ഇടതുകൈയിലെ വലിയൊരുഭാഗം തുരന്നു പോയതുപോലിരിക്കുന്നു, കരടി കടിച്ചെടുത്തതാണെന്നും പറഞ്ഞു അയാൾ നടന്നു

മലമടക്കുകളിൽനിന്ന് ചെറുനീർച്ചാലുകളായി ഒഴുകിയെത്തുന്ന താമ്രഭരണിനദി അംബാസമുദ്രത്തെ പച്ചയണിയിപ്പിക്കുന്നു. പശ്ചിമഘട്ടം അതിരുതീർത്ത സുന്ദരഗ്രാമമാണ് അംബാസമുദ്രം. സംഘകാലകൃതികളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള താമ്രഭരണി, ഈ ഗ്രാമത്തിന്റെ ജീവശ്വാസമാണ്. തമിഴ്‌സംസ്‌കാരവും പൈതൃകവും ഇഴുകിച്ചേർന്ന പുണ്യഭൂമി. പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയുടെ ഒരുഭാഗത്താണ് അംബാസമുദ്രം സ്ഥിതിചെയ്യുന്നത്. മറുഭാഗത്ത് കേരളവും. ഈ മലനിരകൾക്ക് ഇരുപുറവുമായി കിടക്കുന്ന ഭൂമികകളിലേക്ക് പക്ഷേ, എളുപ്പത്തിലെത്തിച്ചേരാനാകില്ല. അനന്തപുരിയിൽനിന്നും ആരംഭിച്ച യാത്ര ഞങ്ങളെ, മരുത്വാമല പിന്നിട്ട് അരുവായ്‌മൊഴി ചുരം കയറ്റിവിട്ടു. പഴയ തിരുവിതാംകൂറിനെ തിരുനെൽവേലിയുമായി ബന്ധിപ്പിക്കുന്ന ചുരംപാതയാണിത്.
Content Highlights: Comprehensive guide to the historical and spiritual significance of Ambasamudram., Insights into the Thamirabarani river ecosystem and local temple architecture., Updated 2026 travel logistics for visiting Papanasam Dam and Kalakkad Mundanthurai Tiger Reserve., Cultural highlights of the Kani tribal traditions and the Aadi month festival.