'നാണവും ആത്മാഭിമാനവുമില്ലേ'; വിവാഹച്ചടങ്ങിൽ ഒരുമിച്ചെത്തി വിജയ്‌യും തൃഷയും

കഴിഞ്ഞയാഴ്ചയാണ് തമിഴ് നടൻ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനഹർജിയുമായി കോടതിയെ സമീപിച്ചത്. (vijay divorce case) കുറച്ചുകാലങ്ങളായി ഇരുവരും അകൽച്ചയിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും, ഈ വാർത്ത സകലരെയും ഞെട്ടിച്ചു. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും വിജയ് ആ നടിക്കൊപ്പം സ്ഥിരമായി വിദേശയാത്രകൾ നടത്തുന്നുവെന്നും സംഗീത ആരോപിച്ചിരുന്നു. അതിൽനിന്ന് അകന്നുനിൽക്കാമെന്ന് ഒരിക്കൽ വിജയ് സമ്മതിച്ചുവെന്നും, എന്നാൽ അതിനുശേഷവും സ്ഥിരമായി വിദേശയാത്രകളിൽനിന്നുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നുവെന്നും സംഗീത ഹർജിയിൽ പറയുന്നു. അത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവർ പറഞ്ഞു.
ஏ.ஜி.எஸ் தயாரிப்பு நிறுவனத்தின்
கல்பாத்தி சுரேஷ் - மீனாட்சி சுரேஷின் மகன் திருமண வரவேற்பு நிகழ்ச்சியில் தவெக தலைவர் விஜய் மற்றும் த்ரிஷா ஒன்றாக கலந்து கொண்டனர்#TVKVijay | #TrishaKrishnan | #viralvideo | #ThanthiTV pic.twitter.com/DKSso6Vb2r— Thanthi TV (@ThanthiTV) March 5, 2026
നടിയാരാണെന്ന് ഹർജിയിൽ സംഗീത പറഞ്ഞിരുന്നില്ല. എന്നാൽ ഈ ഹർജിയിലെ വിവരങ്ങൾ പുറത്തുവന്നപ്പോൾ തന്നെ, ആ നടി തൃഷയാണെന്ന് പലരും ഉറപ്പിച്ചു. പിന്നാലെ തൃഷയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായി.
അപ്പോഴൊന്നും വിജയ്‌യോ തൃഷയോ ഒരു പ്രതികരണവും നടത്തിയിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം ഒരു വിവാഹച്ചടങ്ങിൽ ഇരുവരും ഒരുമിച്ചെത്തിയത്. നിർമാതാവ് കൽപ്പാത്തി എസ്.സുരേഷിന്റെ മകന്റെ വിവാഹസത്കാരത്തിൽ പങ്കെടുക്കാനാണ് ഇരുവരും ഒരുമിച്ച് വന്നത്. ഒരേ കാറിൽ ഏകദേശം ഒരേനിറത്തിലുള്ള വസ്ത്രം ധരിച്ചാണ് താരങ്ങൾ എത്തിയത്. ഏറെ നേരം വധൂവരൻമാർക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. പ്രശ്‌നങ്ങൾക്കുശേഷം തൃഷയും വിജയ്‌യും ആദ്യമായി ഒരുമിച്ചെത്തിയ വേദി കൂടിയാണിത്.
വളരെ പെട്ടെന്നാണ് ആ വേദിയിൽനിന്നുള്ള വീഡിയോ വൈറലായത്. സംഗീതയുടെ ആരോപണങ്ങളെല്ലാം ശരിയായിരുന്നുവോ എന്നാണ് സോഷ്യൽമീഡിയയും ആരാധകരും ചോദിക്കുന്നത്. ശക്തമായ പ്രതികരണങ്ങളാണ് പലയാളുകളും നടത്തിയത്. സെലിബ്രിറ്റികളെ ആരാധിക്കുന്ന സംസ്‌കാരം അവസാനിപ്പിക്കണമെന്നും രണ്ടുപേരും ഇങ്ങനെ ചെയ്തതിന് വിമർശിക്കപ്പെടണമെന്നും ഒരു ഉപയോക്താവ് എഴുതി. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും എത്ര അഭിമാനത്തോടെയാണ് വിജയ് നിൽക്കുന്നതെന്ന് മറ്റൊരാൾ എഴുതി. 'zero shame, zero self-awareness, zero respect for himself' എന്നും വിജയ്‌യെ ചിലർ വിശേഷിപ്പിച്ചു. 'ഒട്ടും നാണമില്ലേ' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.
അതേസമയം, നിരവധി ആരാധകർ അഭിനേതാക്കളെ ന്യായീകരിച്ചു. ഇതൊന്നും ആരും സ്ഥിരീകരിച്ചിട്ടില്ലെന്നും അതുകൊണ്ട് നിഗമനങ്ങളിൽ എത്തരുതെന്നും അവർ വാദിച്ചു. ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും അതുകൊണ്ടാണ് ഒരുമിച്ചെത്തിയതെന്നും ചിലർ വാദിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actors Vijay and Trisha made a public appearance together at a wedding., This follows Vijay's wife Sangeetha filing for divorce, alleging an affair., The actress in the allegation is widely speculated to be Trisha.