'കിൽ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടനാണ് ലക്ഷ്യ. 'ദ ബാ*ഡ്‌സ് ഓഫ് ബോളിവുഡ്' എന്ന നെറ്റ്ഫ്ലിക്സ് സീരീസിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് അദ്ദേഹമിപ്പോൾ. ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ചിരുന്ന ലക്ഷ്യ, ലക്ഷങ്ങൾ പ്രതിഫലമുള്ള ജോലിയുപേക്ഷിച്ചാണ് സിനിമാമേഖലയിലേക്ക് കടക്കുന്നത്. പ്രതിദിനം 15,000 രൂപ പ്രതിഫലം വാങ്ങിയിരുന്നതിനെപ്പറ്റി കഴിഞ്ഞ വർഷം രൺവീർ അല്ലാബാദിയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഒപ്പം താൻ ഒരു ദിവസം സമ്പാദിക്കുന്ന തുകയാണ് തന്റെ അച്ഛൻ രമേഷ് ലാൽവാനിയുടെ ഒരു മാസത്തെ ശമ്പളമെന്നും.
പ്രതിമാസം 30 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് വരാനുള്ള ധൈര്യം ലക്ഷ്യക്ക് എങ്ങനെ കിട്ടിയെന്ന് നിർമ്മാതാവ് രമേഷ് തൗരാനി തന്നോട് ചോദിക്കാനാവശ്യപ്പെട്ടതായി അഭിമുഖത്തിൽ രൺവീർ പറഞ്ഞു. അതിന് ലക്ഷ്യയുടെ മറുപടിയിങ്ങനെയായിരുന്നു. “എനിക്കറിയില്ല. ടിവിയിൽ, പ്രതിദിന വേതന രീതിയാണ്. ഞങ്ങൾക്ക് ദിവസക്കൂലിയാണ് കിട്ടുന്നത്, ഓരോ ദിവസവും 15,000, 20,000, 25,000 രൂപ എന്നിങ്ങനെ. അക്കാലത്ത് എൻ്റെ പ്രതിഫലം വളരെ നല്ലതായിരുന്നു”
സിനിമകളിലേക്ക് വരുന്നതിന് മുമ്പ് പരമ്പരകളിലാണ് ലക്ഷ്യ അഭിനയിച്ചിരുന്നത്. 'വാരിയർ ഹൈ', 'അധൂരി കഹാനി ഹമാരി', 'പ്യാർ തൂനെ ക്യാ കിയാ', 'പർദേശ് മേം ഹേ മേരാ ദിൽ', 'പോറസ്' തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച 'കിൽ' ഒരു വയലൻസ് ചിത്രമായിരുന്നു, ആഗോളതലത്തിൽ വലിയ വിജയമായി.
'പോറസ്' അവസാനിക്കാറായ സമയത്തെക്കുറിച്ചും ലക്ഷ്യ സംസാരിച്ചു. "പോറസ് അവസാനിക്കുകയാണ്. എനിക്കൊരു പുതിയ ഷോ ലഭിച്ചിട്ടുണ്ട്, അവർ എനിക്ക് ഇത്ര തുക പ്രതിദിനം വാഗ്ദാനം ചെയ്യുന്നു' എന്ന് അച്ഛനെ വിളിച്ച് പറഞ്ഞു. ഒരു മധ്യവർഗ കുടുംബത്തിൽ നിന്നുള്ള അച്ഛൻ പറഞ്ഞത്, 'അതെടുത്തോളൂ, എന്താണ് പ്രശ്നം? നീ ഒരു ദിവസം സമ്പാദിക്കുന്ന തുകയാണ് എൻ്റെ ഒരു മാസത്തെ ശമ്പളം' എന്നായിരുന്നു"വെന്നും ലക്ഷ്യ പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Actor Lakshya reveals quitting a lucrative ₹15,000 per day job for his acting dreams, sharing his father`s surprise and insights into his career in TV, films, and web series like `Kill` and `The Ba***ds of Bollywood`
Published: 05 Oct 2025, 03:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented