ഹൻസികയുടെയും മുൻഭർത്താവിന്റെയും ആസ്തി; വിവാഹമോചനത്തിൽ ജീവനാംശം വേണ്ടെന്ന് താരം

ഹൻസിക, സൊഹൈൽ | Instagram
ഹൻസിക, സൊഹൈൽ | Instagram

നടി ഹൻസിക മോട്‌വാനിയുടെയും വ്യവസായി സൊഹൈൽ കതൂരിയയുടെയും വിവാഹമോചന വാർത്തകൾ ചൂടുപിടിക്കുകയാണ്. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി മാർച്ച് 11-നാണ് ഇവർക്ക് നിയമപരമായ വേർപിരിയൽ അനുവദിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ഈ വിവാഹമോചനത്തിൽ ഹൻസിക ജീവനാംശമോ (Alimony) നഷ്ടപരിഹാര തുകയോ സ്വീകരിച്ചിട്ടില്ല. ജീവിതരീതിയിലും സ്വഭാവത്തിലുമുള്ള പൊരുത്തക്കേടുകളാണ് വേർപിരിയലിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ദക്ഷിണേന്ത്യൻ സിനിമാലോകത്തെ തിരക്കുള്ള നടിയായ ഹൻസികയുടെ പ്രധാന വരുമാനമാർഗ്ഗം സിനിമകളും ബ്രാൻഡ് പരസ്യങ്ങളുമാണ്.

ഒരു സിനിമയ്ക്ക് 80 ലക്ഷം മുതൽ 1 കോടി രൂപ വരെയാണ് ഹൻസിക വാങ്ങുന്ന പ്രതിഫലം. ഒരു ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റിന് ഏകദേശം 20 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ ലഭിക്കുന്നു എന്നാണ് കണക്കുകൾ. മുംബൈ അന്ധേരി വെസ്റ്റിലെ ആഡംബര വില്ലയും ഏകദേശം 2.75 കോടി രൂപ വിലമതിക്കുന്ന രണ്ട് അപ്പാർട്ട്‌മെന്റുകളും ഹൻസികയ്ക്കുണ്ട്.

വാഹനങ്ങളിൽ ഏകദേശം 10 കോടി രൂപ വിലയുള്ള റോൾസ് റോയ്‌സ് ഫാന്റം സീരീസ് VIII ആണ് പ്രധാന ആകർഷണം. ഇത് 2019-ൽ അമ്മ മോണ മോട്‌വാനി സമ്മാനിച്ചതാണ്. കൂടാതെ 4 കോടിയുടെ മെഴ്‌സിഡസ് മെയ്ബാക്ക് GLS 600, 2 കോടിയുടെ മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്, ബിഎംഡബ്ല്യു (6 സീരീസ്, 5 സീരീസ്), ജാഗ്വാർ എക്സ് ഇ തുടങ്ങിയ വാഹനങ്ങളും ഹൻസികയുടെ പക്കലുണ്ട്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 2026 മാർച്ചിലെ കണക്കനുസരിച്ച് ഏകദേശം 37 കോടി രൂപയാണ് ഹൻസികയുടെ ആകെ ആസ്തി.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംരംഭകനാണ് സൊഹൈൽ. 1985 മുതൽ ആഗോളതലത്തിൽ വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന കുടുംബത്തിന്റെ ടെക്സ്റ്റൈൽ ബിസിനസ്സാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാനം. കൂടാതെ ഒരു ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ പങ്കാളി കൂടിയാണ് അദ്ദേഹം. ന്യൂസ് 24 റിപ്പോർട്ട് പ്രകാരം സൊഹൈലിന്റെ ആകെ ആസ്തി ഏകദേശം 25 കോടി രൂപയാണ്. തന്റെ മുൻഭർത്താവിനേക്കാൾ ഏകദേശം 12 കോടി രൂപയുടെ അധിക ആസ്തി ഹൻസികയ്ക്കുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Hansika Motwani and Sohael Khaturiya granted legal divorce by Bandra Family Court., No alimony or compensation claimed by Hansika., Hansika's net worth is approximately 37 Crore INR., Sohael Khaturiya's net worth is estimated at 25 Crore INR., Detailed breakdown of luxury car collections and real estate assets.