ഭാര്യയ്ക്കും മക്കൾക്കും 250 കോടി; വിവാഹമോചനക്കേസ് ഒത്തുതീർപ്പാക്കാൻ വിജയ്‌യുടെ ശ്രമം

27 വർഷത്തെ ദാമ്പത്യബന്ധത്തിനുശേഷം കഴിഞ്ഞയാഴ്ചയാണ് നടനും രാഷ്ട്രീയനേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. (vijay divorce case) തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിലുള്ള കോടതിയിലാണ് അവർ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മറ്റൊരു നടിയുമായി വിജയ്ക്കുള്ള വിവാഹേതരബന്ധമാണ് കാരണമായി സംഗീത പറഞ്ഞിരിക്കുന്നത്. മ്യൂച്വൽ ഡിവോഴ്‌സിനായിരുന്നു സംഗീതയ്ക്ക് താത്പര്യമെങ്കിലും വിജയ്ക്ക് അതിനോട് ഇഷ്ടമില്ലായിരുന്നുവെന്നും പറയപ്പെടുന്നു.
ഇപ്പോൾ പുറത്തുവന്ന ചില റിപ്പോർട്ടുകൾ പറയുന്നത് കേസ് ഒത്തുതീർപ്പാക്കാൻ വിജയ് ആഗ്രഹിക്കുന്നുവെന്നാണ്. വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ കോടതിക്ക് പുറത്തു തീർപ്പാക്കാനാണ് വിജയ്ക്ക് താത്പര്യം. ഈ വിഷയത്തിൽ സംഗീതയുമായി വിജയ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
സംഗീതയ്ക്കും മക്കൾക്കും നഷ്ടപരിഹാരമായി 250 കോടി രൂപ കൊടുത്ത് ഒത്തുതീർപ്പാക്കാനാണ് ഇപ്പോൾ വിജയ്‌യുടെ ശ്രമം. എന്നിരുന്നാലും, തുക എങ്ങനെ വിതരണം ചെയ്യുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇരു കക്ഷികളും പരസ്പര ധാരണയിലെത്തിയാൽ വിവാഹമോചന ഹർജി സംഗീത പിൻവലിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനായുള്ള ശ്രമങ്ങളിലാണ് താരത്തിന്റെ അഭിഭാഷകർ. എന്നാൽ, ഇതിനെ സംബന്ധിച്ച് സംഗീതയുടെ ഭാഗത്തുനിന്ന് യാതൊരു ഔദ്യോഗികസ്ഥിരീകരണവുമുണ്ടായിട്ടില്ലെന്നും തമിഴ് ഫിലിമി ബീറ്റ് റിപ്പോർട്ട് ചെയ്യുന്നു.
കുടുംബത്തിന്റെ സ്വകാര്യത നിലനിർത്താനാണ് താരത്തിന്റെ ശ്രമമെന്നും പറയപ്പെടുന്നു. അതിനൊപ്പം വിവാഹമോചനം, ഹർജിയിലെ ആരോപണങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കാനോ, അത് കൈകാര്യം ചെയ്യാനോ താരം ആഗ്രഹിക്കുന്നില്ലത്രെ.
അതിനൊപ്പം വിവാഹമോചനത്തെക്കുറിച്ചോ അതുമായി നടക്കുന്ന ചർച്ചകളെക്കുറിച്ചോ പരസ്യമായി അഭിപ്രായം പറയുന്നതിൽനിന്ന് തമിഴഗ വെട്രി കഴകം (TVK) പ്രവർത്തകരെ വിലക്കിയതായും അറിയുന്നു. വാക്കാലുള്ള നിർദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor Vijay reportedly offers a ₹250 crore settlement to his wife, Sangeetha Sornalingam., The offer aims for an out-of-court settlement to have the divorce petition withdrawn.