്റ്റാന്‍കോവിച്ചിനെ പങ്കാളിയാക്കിയ ഹാര്‍ദിക് പാണ്ഡ്യ, ആതിയ
ഷെട്ടിയെ വിവാഹം ചെയ്ത ലോകേഷ് രാഹുല്‍ എന്നിവരെല്ലാം ഈ കൂട്ടുകെട്ടിന്റെ ഉദാഹരണങ്ങളാണ്.