സിനിമയുടെ തിരക്കുകളിൽനിന്നെല്ലാം അകന്ന് ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയാണ് നടി തൃഷ (Trisha Krishnan). ലണ്ടനിലെ ചൈനാടൗണിലൂടെ കൂട്ടുകാർക്കൊപ്പം നടക്കുന്ന തൃഷയുടെ വീഡിയോ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. ആർഭാടങ്ങളില്ലാതെ ലളിതമായ വസ്ത്രം ധരിച്ച്, കൂട്ടുകാർക്കൊപ്പം സമയം ആസ്വദിക്കുന്ന തൃഷയുടെ വീഡിയോയാണ് ആരാധകരേറ്റെടുത്തത്. തിരക്കേറിയ ആ പ്രദേശത്ത് താരത്തെ കണ്ട ഏതോ ആരാധകർ വീഡിയോ എടുക്കുകയും പോസ്റ്റ് ചെയ്യുകയുമായിരുന്നു.
ബ്ലാക് ടോപ്പും ബ്ലൂ ജീൻസും ധരിച്ച തൃഷയെയാണ് വീഡിയോയിൽ കാണാനാവുക. എന്നാലിത് പുറത്തുവന്നതോടെ പല തരത്തിലുള്ള ചർച്ചകൾക്കാണ് തുടക്കം കുറിച്ചത്. സുഹൃത്തുക്കളുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളിലായിരുന്ന തൃഷയെ വീഡിയോയിൽ പകർത്തിയത് അനാവശ്യമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തി. 'വീഡിയോ പകർത്തുന്നത് ഒന്ന് നിർത്താമോ? ഒട്ടും മര്യാദയില്ല,' എന്ന് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് കമന്റ് ചെയ്തു. 'അവരെ വെറുതെ വിടൂ; എന്തിനാണ് എല്ലാം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്? അവർക്ക് അല്പം സ്വകാര്യത നൽകൂ,' എന്ന് മറ്റൊരാൾ കുറിച്ചു.
മറ്റൊരാൾ ഇതിനെ 'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം' എന്നാണ് വിശേഷിപ്പിച്ചത്. 'അനുവാദമില്ലാതെ ഒരിക്കലും ഇത്തരം കാര്യങ്ങൾ ചെയ്യാൻ പാടില്ല. അത് എങ്ങനെ ചെയ്തു എന്നത് വിഷയമല്ല. മാത്രമല്ല, ഇതൊരു പൊതുസ്ഥലമല്ല, മറിച്ച് സ്വകാര്യ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റാണ്.' വീഡിയോ ഓൺലൈനിൽ പങ്കുവെച്ച തീരുമാനത്തെ മറ്റൊരു വ്യക്തി ചോദ്യം ചെയ്തുകൊണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു: 'എന്തിനാണ് നിങ്ങൾ ഇത് പോസ്റ്റ് ചെയ്യുന്നത്? അവൾ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയാണ് സ്വന്തം കാര്യം നോക്കി ജീവിക്കാൻ നോക്കൂ.'
'കറുപ്പ്' എന്ന ചിത്രത്തിലാണ് തൃഷ അവസാനമായി അഭിനയിച്ചത്. അതിനുശേഷം അവർ പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Trisha Krishnan is currently enjoying her vacation in London. A video of Trisha walking with friends in Chinatown went viral on social media., Fans and social media users criticized the filming, calling it an invasion of privacy
Published: 31 Aug 2026, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented