ഋതുക്കളില്‍ ചുരം കയറിവരുന്ന മേഘങ്ങളും വനപാതകളും; പച്ചപ്പുനിറഞ്ഞ മലയോരത്തേക്ക്...

ഇളംപച്ച നിറമുള്ള ഇലകള്‍ കൊണ്ട് ഇരുവശവും പന്തലിട്ട തണുപ്പുള്ളറോഡിലൂടെ കാര്‍ നീങ്ങാന്‍ തുടങ്ങിയിട്ട് കുറച്ചു നേരമായി. റോഡ്‌പോവുന്ന ഭാഗങ്ങളില്‍ മാത്രം ആകാശം ഒരു വെളുത്ത കീറായികാണുന്നുണ്ട്. ഏതോ ഒരു വളവില്‍ വച്ച് നെറ്റ് കണക്ഷന്‍നഷ്ടപ്പെട്ടതിനാല്‍ ഗൂഗിള്‍ മാപ്പിലെ കാര്‍ കുറച്ചുനേരമായി ഫോണില്‍ തന്നെ കിടന്ന് കറങ്ങുകയാണ്. വഴിചോദിച്ചുനോക്കാന്‍ കാല്‍നടയാത്രക്കാരനോ ടൂവീലറുകാരനോ ഇതുവരെ വന്നില്ല. റോഡിനോട് ചേര്‍ന്ന് അല്പം നിരപ്പായ സ്ഥലം കണ്ടപ്പോള്‍ കാറ് സൈഡിലേക്ക് ഒതുക്കിയിട്ടു.
അധിക സമയം കഴിയും മുന്‌പേ, 'വഴി ഞാന്‍ പറഞ്ഞതരാം' എന്നമുഖഭാവത്തില്‍ വെളുത്ത സ്‌കൂട്ടറില്‍ ഹെല്‍മെറ്റിടാത്ത ചിരിയുമായിഒരാള്‍ വന്നു. ഇങ്ങനെയുള്ള എത്ര പേരെ ഞാന്‍ കണ്ടിരിക്കുന്നുഎന്ന ഭാവത്തില്‍ ചോദ്യങ്ങള്‍ക്കവസരം നല്‍കാതെ നല്ല പാലക്കാടന്‍ശൈലിയില്‍ ഇങ്ങോട്ട് പറഞ്ഞു തുടങ്ങി ''കവ അന്വേഷിച്ചു വന്നതാവും അല്ലേ, ഇതുതന്നെയാണ് കവ. കുറച്ചുകൂടിമുന്നോട്ടുപോയാല്‍ കാഴ്ചകള്‍ കാണാന്‍ പറ്റിയ ഒരു സ്ഥലമുണ്ട്'' തുടര്‍ന്ന് തന്നെപ്പറ്റിയും കവയെപ്പറ്റിയും എവിടെയാണ് നല്ല ചായയുംപഴംപൊരിയും കിട്ടുക എന്നതിനെപ്പറ്റിയും ഒരു ചെറിയ ക്ലാസ് തന്നെതന്ന് മുഖത്തെ ഗ്രാമീണ ചിരി അവിടെത്തന്നെ നിലനിര്‍ത്തി അയാള്‍യാത്രപറഞ്ഞു പോയി. മഹേന്ദ്രന്‍ എന്നാണ് പേര്, ബാബു എന്നുവിളിക്കും കഞ്ചിക്കോടുള്ള ഏതോ കമ്പനിയിലായിരുന്നു ജോലി. ഇപ്പോള്‍ കൃഷിയൊക്കെയായി പേരക്കുട്ടികളെയൊക്കെ നോക്കിസന്തോഷത്തോടെ ജീവിക്കുന്നു.
ഒലവക്കോട് ട്രെയിനിറങ്ങിയാലും പാലക്കാട് ബസ്സിറങ്ങിയാലുംപാലക്കാട് നഗരത്തോട് ചേര്‍ന്നുകിടക്കുന്ന മലമ്പുഴയിലേക്കെത്താന്‍വലിയ പ്രയാസമില്ല. മലമ്പുഴ ഡാമും ഉദ്യാനവും കാനായിയുടെയക്ഷിയും പ്രസിദ്ധമാണല്ലോ, എന്നാല്‍ മലമ്പുഴയില്‍ നിന്നുംഏതാനും ചുവടുകൂടി വച്ചാല്‍ കവയിലെത്താം. കവ ശരിക്കുമൊരു ഡ്രൈവിംഗ് ഡസ്റ്റിനേഷനാണെന്നു പറയാം. അത്ര മനോഹരമാണ് മലമ്പുഴയില്‍നിന്നും കവയിലേക്കുള്ള റോഡ്. വനപാതകളെ ഓര്‍മ്മിപ്പിക്കുന്നറോഡിന് ഇരു വശവും പ്രായമായ മരങ്ങളും വള്ളിപ്പടര്‍പ്പുകളുമാണ്.
വിരുന്നു വരുന്ന മേഘങ്ങള്‍
മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശമാണ് കവ. മൂന്നു ഭാഗം മലകളുംനടുക്ക് അണകെട്ടിനിര്‍ത്തിയ വെള്ളവും. ജലവും മലകളുംചേര്‍ന്നുനില്ക്കുന്ന ഭൂപ്രകൃതിയയായതുകാരണമാവണം എല്ലാഋതുക്കളിലും ചുരം കടന്നു വരുന്ന മേഘങ്ങളാണ് കവയില്‍. വേനല്‍കാലത്ത് ഇളം നീല ആകാശത്ത് തൂവെള്ളപഞ്ഞിമേഘങ്ങളാണെങ്കില്‍ മഴക്കാലത്തത് കറുപ്പു ചേര്‍ന്ന് പെയ്യാന്‍മുട്ടി നില്‍ക്കുന്ന സങ്കടമേഘങ്ങളായിരിക്കും. സായാഹ്നങ്ങളില്‍ അവ മഞ്ഞയില്‍ നിന്ന് കടും ചുവപ്പിലേക്കുള്ള പ്രയാണത്തിലായിരിക്കും.
മലകള്‍ അവസാനിക്കുകയും തടാകം തുടങ്ങുകയും ചെയ്യുന്നസ്ഥലത്താണ് കവയിലെ വ്യൂപോയിന്റ്. വാഹനം റോഡ് സൈഡിലൊതുക്കി തടാകത്തിലേക്ക് തലനീട്ടി നില്‍ക്കുന്ന അക്കേഷ്യ മരങ്ങളുടെയും, വര്‍ഷങ്ങളായി പനകളെ പുണര്‍ന്നു നില്‍ക്കുന്ന പേരാലുകളുടെയും തണലേറ്റ് എതിരെ വല്ലപ്പോഴും മാത്രം വാഹനങ്ങള്‍ വരുന്ന പാതകളിലൂടെ ഒരു നടത്തമാവാം. നഗരത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഗ്രാമങ്ങള്‍ എങ്ങിനെയാണെന്ന് കണ്ടറിയാം. വഴിയോരത്തെവച്ചുകെട്ടിയുണ്ടാക്കിയ ചായക്കടക്കു മുന്നിലെ വെട്ടുകല്ലുകള്‍ക്കുമുകളില്‍ വച്ചിരിക്കുന്ന പലകബഞ്ചിലിരുന്ന് നാട്ടുകാരോട് കുശലംപറഞ്ഞ് ഒരു ചായകുടിക്കാം.
മഴക്കാലം കഴിഞ്ഞുള്ള മാസമായതിനാല്‍ റിസര്‍വോയറിലെ ജലവിതാനം ഉയര്‍ന്നു നില്‍ക്കുകയാണ്. അരയോളും വെള്ളത്തില്‍മുങ്ങിനില്‍ക്കുകയാണ് കവയിലെ വ്യൂപോയിന്റില്‍ നിന്നും കാണുന്നപാലക്കാടന്‍ പനകള്‍.
വേനല്‍ക്കാലമാണ് കവയിലെ മനോഹരമായ സമയം. വേനല്‍ക്കാലമാവുന്നതോടെ ജലവിതാനം കുറയുകയും കവയിലെ സമതലങ്ങള്‍ പ്രത്യക്ഷമാവുകയും ചെയ്യും. മാനം നിറയെ തെളിമേഘങ്ങള്‍ നിറയും. ചെളി നിറഞ്ഞിരുന്ന നിലങ്ങളില്‍ പച്ചപ്പുല്ലുകള്‍ തഴച്ചുവളരാന്‍തുടങ്ങും. ക്രമേണ കവ പച്ചപ്പു നിറഞ്ഞ ഒരു സമതലമായി മാറും. കാലിമേക്കാനും മീന്‍പിടിക്കാനുമായി തദ്ദേശീയരും ക്രിക്കറ്റ്കളിക്കാനായി കുട്ടികളും സായാഹ്നങ്ങള്‍ ആസ്വദിക്കാനായിസഞ്ചാരികളും ഇവിടേക്കെത്തും. കവ സിനിമാചിത്രീകരണസംഘങ്ങളുടെയും സേവ് ദി ഡേറ്റ് ഷൂട്ടുകാരുടെയുംഇഷ്ടലൊക്കേഷനായി മാറും. കവയിലെ വെയിലുള്ള പകലുകള്‍തുമ്പികളും ശലഭങ്ങളും വണ്ടുകളുമേറ്റെടുക്കും. ചതുപ്പുകളില്‍ ദേശാനപ്പക്ഷികള്‍ വിരുന്നുവരും. കവയാകെ മറ്റൊരു ഋതുവിന്റെ മേല്‍വസ്ത്രമെടുത്തണിയും.
Situated near Malampuzha in Palakkad district, Kava known as the gateway of rains to Kerala. Kava is a beautiful green-land surrounded by mountains all around. This small Village/hamlet in Alathur Block in Palakkad It comes under Kizhakkanchery Panchayath. It belongs to Central Kerala Division . It is located 13 KM towards East from District head quarters Palakkad.
The sunset in Kava is splendid in shining hues. The forest around Kava village is home to rare birds and butterflies.
Getting there:
- By Air: Coimbatore International Airport, 70 km. Cochin International Airport, 124 km.
- By Rail: Palakkad Jn, 13 km
- By Road: You can reach Kava by
- Palakkad-Malampuzha route. 6 Km from Malampuzha
Content Highlights: kava travelogue