ഞെട്ടിത്തരിച്ച് ഇന്റർനെറ്റ്, ബെന്നി ബ്ലാങ്കോയുടെ പാദങ്ങളിൽ ഉമ്മവെച്ച് സെലീന ഗോമസ്

പോപ്പ് ഗായികയും അഭിനേത്രിയുമായ സെലീന ഗോമസിന്റെ വ്യത്യസ്തമായൊരു പ്രവർത്തി ഇന്റർനെറ്റിനെ ഞെട്ടിച്ചിരിക്കുകയാണ്. മാർച്ച് 3-ന് പുറത്തിറങ്ങിയ 'Friends Keep Secrets' പോഡ്‌കാസ്റ്റിൽ ഭർത്താവ് ബെന്നി ബ്ലാങ്കോയ്ക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ലിൽ ഡിക്കി, ക്രിസ്റ്റിൻ ബാറ്റലൂക്കോ എന്നിവരോടുമൊപ്പം സെലീനയുമെത്തിയിരുന്നു. സംസാരത്തിനിടെ, സെലീന ബെന്നിയുടെ കാൽവിരലിൽ ചുംബിക്കുകയായിരുന്നു. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്.
ബെന്നി കസേരയിൽ ഇരുന്ന് കാലുകൾ മുന്നിലെ മേശപ്പുറത്തേക്ക് നീട്ടിവെച്ചിരിക്കെ, സെലീന തറയിലിരുന്ന് അദ്ദേഹത്തിന്റെ പാദങ്ങളിൽ ചുംബിച്ചു, ഇതുകണ്ട ബെന്നി തന്റെ സുഹൃത്തുക്കളായ ലിൽ ഡിക്കിയെയും ക്രിസ്റ്റിൻ ബാറ്റലൂക്കോയെയും നോക്കി ചിരിയോടെ ചോദിച്ചു, "നിങ്ങൾക്കിത് ഇഷ്ടപ്പെട്ടോ?" സെലീന തമാശയായി അദ്ദേഹത്തിൻ്റെ കാലിൽ തട്ടി, "ഓ, ഇതിനെ ഒരു സംഭവമാക്കി മാറ്റാതിരിക്കൂ!" എന്ന് പറഞ്ഞു.
സെലീനയും ബെന്നിയും പരസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നതിൽ എത്രത്തോളം സ്വാഭാവികത പുലർത്തുന്നു എന്ന് അവരുടെ സുഹൃത്തുക്കൾ സംസാരിക്കുന്നതിനിടയിൽ ബെന്നി കൂട്ടിച്ചേർത്തു, "അവൾക്ക് കാര്യങ്ങൾ പ്രൊഫഷണലായി സൂക്ഷിക്കാൻ ഇഷ്ടമാണെന്ന് എനിക്കറിയാം, അതുകൊണ്ട് അവളോടൊപ്പമുള്ള അഭിമുഖങ്ങളിൽ ഞാൻ കൂടുതൽ കാണിക്കാൻ ശ്രമിക്കാറില്ല. കാരണം അവളൊരു വ്യക്തിത്വമാണ്. അവൾ തിളങ്ങണമെന്നും സ്വതന്ത്രയായ സ്ത്രീയായിരിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു". ബെന്നിയുമായുള്ള ബന്ധം വളരെ ആരോഗ്യകരവും ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നുമാണെന്നാണ് സെലീന പറയുന്നത്.
എന്നാൽ സെലീനയുടെ പ്രവൃത്തിയിൽ ഇന്റർനെറ്റ് അസ്വസ്ഥരാണ്. ഒട്ടേറെപ്പേർ പ്രവർത്തിയെ വിമർശിച്ചു. പാദങ്ങളിൽ അഴുക്കുണ്ട്, ഇതെങ്ങനെ മറക്കാനാകും, എൻ്റെ മാനസികാരോഗ്യത്തിനായി ഇത് AI ആണെന്ന് കരുതാം, എന്തു പറയണമെന്നെനിക്കറിയില്ല, എന്തു കാര്യത്തിനാണ് ഇത് ചെയ്തത്? എന്നിങ്ങനെ നീളുന്നു കമന്റുകൾ. സെലീനയും ബെന്നിയും 2023 ജൂലൈയിലാണ് ഡേറ്റിങ് ആരംഭിച്ചത്. കഴിഞ്ഞവർഷം വിവാഹിതരാവുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Selena Gomez kissed Benny Blanco's feet during the 'Friends Keep Secrets' podcast., The act went viral, leading to widespread shock and negative reactions on social media., This incident follows recent backlash against Blanco for showing his unwashed feet on the same podcast., Despite the controversy, Gomez described her relationship with Blanco as 'healthy' and one of the 'greatest things'.