മകളെക്കുറിച്ചോർത്ത് ആശങ്കപ്പെടേണ്ടെന്ന് ആലിയയോട് സദ്ഗുരു, നല്ല അമ്മയാവാൻ ഉപദേശം തേടി താരം

ആത്മീയ നേതാവ് ജഗ്ഗി വാസുദേവിൽ (സദ്ഗുരു) നിന്ന് ഉപദേശം തേടി ബോളിവുഡ് താരം ആലിയ ഭട്ട്. അടുത്തിടെ ചെന്നൈയിൽ സദ്ഗുരുവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അവർ. താനും ആലിയയും തമ്മിലുള്ള സംഭാഷണത്തിന്റെ ഏതാനും ദൃശ്യങ്ങൾ സദ്ഗുരു തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു
ആലിയയോടൊപ്പം പ്രാർഥിക്കുന്ന ഒരു വീഡിയോയും സദ്ഗുരു ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പങ്കുവെച്ചിട്ടുണ്ട്. "നല്ല മാതാപിതാക്കളാണോ തങ്ങളെന്ന് സ്വയം വിഷമിക്കുന്നവർക്ക് എന്ത് ഉപദേശമായിരിക്കും നൽകുകയെന്ന് ആലിയ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്. "വിഷമിക്കുന്ന മാതാപിതാക്കൾ നല്ല മാതാപിതാക്കളല്ലെന്ന് (A worried parent is not a good parent)’’ സദ്ഗുരു ചിരിച്ചുകൊണ്ട് മറുപടിയും പറഞ്ഞു. കാണികളും ചിരിച്ചു. ഇതിൽ നിന്ന് വിഷമം ഒഴിവാക്കാനാവില്ലെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹമത് ശരിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആലിയ മറുപടി നൽകി.
താൻ സ്വയം 'വിഷമിക്കുന്നില്ല' എന്ന് സദ്ഗുരു വിശദീകരിക്കുന്നുണ്ട്. "ആലിയ ഭട്ട്, ജിത്തോ ചെന്നൈ പ്ലസ് (ജൈൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷൻ) ആതിഥേയത്വം വഹിച്ച സംഭാഷണത്തിൽ സദ്ഗുരുവുമായി പങ്കുചേരുന്നു" എന്നാണ് വീഡിയോക്ക് നൽകിയ ക്യാപ്ഷൻ. അതേസമയം, വീഡിയോയുടെ മുഴുവൻ ഭാഗവും പുറത്തുവന്നിട്ടില്ല.
ആലിയക്കും രൺബീറിനും 2022-ലാണ് റാഹ എന്ന മകൾ ജനിച്ചത്. 2024-ൽ പുറത്തിറങ്ങിയ ജിഗ്രാ എന്ന ചിത്രത്തിലാണ് ആലിയ അവസാനമായി അഭിനയിച്ചത്. അടുത്തതായി വൈആർഎഫ് സ്പൈ ചിത്രമായ ആൽഫയിലാണ് താരം വേഷമിടുക. രൺബീർ, വിക്കി കൗശൽ എന്നിവരോടൊപ്പം ലവ് & വാറും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Alia Bhatt engaged in a spiritual conversation with Sadhguru in Chennai., Sadhguru advised that a worried parent cannot be an effective parent., The session was hosted by the Jain International Trade Organization (JITO)., Alia Bhatt continues to balance her high-profile film career with motherhood.